Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവനെ കൈവിട്ടത് മണ്ടത്തരം! രോഹിത്തിന്റെ മുംബൈയ്‌ക്കെതിരേ കോലിയുടെ മുന്‍ കോച്ച്

രോഹിത് ശര്‍മ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം സ്ഥിരമായി അഭിപ്രായ പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് വിരാട് കോലിയുടെ ബാല്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. നേരത്തേ രോഹിത്തിനു കീഴില്‍ ഇന്ത്യ തുടര്‍ച്ചയായി പരമ്പരകള്‍ നേടിയപ്പോഴും ദുര്‍ബലരായ എതിരാളികളായതിനാലാണ് അതു സാധിച്ചതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

രോഹിത്തിന്റെ മുംബൈയ്‌ക്കെതിരേ കോലിയുടെ മുന്‍ കോച്ച് | Oneindia Malayalam

ഇപ്പോഴിതാ ഐപിഎല്ലിലും രോഹിത്തിന്റെ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ പിഴവുകളെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് രാജ്കുമാര്‍ ശര്‍മ. മെഗാ ലേലത്തില്‍ പ്രമുഖ ഫാസ്റ്റ് ബൗളറെ കൈവിട്ട മുംബൈയുടെത് വലിയ മണ്ടത്തരമായിപ്പോയെന്നു അദ്ദേഹം നിരീക്ഷിച്ചു.

1

ന്യൂസിലാന്‍ഡിന്റെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ നിലനിര്‍ത്താതിരുന്ന മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെയാണ് വലിയ അബദ്ധമെന്നു രാജ്കുമാര്‍ ശര്‍മ വിലയിരുത്തിയത്. മെഗാ ലേലത്തിനു മുമ്പ് ഒഴിവാക്കപ്പെട്ട ബോള്‍ട്ടിനെ ലേലത്തില്‍ മുംബൈ തീര്‍ച്ചയായും തിരികെയെത്തിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതുണ്ടായില്ല. എട്ടു കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് ബോള്‍ട്ടിനെ സ്വന്തമാക്കുകയായിരുന്നു.
മുന്‍ സീസണുകളില്‍ ജസ്പ്രീത് ബുംറ- ബോള്‍ട്ട് ജോടി മുംബൈയുടെ പേസാക്രമണത്തിലെ കുന്തമുനകളായി മാറിയിരുന്നു. അതുകൊണ്ടു തന്നെ ബോള്‍ട്ടിനെ തീര്‍ച്ചയായും മുംബൈ നിലനിര്‍ത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

2

പുതിയ സീസണില്‍ ട്രെന്റ് ബോള്‍ട്ടിനെ മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും മിസ്സ് ചെയ്യും. അവരുടെ കണക്കൂകൂട്ടലുകള്‍ തെറ്റിപ്പോയി. ബോള്‍ട്ടും ജസ്പ്രീത് ബുംറയും ചേര്‍ന്ന് മുംബൈയെ ഒരുപാട് മല്‍സരങ്ങളില്‍ വിജയിപ്പിച്ചിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ബോള്‍ട്ടിനെ മുംബൈ പോവാന്‍ അനുവഹിച്ചതെന്നു തനിക്കറിയില്ലെന്നും രാജ്കുമാര്‍ ശര്‍മ പറഞ്ഞു.
ബോള്‍ട്ടിനെ കൈവിട്ട മുംബൈ ലേലത്തില്‍ മൂന്ന് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരെ വാങ്ങിയിരുന്നു. ജയദേവ് ഉനാട്കട്ട്, ഡാനിയേല്‍ സാംസ്, ടൈമല്‍ മില്‍സ് എന്നിവരായിരുന്നു ഇവര്‍.

