
70 ലീഗ് മല്‍സരങ്ങളാണ് 15ാം സീസണിലുള്ളത്. ഓരോ ടീമിനും മുന്‍ സീസണുകളിലേതു പോലെ 14 കളികള്‍ വീതമുണ്ടായിരിക്കുകയും ചെയ്യും. അഞ്ചു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പുകളിലായാണ് പോരിനിറങ്ങുക. ഗ്രൂപ്പ് എയിലാണ് മുംബൈ. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഇവരുമായെല്ലാം രണ്ടു വീതം കളികള്‍ മുംബൈയ്ക്കുണ്ട്. കൂടാതെ ഗ്രൂപ്പ് ബിയില്‍ ഒന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സുമായും മുംബൈ രണ്ടു തവണ ഏറ്റുമുട്ടം. മറ്റു ടീമുകളുമായി ഒരു തവണയും മുംബൈ കൊമ്പുകോര്‍ക്കും. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മുംബൈയ്ക്കു ഈയൊരു ഗ്രൂപ്പ് സംവിധാനം വെല്ലുവിളിയാവുമെന്നു ചോപ്ര ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുംബൈയ്ക്കു സ്വന്തം ഗ്രൂപ്പിലെം കൊല്‍ക്കത്ത, രാജസ്ഥാന്‍, ഡല്‍ഹി, ലഖ്‌നൗ എന്നിവരുമായി രണ്ടു വീതം മല്‍സരങ്ങളുണ്ട്. കൂടാതെ നിലവിലേ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായും രണ്ടു തവണ ഏറ്റുമുട്ടും. കടുപ്പമേറിയ ടീമുകള്‍ക്കെതിരേയെല്ലാം മുംബൈയ്ക്കു രണ്ടു വീതം മല്‍സരങ്ങളുണ്ട്. പക്ഷെ അത്ര ശക്തരല്ലാത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ക്കെതിരേ ഒരു മല്‍സരം വീതമേയുള്ളൂ. അതുകൊണ്ടു തന്നെ അവര്‍ക്കു ഒട്ടും സന്തോഷമുണ്ടാവില്ലെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നോക്കൂ. ഗ്രൂപ്പ് ബിയിലുള്ള അവര്‍ക്കു ഗ്രൂപ്പ് എയിലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി രണ്ടു കളികളുണ്ട്. എന്നാല്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കെതിരേ ഒരു മല്‍സരം മാത്രമേയുള്ളൂ. കരുത്തരായ ടീമുകള്‍ക്കെതിരേ ഹൈദരാബാദിന് ഒരു കളി മാത്രമേയുള്ളൂവെന്നു കാണാം. അതുകൊണ്ടു തന്നെ ജയിച്ചാലും തോറ്റാലും അതു ഹൈദരാബാദിനെ അത്രത്തോളം ബാധിക്കുകയുമില്ല. മുംബൈയുടെ ഗ്രൂപ്പായ എ കടുപ്പമേറിയതാണെന്നും ചോപ്ര ആകാശ് ചോപ്ര വിലയിരുത്തി.

2011ലായിരുന്നു ഐപിഎല്ലില്‍ അവസാനമായി ഇത്തരമൊരു ഗ്രൂപ്പ് ഫോര്‍മാറ്റ് പരീക്ഷിക്കപ്പെട്ടത്. അന്നും 10 ടീമുകള്‍ ടൂര്‍ണമെന്റിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ടീമുകളുടെ എണ്ണം എട്ടിലേക്കു താഴ്ന്നതോടെ ടൂര്‍ണമെന്റിന്റെ ഘടനയും മാറുകയായിരുന്നു. ഗ്രൂപ്പുകള്‍ക്കു പകരം ഓരോ ടീമും പരസ്പരം രണ്ടു തവണ വീതം ഏറ്റുമുട്ടുകയും ആദ്യത്തെ നാലു സ്ഥാനക്കാര്‍ പ്ലേഓഫിലെത്തുകയുമാണ് ചെയ്തിരുന്നത്. ഐപിഎല്ലിന്റെ പുതിയ സീസണിലെ ഗ്രൂപ്പ് സംവിധാനം ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തേക്കാള്‍ മികച്ചതാണെന്നു ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

ഓരോ ഗ്രൂപ്പിലെയും മുന്‍നിര ടീമുകളല്ല പ്ലേഓഫില്‍ കടക്കുന്നത്. 14 മല്‍സരങ്ങള്‍ക്കു ശേഷം ലഭിക്കുന്ന പോയിന്റിന്റെ അടിസ്ഥാനത്തിലാണ് നാലു പ്ലേഓഫ് സ്ഥാനക്കാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്. കാരണം മുഴുവന്‍ ടീമുകളും ഒരു തവണയെങ്കിലും ടൂര്‍ണമെന്റില്‍ നേര്‍ക്കുനേര്‍ വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഈയൊരു സംവിധാനം ലോകകപ്പിലേക്കാള്‍ മികച്ചതായി താന്‍ കാണുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 26നാണ് ഐപിഎല്ലിന്റെ 15ാം സീസണിനു തുടക്കമാവുന്നത്. മേയ് 29നായിരിക്കും ഫൈനല്‍. 70 ലീഗ് മല്‍സരങ്ങളും മുംബൈ, പൂനെ എന്നീവിടങ്ങളിലായിരിക്കും. പ്ലേഓഫ്, ഫൈനല്‍ എന്നിവയുടെ വേദികള്‍ പിന്നീട് തീരുമാനിക്കും.


Click it and Unblock the Notifications