For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇതു നിനക്ക്- കാമുകിക്ക് സ്‌റ്റോയ്‌നിസിന്റെ സിക്‌സര്‍ സമ്മാനം, ആദ്യ ബോളില്‍ത്തന്നെ!

വീഡിയോ വൈറലാവുകയാണ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള പോരാട്ടത്തതിനിടെയുള്ള വീഡിയോയായാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലഖ്‌നൗവിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസ് മല്‍സരം കാണാനെത്തിയ കാമുകിക്ക് സ്‌പെഷ്യല്‍ സമ്മാനം നല്‍കിയിരിക്കുകയാണ്. ക്രീസിലെത്തിയ ശേഷം നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തിയ അദ്ദേഹം ഇതു സമര്‍പ്പിച്ചതാവട്ടെ ഗാലറിയിലുണ്ടായിരുന്ന കാമുകി സ്റ്റെഫാനി മുള്ളര്‍ക്കാണ്. 104 മീറ്റര്‍ ദൈര്‍ഘ്യമുള്ള കിടിലന്‍ സിക്‌സറിലൂടെയാണ് സ്റ്റോയ്‌നിസ് കാമുകിയോടുള്ള പ്രണയം ലോകത്തെ അറിയിച്ചത്.

1

മനീഷ് പാണ്ഡെ പുറത്തായ ശേഷം നാലാം നമ്പറിലാണ് മാര്‍ക്കസ് സ്റ്റോയ്‌നിസ് ബാറ്റ് ചെയ്യാനെത്തിയത്. കളിയുടെ 14ാമത്തെ ഓവറിലായിരുന്നു ഇത്. ലെഗ് സ്പിന്നര്‍ മുരുഗന്‍ അശ്വിനായിരുന്നു ബൗളര്‍. ആദ്യ ബോള്‍ ഓസീസ് താരം പ്രതിരോധിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. അശ്വിന്റെ ഗൂഗ്ലിക്കെതിരേ സ്റ്റോയ്‌നസ് ആഞ്ഞുവീശി. അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ അല്‍പ്പം പോലും പിഴച്ചില്ല. ലോങ് ഓണിനു മുകളിലൂടെ പന്ത് ഗാലറിയിലേക്കു ലാന്‍ഡ് ചെയ്യുകയായിരുന്നു. ഈ സീസണിലെ ദൈര്‍ഘ്യമേറിയ (104 മീ) നാലാമത്തെ സിക്‌സര്‍ കൂടിയായിരുന്നു ഇത്.
ഈ ഷോട്ട് സിക്‌സറായതിനു പിന്നാലെ സ്‌റ്റോയ്‌നിസ് ഗാലറിയിലിരുന്ന കാമുകിക്കു നേരെ വിരല്‍ ചൂണ്ടി ചിരിക്കുകയും ചെയ്തു. ഇതോടെയാണ് ക്യാമറാക്കണ്ണുകള്‍ ഗാലറിയിലേക്കു തിരിഞ്ഞത്. അവിടെ ചിരിച്ചുകൊണ്ട് സ്റ്റോയ്‌നിസിനെ പ്രശംസിക്കുന്ന സ്റ്റെഫാനിയെയും കാണാമായിരുന്നു.

2

കഴിഞ്ഞ രണ്ടു സീസണുകളിലും ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ ഭാഗമായിരുന്നു മാര്‍ക്കസ് സ്റ്റോയ്‌നിസ്. 2020ല്‍ ചരിത്രത്തിലാദ്യമായി ഡിസിയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. പക്ഷെ സീസണിനു ശേഷം സ്റ്റോയ്‌നിസിനെ ഡിസി കൈവിടുകയായിരുന്നു.
പക്ഷെ മെഗാ ലേലത്തിനു മുമ്പ് തന്നെ അദ്ദേഹത്തെ പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങുകയായിരുന്നു. 9.2 കോടി രൂപയാണ് ഇതിനു വേണ്ടി എല്‍എസ്ജി ചെലവഴിച്ചത്.

3

ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമായതിനാല്‍ ലഖ്‌നൗവിന്റെ ആദ്യത്തെ നാലു മല്‍സരങ്ങളിലും സ്‌റ്റോയ്‌നിസിനു കളിക്കാനായിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലാണ് താരം അരങ്ങേറിയത്. ഈ മല്‍സരത്തില്‍ 17 ബോളില്‍ നിന്നും നാലു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കം പുറത്താവാതെ 38 റണ്‍സുമായി സ്റ്റോയ്‌നിസ് വരവറിയിക്കുകയും ചെയ്തിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ പക്ഷെ താരത്തിനു 10 റണ്‍സെടിക്കാനേ ആയുള്ളൂ. ഒമ്പതു ബോളില്‍ നിന്നും ഒരു സിക്‌സുള്‍പ്പെടെ 10 റണ്‍സെടുത്ത സ്റ്റോയ്‌നിസിനെ ജയദേവ് ഉനാട്കട്ടിന്റെ ബൗളിങില്‍ രോഹിത് ശര്‍മ പിടികൂടുകയായിരുന്നു.

200 റണ്‍സ് വിജയലക്ഷ്യം

200 റണ്‍സ് വിജയലക്ഷ്യം

200 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സിനു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ലഖ്‌നൗ നാലു വിക്കറ്റിനു 199 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. നായകന്റെ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു നയിച്ച കെഎല്‍ രാഹുല്‍ (103*) അപരാജിത സെഞ്ച്വറി നേടി. 60 ബോളില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കമായിരുന്നു. രാഹുലിന്റെ 100ാമത്തെ ഐപിഎല്‍ മല്‍സരം കൂടിയായിരുന്നു ഇത്. മനീഷ് പാണ്ഡെ (38), ക്വിന്റണ്‍ ഡികോക്ക് (24) എന്നിവരാണ് ലഖ്‌നൗവിന്റെ മറ്റു സ്‌കോറര്‍മാര്‍. മുംബൈയ്ക്കായി ജയദേവ് ഉനാട്കട്ട് രണ്ടു വിക്കറ്റുകളെടുത്തു.

പ്ലെയിങ് ഇലവന്‍
മുംബൈ ഇന്ത്യന്‍സ്-രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ഫാബിയന്‍ അലന്‍, ജയ്‌ദേവ് ഉനാട്കട്ട്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ടൈമല്‍ മില്‍സ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആയുഷ് ബദോനി, ജാസണ്‍ ഹോള്‍ഡര്‍, ക്രുനാല്‍ പാണ്ഡ്യ, ദുഷ്മന്ത ചമീര, ആവേശ് ഖാന്‍, രവി ബിഷ്നോയ്.

Story first published: Saturday, April 16, 2022, 18:58 [IST]
Other articles published on Apr 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+