3

ട്രെന്റ് ബോള്‍ട്ടിനെ നിലനിര്‍ത്താന്‍ സാധിക്കാതെ പോയതിന്റെ ക്ഷീണം തീര്‍ക്കാനാണ് അടുത്തിടെ സൗരാഷ്ട്രയ്ക്കു മികച്ച പ്രകടനം നടത്തിയ ജയദവ് ഉനാട്കട്ടിനെ മുംബൈ കൊണ്ടുവന്നത്. അദ്ദേഹത്തിനു വില കൂടുതലായിരുന്നെങ്കിലും അനുഭവസമ്പത്താണ് ഇതിനു കാരണം. ഉനാട്കട്ട് മികച്ച പ്രകടനം നടത്തുമെന്ന എല്ലായ്‌പ്പോഴും പ്രതീക്ഷയുണ്ട്. മറ്റു രണ്ട് ഇടംകൈന്‍ പേസര്‍മാരെയും ബാക്കപ്പായിട്ടാണ് എടുത്തിട്ടുള്ളതെന്നും രാജ്കുമാര്‍ ശര്‍മ വിലയിരുത്തി.

4

2020ല്‍ മുംബൈ അഞ്ചാം ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ബോള്‍ട്ട് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും 25 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ഫൈനലില്‍ 30 റണ്‍സിന് മൂന്നു വിക്കറ്റുകളെടുത്ത് പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു. കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ നിന്നും 13 വിക്കറ്റുകളാണ് ബോള്‍ട്ട് നേടിയത്.

5

പാണ്ഡ്യ സഹോദരന്‍മാര്‍ വരാനിരിക്കുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമല്ലാത്തതിനാല്‍ മധ്യനിര ബാറ്റിങില്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ ഉത്തരവാദിത്വം കൂടിയതായി രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെട്ടു. ടി20 ക്രിക്കറ്റില്‍ 4-5 ബാറ്റര്‍മാരില്‍ കൂടുതല്‍ നിങ്ങള്‍ക്കു ആവശ്യമില്ല. ബാറ്റര്‍മാരെക്കൂടാതെ ഓള്‍റൗണ്ടര്‍മാരെയും വേണം. നിങ്ങളുടെ 4-5 ബാറ്റര്‍മാര്‍ക്കു 20 ഓവര്‍ കളിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ അവരെക്കൊണ്ട് എന്തു കാര്യം. ഇത്തവണ ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തില്‍ മുംബൈ ദുര്‍ബലമാണ്. കരെണ്‍ പൊള്ളാര്‍ഡിനു വലിയ റോള്‍ തന്നെയുണ്ടാവും. മധ്യനിരയില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന പരിചയസമ്പത്തുള്ള ഒരേയൊരു താരവും അദ്ദേഹമാണെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

മുംബൈ ഇന്ത്യന്‍സ് സ്ക്വാഡ്

രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബേസില്‍ തമ്പി, മുരുകന്‍ അശ്വിന്‍, ജയ്‌ദേവ് ഉനദ്കട്ട്, മായങ്ക് മാര്‍ക്കാണ്ടെ, എന്‍ തിലക് വര്‍മ്മ, സഞ്ജയ് യാദവ്, ജോഫ്ര ആര്‍ച്ചര്‍, ഡാനിയല്‍ സാംസ്, ടൈമല്‍ മില്‍സ്, ടിം ഡേവിഡ്, റിലേ മെറിഡിത്ത്, മുഹമ്മദ് അര്‍ഷാദ് ഖാന്‍, രമണ്‍ദീപ് സിംഗ്, അന്‍മോല്‍പ്രീത് സിംഗ്, രാഹുല്‍ ബുധി, ഋത്വിക് ഷോക്കീന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍, ആര്യന്‍ ജുയല്‍, ഫാബിയന്‍ അലന്‍.

Read more at: https://malayalam.mykhel.com/cricket/ipl-2022-check-full-squad-of-all-10-franchises-after-mega-auction-037205.html

Story first published: Thursday, March 17, 2022, 14:48 [IST]
Other articles published on Mar 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+