Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ശ്രേയസിന്റെ ഈഗോ മുബൈ മുതലാക്കി! പുറത്താവലിനെക്കുറിച്ച് ചോപ്ര

1

ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ഈഗോ മുംബൈ ഇന്ത്യന്‍സ് മുതലെടുത്തതായി ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. കെകെആര്‍ ക്യാപ്റ്റനായി കസറുകയാണെങ്കിലും ബാറ്റിങില്‍ ശ്രേയസ് ഈ സീസണില്‍ ഇനിയും യഥാര്‍ഥ ഫോമിലേക്കെത്തിയിട്ടില്ല. മുംബൈയ്‌ക്കെതിരേ ആറുബോളില്‍ നിന്നും രണ്ടു ബൗണ്ടറികളടക്കം 10 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു. ഡാനിയേല്‍ സാംസിന്റെ ബൗളിങല്‍ തിലക് വര്‍മയാണ് ശ്രേയസിനെ ക്യാച്ച് ചെയ്തു പുറത്താക്കിയത്. ഡീപ്പ് സ്‌ക്വയര്‍ ലെഗില്‍ വച്ചായിരുന്നു ശ്രേയസിനെ തിലക് പിടികൂടിയത്.

വലിയ ഈഗോയുമായിട്ടാണ് ശ്രേയസ് ബാറ്റ് ചെയ്യുന്നതെന്നും ഇതു മുംബൈ ബൗളര്‍മാര്‍ ശരിക്കും മുതലെടുക്കുകയായിരുന്നുവെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. മല്‍സരത്തില്‍ മുംബൈയെ അഞ്ചു വിക്കറ്റിനു കൊല്‍ക്കത്ത തോല്‍പ്പിച്ചിരുന്നു.

1

മുംബൈയ്‌ക്കെതിരായ കളിയില്‍ കൊല്‍ക്കത്തയുടെ ഓപ്പണര്‍മാര്‍ റണ്‍സെടുക്കാന്‍ വിഷമിച്ചു. അജിങ്ക്യ രഹാനെ പുറത്തായതോടെയാണ് മൂന്നാമനായി ശ്രേയസ് അയ്യര്‍ ക്രീസിലേക്കു വന്നത്. അദ്ദേഹം രണ്ടു ബൗണ്ടറികളടിച്ചു, പിന്നാലെ പുറത്താവുകയും ചെയ്തു. ഈ സീസണില്‍ ഇതുവരെ ശ്രേയസ് കാര്യമായി സ്‌കോര്‍ ചെയ്തിട്ടില്ല. അദ്ദേഹം എല്ലാ മല്‍സരങ്ങളിലും തന്റെ വിക്കറ്റ് വലിച്ചെറിയുകയാണെന്നതാണ് യാഥാര്‍ഥ്യം. ഇതില്‍ അല്‍പ്പം ഈഗോ കൂടിയുണ്ട്. നിനക്കെതിരേ ഞാന്‍ സിക്‌സറടിക്കുമെന്ന ഈഗോയുമായിട്ടാണ് ശ്രേയസ് കളിക്കുന്നതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

2

മുംബൈയ്‌ക്കെതിരായ കളിയില്‍ കൊല്‍ക്കത്തയുടെ ഓപ്പണര്‍മാര്‍ റണ്‍സെടുക്കാന്‍ വിഷമിച്ചു. അജിങ്ക്യ രഹാനെ പുറത്തായതോടെയാണ് മൂന്നാമനായി ശ്രേയസ് അയ്യര്‍ ക്രീസിലേക്കു വന്നത്. അദ്ദേഹം രണ്ടു ബൗണ്ടറികളടിച്ചു, പിന്നാലെ പുറത്താവുകയും ചെയ്തു. ഈ സീസണില്‍ ഇതുവരെ ശ്രേയസ് കാര്യമായി സ്‌കോര്‍ ചെയ്തിട്ടില്ല. അദ്ദേഹം എല്ലാ മല്‍സരങ്ങളിലും തന്റെ വിക്കറ്റ് വലിച്ചെറിയുകയാണെന്നതാണ് യാഥാര്‍ഥ്യം. ഇതില്‍ അല്‍പ്പം ഈഗോ കൂടിയുണ്ട്. നിനക്കെതിരേ ഞാന്‍ സിക്‌സറടിക്കുമെന്ന ഈഗോയുമായിട്ടാണ് ശ്രേയസ് കളിക്കുന്നതെന്നും ആകാശ് ചോപ്ര നിരീക്ഷിച്ചു.

