Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മേയ് ആയിക്കോട്ടെ, മുംബൈ നിങ്ങളെ ഞെട്ടിക്കും! പിന്തുണയുമായി ദാസ്ഗുപ്ത

ഐപിഎല്ലിന്റെ പുതിയ സീസണിലും അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തോറ്റു കൊണ്ടു തുടങ്ങിയതിന്റെ നിരാശയിലാണ് ആരാധകര്‍. 2013 മുതല്‍ എല്ലാ സീസണുകളിലും മുബൈ ആദ്യ മല്‍സരത്തില്‍ തോല്‍വി രുചിച്ചിട്ടുണ്ട്. പക്ഷെ ഈ സീസണുകള്‍ക്കിടെ അഞ്ചു തവണ ഐപിഎല്‍ ട്രോഫി സ്വന്തമാക്കാനും മുംബൈയ്ക്കു സാധിച്ചു. അതുകൊണ്ടു തന്നെ ഇത്തവണയും മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തി ആറാം കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

1

ഞായറാഴ്ച വൈകീട്ട് നടന്ന മല്‍സരത്തില്‍ റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് മുംബൈയെ സ്തബ്ധരാക്കിയത്. നാലു വിക്കറ്റിനായിരുന്നു ഡിസിയുടെ വിജയം. ടൂര്‍ണമെന്റ് പുരോഗമിക്കവെ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്റര്‍ ദീപ്ദാസ് ഗുപ്ത.

2

മേയ് മാസമൊക്കെ ആവുമ്പോഴേക്കും മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഏറ്റവും മാരകമായ കളി പുറത്തെടുക്കുമെന്നു ദീപ് ദാസ്ഗുപ്ത പറഞ്ഞു. മുംബൈ ഈ പേരിലാണ് അറിയപ്പെടുന്നത്. ടൂര്‍ണമെന്റ് പുരോഗമിക്കവെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ മുംബൈ നമ്മളെ ആശ്ചര്യപ്പെടുത്തുന്നത് തുടരുമെന്നും ദാസ്ഗുപ്ത ചൂണ്ടിക്കാട്ടി.

3

രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഇപ്പോള്‍ ഗംഭീര ഫോമിലാണ്. മറ്റു കളിക്കാര്‍ കൂടി ടീമില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും എല്ലാ ടീമുകളെയും നിഷ്പ്രഭരാക്കുന്ന തരത്തില്‍ മുന്നേറുമെന്നും ദീപ് ദാസ്ഗുപ്ത നിരീക്ഷിച്ചു.
മുംബൈ ഇന്ത്യന്‍സ് ഫേവറിറ്റ് ഫ്രാഞ്ചൈസികളിലൊന്നാണോയെന്ന ചോദ്യത്തിന് എന്തു കൊണ്ട് പാടില്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുംബൈ ഇന്ത്യന്‍സിനു ശരിയായ പ്രതിഭയുണ്ട്. ഈ ടൂര്‍ണമെന്റില്‍ അവര്‍ തീര്‍ച്ചയായും നന്നായി പെര്‍ഫോം ചെയ്യുമെന്നും ദാസ്ഗുപ്ത വിശദമാക്കി.

4

ഏപ്രില്‍ രണ്ടിനു സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സുമായിട്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത പോരാട്ടം. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലാണ് ഈ മല്‍സരം.
സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ഈ മല്‍സരത്തില്‍ തിരിച്ചെത്തുന്നത് മുംബൈ ബാറ്റിങ് നിരയെ കൂടുതല്‍ ശക്തമാക്കും. പരിക്കേറ്റ ശേഷം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുത്തു വരികയായിരുന്ന സൂര്യ ആദ്യ മല്‍സരത്തിനു മുമ്പാണ് മുംബൈ ടീമിനൊപ്പം ചേര്‍ന്നത്. പക്ഷെ ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു കളിക്കാനായില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ കഴിഞ്ഞ മാസം നടന്ന ടി20 പരമ്പരയിലെ അവസാനത്തെ മല്‍സരത്തിനിടെയാണ് സൂര്യയുടെ കൈവിരലിനു പരിക്കേറ്റത്. ഇതേ തുടര്‍ന്നു ശ്രീലങ്കയുമായുള്ള ടി20 പരമ്പരയില്‍ നിന്നു അദ്ദേഹം പിന്‍മാറിയിരുന്നു.

5

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ടോസ് നഷ്‌പ്പെട്ടു ബാറ്റിങിന് അയക്കപ്പെട്ട മുബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് നേടിയത്. മുംബൈയെ ജയിക്കാവുന്ന സ്‌കോറിലെത്തിച്ചത് ഓ്പ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. അദ്ദേഹം പുറത്താവാതെ 81 റണ്‍സെടുത്തു. 48 ബോൡ 11 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. രോഹിത് 32 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 41 റണ്‍സെടുത്തു പുറത്തായി.

6

മറുപടി ബാറ്റിങില്‍ 18.2 ഓവറില്‍ ആറു വിക്കറ്റിനു ഡല്‍ഹി ലക്ഷ്യത്തിലെത്തുകയായിരുന്നു. റണ്‍ചേസില്‍ ഡിസി ഒരു ഘട്ടത്തില്‍ ആറിന് 104 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ ലളിത് യാദവ്- അക്ഷര്‍ പട്ടേല്‍ ജോഡി ഡിസിയെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നു. 75 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. ലളിത് 48ഉം അക്ഷര്‍ 38ഉം റണ്‍സെടുത്തു. 38 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സളും ലളിത് നേടിയപ്പോള്‍ അക്ഷര്‍ 17 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടിച്ചു. മുന്‍നിരയില്‍ ഓപ്പണര്‍ പൃഥ്വി ഷാ 38 റണ്‍സെടുത്തു പുറത്തായി. ശര്‍ദ്ദുല്‍ ടാക്കൂര്‍ (22), ടിം സെയ്‌ഫേര്‍ട്ട് (21) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. മുംബൈയ്ക്കായി ബൗളിങില്‍ മികച്ചുനിന്നത് മലയാളി പേസര്‍ ബേസില്‍ തമ്പിയായിരുന്നു. മൂന്നു വിക്കറ്റുകള്‍ താരം വീഴ്ത്തി. മുരുഗന്‍ അശ്വിനും രണ്ടും വിക്കറ്റുകള്‍ ലഭിച്ചു.

Story first published: Monday, March 28, 2022, 11:18 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+