Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എന്റെ ഷോട്ട് ഹെലികോപ്ടര്‍ അല്ല, അത് 'സ്‌നേക്ക് ഷോട്ട്', വ്യക്തമാക്കി റാഷിദ് ഖാന്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണില്‍ ബൗളിങ് പ്രകടനത്തേക്കാളുപരിയായി തകര്‍പ്പന്‍ ബാറ്റിങ്ങുകൊണ്ടാണ് റാഷിദ് ഖാന്‍ കൈയടി നേടുന്നത്. ഫിനിഷര്‍ റോളില്‍ റാഷിദിന്റെ പ്രകടനം ബാറ്റിങ് സ്‌പെഷ്യലിസ്റ്റുകളെപ്പോളും അമ്പരപ്പിക്കുന്നതാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ബൗളറെന്ന നിലയില്‍ മാത്രമായിരുന്നു റാഷിദ് തിളങ്ങിയത്. എന്നാല്‍ ഗുജറാത്തിലേക്കെത്തിയപ്പോള്‍ റാഷിദ് ഓള്‍റൗണ്ടറെന്ന നിലയില്‍ തന്റെ കരുത്ത് തെളിയിക്കുകയാണ്. ബിബിഎല്ലില്‍ പല തവണ ബാറ്റിങ്ങുകൊണ്ട് അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ റാഷിദിന്റെ മിന്നും പ്രകടനം കാണുന്നത് ഈ സീസണിലാണ്.

Rashid khan says his special shot name is snake shot ' | Oneindia Malayalam

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 11 പന്തില്‍ 31 റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്. നാല് സിക്‌സര്‍ ഉള്‍പ്പെടെ 281.81 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയാണ് ത്രസിപ്പിക്കുന്ന ജയം റാഷിദ് ഗുജറാത്തിന് നേടിക്കൊടുത്തത്. റാഷിദ് ഖാന്റെ ഒരു സ്‌പെഷ്യല്‍ ഷോട്ടും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. എംഎസ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടിനോട് സാമ്യതയുള്ള റാഷിദ് ഖാന്റെ ഷോട്ട് ഇതിനോടകം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.

1

എംഎസ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ടിന്റെ അനുകരണമാണ് റാഷിദ് ഖാന്‍ ചെയ്യുന്നതെന്നാണ് കരുതിയതെങ്കില്‍ തെറ്റി. ഇത് താന്‍ സ്വന്തമായി കണ്ടെത്തിയ ഷോട്ടാണെന്നും ഇതെങ്ങനെയാണ് കളിക്കുന്നതെന്നുമെല്ലാം റാഷിദ് തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. സ്‌നേക്ക് ഷോട്ടെന്നാണ് അദ്ദേഹം ഇതിന് പേരിട്ടിരിക്കുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷം ഹര്‍ദിക് പാണ്ഡ്യയും രാഹുല്‍ തെവാത്തിയയുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ ഷോട്ടിനെക്കുറിച്ച് റാഷിദ് മനസ് തുറന്നത്.

'എന്റെ ഷോട്ടിനെ ഞാന്‍ വിളിക്കുന്നത് സ്‌നേക്ക് ഷോട്ടെന്നാണ്. പാമ്പ് ആരെയെങ്കിലും കടിച്ച ശേഷം അത് അല്‍പ്പം പിന്നോട്ടായും. ഫുള്‍ ലെങ്ത് പന്തുകളില്‍ പൂര്‍ണ്ണമായും ഈ ഷോട്ട് കളിക്കാനാവില്ല. കാരണം എന്റെ ശരീരം അതിന് അനുവദിക്കില്ല. ഞാന്‍ അത് ചെയ്യാന്‍ ശ്രമിക്കണമെങ്കില്‍ വളരെ അധികം ശക്തി നല്‍കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ ഈ ഷോട്ട് കളിക്കുന്നതിനായി കഠിനമായി പരിശീലിക്കുകയും കൈയുടെ ശക്തി ഉയര്‍ത്തുകയും ചെയ്തു' - റാഷിദ് ഖാന്‍ പറഞ്ഞു.

2

എംഎസ് ധോണിയുടെ ഹെലികോപ്ടര്‍ ഷോട്ട് പോലെ തന്നെയാണ് റാഷിദ് ഖാന്റെ ഷോട്ടും. കൈക്കരുത്ത് ഉപയോഗിച്ചാണ് ഈ രണ്ട് ഷോട്ടുകളും കളിക്കുന്നത്. പന്തിനെ നിലത്ത് നിന്ന് കോരിയെടുത്ത് കളിക്കുന്ന ഷോട്ട് അധികമാര്‍ക്കും കളിക്കാന്‍ സാധിക്കാത്തതാണ്. ടൈമിങ്ങും കൃത്യമായ പരിശീലനവും ഇല്ലെങ്കില്‍ കുറ്റിതെറിക്കും അല്ലെങ്കില്‍ ക്യാച്ചാവും. അതുകൊണ്ട് തന്നെ റാഷിദിന്റെ ഷോട്ട് കൈയടി അര്‍ഹിക്കുന്നു.

3

ഹൈദരാബാദിന്റെ ബൗളിങ് നിര അതിശക്തമാണ്. ഈ സീസണില്‍ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന ബൗളിങ് നിര ഹൈദരാബാദിന്റേതാണ്. എന്നിട്ടും അവര്‍ക്കെതിരേ അനായാസമായി ഫിനിഷ് ചെയ്യാന്‍ റാഷിദ് ഖാന്‍-രാഹുല്‍ തെവാത്തിയ കൂട്ടുകെട്ടിനായി. ഇപ്പോഴിതാ ബാറ്റു ചെയ്യുമ്പോഴുണ്ടായിരുന്ന മാനസികാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റാഷിദ്. ഹൈദരാബാദ് ബാറ്റ് ചെയ്തപ്പോള്‍ അവസാന ഓവറില്‍ 25 റണ്‍സ് നേടി. എന്തുകൊണ്ട് ഞങ്ങള്‍ക്കത് സാധിക്കില്ലെന്നാണ് ചിന്തിച്ചതെന്നാണ് റാഷിദ് പറയുന്നത്.

4

'വിജയിച്ച ടീമെന്ന നിലയില്‍ സന്തോഷവാന്മാരാണ്. ഞങ്ങള്‍ക്കെതിരേ അവസാന ഓവറില്‍ അവര്‍ 25 റണ്‍സ് നേടിയെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് അതിന് സാധിക്കില്ലെന്നാണ് ചിന്തിച്ചത്. ഞങ്ങളുടെ ഷോട്ടുകളില്‍ ശ്രദ്ധ നല്‍കി മത്സരം പൂര്‍ത്തിയാക്കാനാണ് ശ്രമിച്ചത്. സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ കളി ഫിനിഷ് ചെയ്യണമെന്നാണ് ഞാനും രാഹുല്‍ ഭായിയും തീരുമാനിച്ചത്. ഓരോ പന്തുകളിലും ശ്രദ്ധിച്ചു. മോശം പന്തുകള്‍ നഷ്ടമാവാതിരിക്കാന്‍ ശ്രദ്ധിച്ചു'- റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തവണ അരങ്ങേറ്റക്കാരായെത്തിയ ഗുജറാത്ത് എട്ട് മത്സരത്തില്‍ നിന്ന് ഏഴ് ജയവും ഒരു തോല്‍വിയുമടക്കം 14 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്.

Story first published: Thursday, April 28, 2022, 13:04 [IST]
Other articles published on Apr 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+