3

സ്പിന്‍ ബൗളിങിനെതിരേ ഞാന്‍ സിക്‌സറടിക്കും, നിങ്ങള്‍ ഷോര്‍ട്ട് ബോളെറിഞ്ഞാല്‍ അതും ഞാന്‍ സിക്‌സറടിക്കും. ശ്രേയസ് ഇതിനകം തന്നെ രണ്ടു ബൗണ്ടറിയടിച്ചിരുന്നു. ഒരു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. ഡീപ്പ് പൊസിഷനില്‍ ഫീല്‍ഡറെ നിര്‍ത്തി ബൗണ്‍സറുകളെറിഞ്ഞ് ശ്രേയസിന്റെ ഈഗോയെ മുംബൈ വിക്കറ്റാക്കി മാറ്റുകയായിരുന്നുവെന്നു ആകാശ് ചോപ്ര വിലയിരുത്തി.
മിന്നുന്ന ഫോമില്‍ നില്‍ക്കെയാണ് ശ്രേയസ് ഈ ഐപിഎല്ലിനെത്തിയത്. ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യ അവസാനമായി കളിച്ച ടി20 പരമ്പരയിലെ പ്ലെയര്‍ ഓഫ് ദി സീരീസായിരുന്നു അദ്ദേഹം. മുന്നു കളികളിലും താരം നോട്ടൗട്ടുമായിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ കെകെആറിനായി നാല് ഇന്നിങ്‌സുകളില്‍ നിന്നും 69 റണ്‍സ് മാത്രമേ ശ്രേയസ് നേടിയിട്ടുള്ളൂ.

4

കെകെആറിന്റെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ സാം ബില്ലിങ്‌സിന്റെ ബാറ്റിങ് പ്രകടനത്തെ ആകാശ് ചോപ്ര പ്രശംസിച്ചു. നാലാമനായി ഇറങ്ങിയ ബില്ലിങ്‌സ് 12 ബോളില്‍ രണ്ടി സിക്‌സറടക്കം 17 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
സാം ബില്ലിങ്‌സ് യഥാര്‍ഥത്തില്‍ വളരെ നന്നായി ബൗള്‍ ചെയ്തു. വെങ്കടേഷ് അയ്യര്‍ റണ്‍സെടുക്കാന്‍ ശരിക്കും വിഷമിച്ചിരുന്നു. പക്ഷെ എത്ര മോശമായി നിങ്ങള്‍ കാണപ്പെട്ടാലും പുറത്താവാന്‍ പാടില്ലെന്നു അദ്ദേഹം നമുക്ക് മനസ്സിലാക്കിത്തന്നു. അവസാനം വരെ പുറത്താവാതെ ക്രീസില്‍ നില്‍ക്കുകയാണെങ്കില്‍ കാര്യങ്ങള്‍ മാറുകയും ചെയ്‌തേക്കും. ഇതു എംഎസ് ധോണി ഓരോ തവണയും നമ്മളെ പഠിപ്പിച്ചതാണ്. ഈ കളിയില്‍ വെങ്കടേഷ് ഇതു അനുകരിക്കുകയും ചെയ്തതായി ആകാശ് ചോപ്ര വിലയിരുത്തി.

5

കെകെആര്‍ താരം നിതീഷ് റാണയുടെ ഷോട്ട് സെലക്ഷനെ ആകാശ് ചോപ്ര വിമര്‍ശിക്കുകയും ചെയ്തു. സാം ബില്ലിങ്‌സ് ഔട്ടായപ്പോഴാണ് റാണ ക്രീസിലേക്കു വന്നത്. വളരെ മോശം ഷോട്ട് കളിച്ചാണ് താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നിങ്ങള്‍ എന്താണ് ചെയ്യുന്നത്? റാണ ഒരു സിക്‌സറടിച്ചു. അതിനു ശേഷം ഒരു വമ്പന്‍ ഷോട്ട് കളിച്ച് ബൗണ്ടറിക്കു 30 മീറ്റര്‍ അടുത്ത് നിന്ന് ക്യാച്ച് നല്‍കി പുറത്തായി. ഗ്രൗണ്ടിലെ വീതി കൂടിയ ഭാഗത്തേക്കാണ് താരം സിക്‌സറിനു ശ്രമിച്ചത്. ഇതു പുറത്താവലില്‍ കലാശിക്കുകയും ചെയ്തു. ഇതു വലിയൊരു പ്രശ്‌നം തന്നെയാണ്. നിങ്ങള്‍ മല്‍സരം അവസാനം വരെ കൊണ്ടുപോവാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കാര്യങ്ങള്‍ മാറുമെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

Story first published: Thursday, April 7, 2022, 13:28 [IST]
Other articles published on Apr 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+