
ഇത്തവണ ഈ തിരിച്ചടി മറന്ന് പുതിയൊരു തുടക്കമാണ് ഹിറ്റ്മാനും സംഘവും ലക്ഷ്യമിടുന്നത്. മുന്‍ സീസണുകളിലെ ടീമിനോളമെത്തില്ലെങ്കിലും മുംബൈ ഇത്തവണയും ആത്മവിശ്വാസത്തില്‍ തന്നെയാണ്. ഈ സീസണില്‍ മുംബൈയുടെ ഭാവിയെക്കുറിച്ചും കൂടുതല്‍ റണ്‍സും വിക്കറ്റും നേടാന്‍ സാധ്യതയുള്ള കളിക്കാരെക്കുറിച്ചും പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

ആരായിരിക്കും ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ടോപ്‌സ്‌കോറര്‍? ഈ സ്ഥാനത്തേക്കു മൂന്നു പേരാണ് പ്രധാനമായും മല്‍സരരംഗത്തുള്ളത്. രോഹിത് ശര്‍മ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ റോക്ക്‌സ്റ്റാര്‍ തന്നെയാണ്. പക്ഷെ മുംബൈ ഇന്ത്യന്‍സിനു വേണ്ടി അദ്ദേഹം ഒരുപാട് റണ്‍സ് നേടിയിട്ടില്ല. ഇതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഒരു സീസണില്‍പ്പോലും രോഹിത് 600ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടില്ല.

ഇഷാന്‍ കിഷനാണ് ടോപ്‌സ്‌കോററാവാന്‍ സാധ്യതയുള്ള മറ്റൊരു താരം. 15.25 കോടി രൂപയ്ക്കാണ് അവനെ മുംബൈ തിരികെ കൊണ്ടുവന്നത്. സീസണിലെ ആദ്യത്തെ മല്‍സരം നഷ്ടമാവുമെങ്കിലും ഈ സീസണില്‍ മുംബൈയ്ക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുക്കുക സൂര്യകുമാര്‍ യാദവായിരിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നും ആകാശ് ചോപ്ര വ്യക്താക്കി.

ബൗളിങിലേക്കു വന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തന്നെയായിരിക്കും വിക്കറ്റ് വേട്ടക്കാരനെന്നും അദ്ദേഹത്തിനു മറ്റാരില്‍ നിന്നും വെല്ലുവിളിയുണ്ടാവാന്‍ സാധ്യതയില്ലെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു. മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് വേട്ടക്കാരുടെ കാര്യമെടുത്താല്‍ ഇത്തവണ മല്‍സരമുണ്ടായിക്കില്ല.

ട്രെന്റ് ബോള്‍ട്ടോ, രാഹുല്‍ ചാഹറോയൊന്നും മുംബൈ ടീമില്‍ ഇല്ല. അല്‍പ്പം ദുര്‍ബലമായ ബൗളിങ് ലൈനപ്പാണ് നിങ്ങള്‍ക്കു കാണാന്‍ സാധിക്കുക. ഞാന്‍ ജസ്പ്രീത് ബുംറയെയായിരിക്കും വിക്കറ്റ് കൊയ്ത്തുകാരനായി തിരഞ്ഞെടുക്കുക. ന്യൂബോളായാലും പഴയ ബോളായാലും ബുംറയെ ശ്രദ്ധയോടെ മാത്രമേ ബാറ്റര്‍മാര്‍ നേരിടുകയുള്ളൂ. പക്ഷെ ക്ലാസ് ബൗളറായതിനാല്‍ തന്നെ അദ്ദേഹെ വിക്കറ്റുകള്‍ നേടുമെന്നും ചോപ്ര വിലയിരുത്തി.

കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് മുംബൈ ഇന്ത്യന്‍സായിരുന്നു. 21 വിക്കറ്റുകളായിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. ട്രെന്റ് ബോള്‍ട്ടും രാഹുല്‍ ചാഹറും 13 വിക്കറ്റുകള്‍ വീതം പങ്കിടുകയും ചെയ്തിരുന്നു. മറ്റു ബൗളര്‍ാരൊന്നും വിക്കറ്റ് കൊയ്ത്തില്‍ രണ്ടക്കം കടന്നിരുന്നില്ല.
പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് ബോള്‍ട്ട് കളിക്കാനിറങ്ങുന്നത്. ചാഹറാവട്ടെ പഞ്ചാബ് കിങ്‌സിനൊപ്പവുമാണ്.

15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള താരം പുതുതായെത്തിയ സിംഗപ്പൂര്‍ ഓള്‍റൗണ്ടര്‍ ടിം ഡേവിഡായിരിക്കുമെന്നു ആകാശ് ചോപ്ര പ്രവചിച്ചു. കരെണ്‍ പൊള്ളാര്‍ഡ് ഇത്തവണയും മുംബൈ ടീമില്‍ തന്നെയുണ്ട്. ഇഷാന്‍ കിഷന്‍ പവര്‍പ്ലേയില്‍ ഒരു പാട് റണ്‍സെടുക്കാന്‍ കഴിയുന്ന ബാറ്ററാണ്. പക്ഷെ ഞാന്‍ സ്‌ട്രൈക്ക് റേറ്റില്‍ ഒന്നാമനായി തിരഞ്ഞെടുക്കുക ടിം ഡേവിഡിനെയാണ്. സിക്‌സറടിക്കുന്ന മെഷീനെന്നാണ് അദ്ദേഹത്തെക്കുറിച്ച് അവര്‍ പറയുന്നത്. അതിനാല്‍ തന്നെയാണ് ഡേവിഡിന് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ സാധ്യതകളെക്കുറിച്ചും ആകാശ് ചോപ്ര പ്രവചനം നടത്തിയിട്ടുണ്ട്. മുംബൈ ഇത്തവണ എവിടെ ഫിനിഷ് ചെയ്യും? അവര്‍ക്കു പ്ലേഓഫിലേക്കു യോഗ്യത നേടാന്‍ കഴിയില്ലെന്നു അദ്ദേഹം പ്രവചിച്ചു.


Click it and Unblock the Notifications