Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ബുംറയും ഹാര്‍ദിക്കും പക്ഷികളെപ്പോലെ മെലിഞ്ഞവര്‍! അന്ന് മുന്നറിയിപ്പ് നല്‍കിയെന്ന് അക്തര്‍

1

ഐപിഎല്ലിന്റെ ക്യാപ്റ്റന്റെ പുതിയ റോളില്‍ കസറുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം മാസങ്ങളോളം പുറത്തിരുന്ന ശേഷമാണ് താരം ഐപിഎല്ലിലൂടെ മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയത്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത ഹാര്‍ദിക് ബാറ്റിങിനൊപ്പം ബൗളിങിലും മികച്ച പ്രകടനം നടത്തിയിരുന്നു.

നേരത്തേ പുറംഭാഗത്തേറ്റ പരിക്കും തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയുമാണ് ഹാര്‍ദിക്കിന്റെ കരിയറില്‍ തിരിച്ചടിയേകിയത്. എന്നാല്‍ അദ്ദേഹം പരിക്കേല്‍ക്കുന്നതിനു മുമ്പ്തന്നെ ഇതേക്കുറിച്ച് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍.

1

പരിക്കു കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഞായറാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യക്കു പുറത്തിരിക്കേണ്ടി വന്നിരുന്നു. തൊട്ടുമുമ്പത്തെ കളിയിലായിരുന്നു അദ്ദേഹത്തിനു പരിക്കേറ്റത്. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ അഫ്ഗാനിസ്താന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനായിരുന്നു സിഎസ്‌കെയ്‌ക്കെതിരേ ജിടിയെ നയിച്ചത്.
ഹാര്‍ദിക്കിനെക്കൂടാതെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയോടും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്നു താന്‍ ഉപദശിച്ചിരുന്നതായും ഇല്ലെങ്കില്‍ പരിക്കേല്‍ക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഷുഐബ് അക്തര്‍ പറയുന്നു.

2

ദുബായില്‍ വച്ചായിരുന്നു ഞാന്‍ ജസ്പ്രീത് ബുംറയെ നേരില്‍ക്കണ്ട് സംസാരിച്ചത്. ഹാര്‍ദിക് പാണ്ഡ്യയോടും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കാന്‍ ഞാന്‍ പറഞ്ഞിരുന്നു. രണ്ടു പേരും പക്ഷികളെപ്പലെ മെലിഞ്ഞവരാണ്. ഇരുവര്‍ക്കും പുറംഭാഗത്തു മസിലുകളില്ല. ഇപ്പോള്‍ പോലും എന്റെ തോളിനു താഴെ പുറംഭാഗത്ത് ശക്തമായ മസിലുകളാണ് തനിക്കുള്ളതെന്നും ഷുഐബ് അക്തര്‍ പറഞ്ഞു.

3

ഹാര്‍ദിക് പാണ്ഡ്യയുടെ പുറംഭാഗത്ത് ഞാന്‍ കൈവച്ചപ്പോള്‍ അവിടുത്തെ മസിലുകളുണെങ്കിലും അതു വളരെ മെലിഞ്ഞതായിരുന്നു. നിങ്ങള്‍ക്കു പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു അന്നു ഹാര്‍ദിക്കിനു മുന്നറിയിപ്പും നല്‍കി. പക്ഷെ താന്‍ ഒരുപാട് മല്‍സരങ്ങളില്‍ കളിക്കുന്നുണ്ടെന്നായിരുന്നു ഹാര്‍ദിക്കിന്റെ മറുപടി. അന്നു ഞാന്‍ ഉപദേശിച്ച ദിവസം തന്നെയായിരുന്നു ഹാര്‍ദിക്കിനു പരിക്കേറ്റതെന്നും ഷുഐബ് അക്തര്‍ വ്യക്തമാക്കി.

4

ഫിറ്റ്‌നസ് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാന്‍ഡായി ഹാര്‍ദിക് പാണ്ഡ്യ മാറുമെന്നു ഹാര്‍ദിക് പാണ്ഡ്യ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാിന്‍ഡായി ഹാര്‍ദിക്കിനു മാറാന്‍ കഴിയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിക്കറ്റര്‍മാരില്‍ ഒരാളായി അംഗീകരിക്കപ്പെടണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

5

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മികച്ച രീതിയിലാണ് ഹാര്‍ദിക് നയിക്കുന്നത്. ഭാവിയില്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാവാനും തനിക്കു സാധിക്കുമെന്നാണ് അദ്ദേഹം ടീം മാനേജ്‌മെന്റിനു കാണിച്ചുകൊടുക്കുന്നത്. ഭാവിയില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടി20 ടീമിന്റെ നായകനാവണമെന്നു താനും ആഗ്രഹിക്കുന്നതായി ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

6

അതേസമയം, ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഈ സീസണിലെ ഐപിഎല്ലിലെ അരങ്ങേറ്റക്കാര്‍ കൂടിയായ ഗുജറാത്ത് ടൈറ്റന്‍സ് സ്വപ്‌നതുല്യമായ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നവത്. ഇതുവര കളിച്ച ആറു മല്‍സരങ്ങളില്‍ അഞ്ചിലും അവര്‍ക്കു ജയിക്കാന്‍ സാധിച്ചു. 10 പോയിന്റോടെ അവര്‍ ലീഗില്‍ തലപ്പത്ത് നില്‍ക്കുകയാണ്.
ഹാര്‍ദിക്കിനു ക്യാപ്റ്റന്‍സിയില്‍ അനുഭവത്ത് ഒട്ടും തന്നെയില്ലാത്തത് ടൈറ്റന്‍സിനു തിരിച്ചടിയായേക്കുമെന്നായിരുന്നു സീസണിനു മുമ്പ് പലരും ചൂണ്ടിക്കാട്ടിയിരുന്നത്. പക്ഷെ വളരെ പരിചയസമ്പത്തുള്ള ഒരു നായകനെപ്പോലെയാണ് അദ്ദേഹം ടീമിനെ മുന്നില്‍ നിന്ന നയിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരെയാണ് ടൈറ്റന്‍സ് ഇത്തവണ തകര്‍ത്തുവിട്ടത്. പരാജയപ്പെട്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു മാത്രമാണ്.

Story first published: Monday, April 18, 2022, 14:07 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+