IPL 2022: രണ്ടു പേര്‍ എന്നെ 'ബൗള്‍ഡാക്കി', ആകര്‍ഷിച്ച പേസര്‍മാരെക്കുറിച്ച് ദാദ
ഐപിഎല്ലിന്റെ 15ാം സീസണ്‍ ആവേശകരമായ ക്ലൈമാക്‌സിലേക്കു നീങ്ങവെ ഒരുപിടി അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരങ്ങള്‍ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്കെങ്കിലും സൗത്താഫ്രിക്കയുമായി അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയിലേക്കു വിളി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇത്തവണ തന്നെ ഏറ്റവുമധികം ആകര്‍ഷിച്ച ഇന്ത്യയുടെ രണ്ട് അണ്‍ക്യാപ്ഡ് പേസര്‍മാര്‍മാര്‍ ആരൊക്കെയാണൈന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലി. മിഡ് ഡേയോടു സംസാരിക്കവെയായിരുന്നു ദാദ ഇക്കാര്യം പറഞ്ഞത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക്, രാജസ്ഥാന്‍ റോയല്‍സ് ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍ എന്നിവരുടെ പ്രകടനമാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്നു സൗരവ് ഗാംഗുലി പറയുന്നു. 150 കിമിക്കു മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്താണ് ഉമ്രാന്‍ എല്ലാവരുടെയും കൈയടി വാങ്ങിയത്.

12 മല്‍സരങ്ങളില്‍ നിന്നും 22 കാരനായ പേസര്‍ 18 വിക്കറ്റുകളുമെടുത്തിട്ടുണ്ട്. ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. അണ്‍ക്യാപ്ഡ് താരങ്ങളില്‍ ഇത്തവണ കൂടുതല്‍ വിക്കറ്റുകളെടുത്തതും ഉമ്രാനാണ്.
കുല്‍ദീപ് സെന്നിന്റെ കാര്യമെടുത്താല്‍ ഏഴു മല്‍സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. എട്ടു വിക്കറ്റകളും വീഴ്ത്ത്. ഡെത്ത് ഓവറില്‍ കുല്‍ദീപിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എത്ര പേര്‍ക്കു 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യാന്‍ കഴിയുമെന്നു സൗരവ് ഗാംഗുലി ചോദിക്കുന്നു. ഒരുപാട് പേര്‍ക്ക് അതു സാധിക്കില്ല. ഉമ്രാനെ ഇന്ത്യന്‍ ടീമിലെടുക്കുകയാണെങ്കില്‍ അതു എന്നെ ആശ്ചര്യപ്പെടുത്തില്ല. പക്ഷെ അവനെ നമ്മള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ഉമ്രാന്‍ വളരെ വേഗതയേറിയ ബൗളറാണ്. കുല്‍ദീപ് സെന്നിന്റെ പ്രകടനവും എനിക്ക് ഇഷ്ടമായി. ടി നടരാജന്‍ ഈ സീസണില്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നമുക്ക് ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമുണ്ട്. അന്തിമ തീരുമാനം സെലക്ടര്‍മാരുടേതാണെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

ഈ സീസണിലെ ഐപിഎല്ലില്‍ ബൗളര്‍മാരുടെ ആധിപത്യത്തെക്കുറിച്ചും സൗരവ് ഗാംഗുലി സംസാരിച്ചു. ബൗളര്‍മാരുടെ ആധിപത്യം കാണുമ്പോള്‍ എനിക്കു വളരെയധികം സന്തോഷം തോന്നുന്നു. മുംബൈയിലെയും പൂനെയിലെയും വിക്കറ്റുകള്‍ വളരെ മികച്ചതാണ്, അവ മികച്ച ബൗണ്‍സും നല്‍കുന്നുണ്ട്. പേസര്‍മാര്‍ മാത്രമല്ല സ്പിന്നര്‍മാരും മികച്ച ബൗളിങാണ് കാഴ്്ച വച്ചു കൊണ്ടിരിക്കുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications