IPL 2022: രണ്ടു ടീമുകള്‍ ഇത്തവണ അടക്കിഭരിക്കും! പ്രവചിച്ച് കോലിയുടെ മുന്‍ കോച്ച്
ഐപിഎല്ലിന്റെ 15ാം സീസണില്‍ രണ്ടു ടീമുകളായിരിക്കും ഇത്തവണ അടക്കി ഭരിക്കുകയെന്നു പ്രവചിച്ചിരിക്കുകയാണ് വിരാട് കോലിയുടെ മുന്‍ കോച്ചായ രാജ്കുമാര്‍ ശര്‍മ. ഈ ടീമുകളില്‍ മാച്ച് വിന്നര്‍മാര്‍ ഒരുപാട് പേരുണ്ടെന്നും അതുകൊണ്ടുതന്നെ മികച്ച മുന്നേറ്റം നടത്താന്‍ ഇവര്‍ക്കു സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ടൂര്‍ണമെന്റിന്റെ രണ്ടാംറൗണ്ട് മല്‍സരങ്ങള്‍ക്കു ബുധനാഴ്ച തുടക്കമായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ റോയല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സീസണിലെ ആദ്യ വിജയം കൂടിയാണ് ആര്‍സിബി നേടിയെടുത്തത്.

മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് എന്നിവരാണ് ഈ സീസണിലെ ഏറ്റവും കരുത്തരായ ടീമുകളെന്നാണ് രാജ്കുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇരുടീമുകളും ഈ സീസണ്‍ മികച്ച വിജയത്തോടെ തുടങ്ങിയിരുന്നു.
ഇത്തവണ പഞ്ചാബും രാജസ്ഥാനും വളരെ കരുത്തരായാണ് കാണപ്പെടുന്നത്. ഈ ടീമുകളുടെ ഫോര്‍മേഷന്‍ നോക്കിയാല്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന ചില കളിക്കാര്‍ അവരുടെ സംഘത്തിലുണ്ട്. ചുരുങ്ങിയത് 3-4 മാച്ച് വിന്നര്‍മാരെ ഇരുടീമുകളിലും കാണാം. തനിച്ച് മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളാണ് ഇവര്‍. തങ്ങളുടേതായ ദിവസം ഏതു ടീമിനും സര്‍പ്രൈസ് നല്‍കാന്‍ രാജസ്ഥാനും പഞ്ചാബിനും കഴിയും. ഇവര്‍ പ്ലേഓഫിലെത്തുമെന്ന് തന്നെയാണ് കരുതുന്നതെന്നും ശര്‍മ നിരീക്ഷിച്ചു.

2008ലെ പ്രഥമ ഐപിഎല്‍ സീസണിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സെങ്കില്‍ ഇരുവരെ കിരീടം നേടാന്‍ പഞ്ചാബ് കിങ്‌സിനായിട്ടില്ല. 2014നു ശേഷം പ്ലേഓഫിലേക്കു പോലും യോഗ്യത നേടാന്‍ പഞ്ചാബിനു സാധിച്ചിട്ടില്ല. അതേസമയം, റോയല്‍സ് അവസാനമായി പ്ലേഓഫ് കളിച്ചത് 2018ലായിരുന്നു. കഴിഞ്ഞ സീസണില്‍ ഏഴാംസ്ഥാനത്തായിരുന്നു റോയല്‍സ് ഫിനിഷ് ചെയ്തത്.
ഇത്തവണ മെഗാ ലേലത്തില്‍ നടത്തിയ മികച്ച നീക്കങ്ങളാണ് റോയല്‍സിനും പഞ്ചാബിനും മുതല്‍ക്കൂട്ടായിരിക്കുന്നത്. ചില വമ്പന്‍ താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ ഇരുടീമുകള്‍ക്കുമായിരുന്നു.

ആദ്യ റൗണ്ടില്‍ ദയനീയ പരാജയമേറ്റുവാങ്ങിയെങ്കിലും കെയ്ന്‍ വില്ല്യംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ എഴുതിത്തള്ളാന്‍ സാധിക്കില്ലെന്നു രാജ്കുമാര്‍ ശര്‍മ പറഞ്ഞു. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടായിരുന്നു 61 റണ്‍സിന് ഹൈദരബാദ് പരാജയപ്പെട്ടത്.
എസ്ആര്‍എച്ച് ഒരേയൊരു മല്‍സരം മാത്രമേ കളിച്ചിട്ടുള്ളൂ. അവരെ ഇത്ര പെട്ടെന്നു എഴുതിത്തള്ളാന്‍ കഴിയില്ല. ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട ടീം കോമ്പിനേഷനുമായി ഹൈദരാബാദ് ഇറങ്ങുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഓരോരുത്തര്‍ക്കും അവരുടേതായ പദ്ധതികളുണ്ടാവും. ഹൈദരാബാദിനു കുറച്ചു സമയം കൊടുക്കാം, മെച്ചപ്പെട്ട തന്ത്രങ്ങളുമായി അവര്‍ തിരിച്ചുവരുമോയെന്നു നോക്കാമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

ടി20 ഫോര്‍മാറ്റ് വളരെ അപ്രചനീയമാണ്. 2-3 കളിക്കാര്‍ മാത്രം വിചാരിച്ചാല്‍ മല്‍സരം വിജയിക്കാന്‍ സാധിക്കും. കെയ്ന്‍ വില്ല്യംസണിന് 20 ഓവര്‍ ബാറ്റ് ചെയ്യാനായാല്‍ അദ്ദേഹത്തിനു വലിയ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കും. എസ്ആര്‍എച്ചിനു ഇംപാക്ടുണ്ടാക്കാന്‍ കഴിയുന്ന ഒരുപാട് താരങ്ങളില്ല. എങ്കിലും അവര്‍ക്കു സമയം നല്‍കാമെന്നും രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെട്ടു.
രാജസ്ഥാന്‍ റോയല്‍സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ടോസ് ഹൈദരാബാദിനായിരുന്നു. അവര്‍ ബൗളിങാണ് തിരഞ്ഞെടുത്തത്. റോയല്‍സ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 216 റണ്‍സ് അടിച്ചെടുത്തു. മറുപടിയില്‍ ഏഴു വിക്കറ്റിനു 149 റണ്‍സെടുക്കാനേ വില്ല്യംസണിനും സംഘത്തിനുമായുള്ളൂ.
പഞ്ചാബ് കിങ്‌സിന്റെ അടുത്ത മല്‍സരം വെള്ളിയാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ്. രാത്രി 7.30ന് മുംബൈയിലെ വാംഖഡെയിലാണ് കളി. ഹൈദരാബാദിന്റെ രണ്ടാം റൗണ്ട് മല്‍സരം അടുത്ത ചൊവ്വാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications