Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവര്‍ ഇത്ര 'സംഭവമാവുമെന്ന്' കരുതിയില്ല, ആശ്ചര്യപ്പെടുത്തിയ ടീമിനെക്കുറിച്ച് വാട്‌സന്‍

ഐപിഎല്ലിന്റെ 15ാം സീസണിലെ ഇതുവരെ നടന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തിയ ടീം ഏതാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്‍. രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ ഫ്രാഞ്ചൈസികള്‍ക്കെല്ലാം വേണ്ടി ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. സിഎസ്‌കെയ്ക്കു വേണ്ടി കളിച്ച ശേഷമാണ് വാട്‌സന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഈ സീസണിലെ ഐപിഎല്ലില്‍ പുതിയ റോളിലെത്തിയിരിക്കുകയാണ് അദ്ദേഹം. റിക്കി പോണ്ടിങ് മുഖ്യ പരിശീലകനായ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ അസിസ്റ്റന്റ് കോച്ചിന്റെ റോളാണ് ഇപ്പോള്‍ വാട്‌സനുള്ളത്.

1

സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സാണ് ഇത്തവണ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തിയ ടീമെന്നാണ് ഷെയ്ന്‍ വാട്‌സന്‍ തുറന്നു പറഞ്ഞിരിക്കുന്നത്. മെഗാ ലേലത്തില്‍ വളരെ നല്ല പ്രകടനമാണ് റോയല്‍സ് നടത്തിയതെന്നും ഇതുകൊണ്ടാണ് ഇത്രയും സന്തുലിതമായ ഒരു ടീമിനെ അണിനിരത്താന്‍ അവര്‍ക്കു സാധിച്ചതെന്നും വാട്‌സന്‍ ചൂണ്ടിക്കാട്ടി. ആദ്യ റൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 61 റണ്‍സിനു തകര്‍ത്തുകൊണ്ട് റോയല്‍സ് തുടക്കം ഗംഭീരമാക്കുകയും ചെയ്തിരുന്നു.

2

എന്റെ പഴയ ടീം കൂടിയായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ അദ്ഭുതപ്പെടുത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ അവര്‍ അണിനിരത്തിയ ടീം വളരെ സന്തുലിതമായ ടീമായിരുന്നു. സഞ്ജു സാംസണ്‍, കഴിഞ്ഞ വര്‍ഷം ആര്‍സിബിക്കായി കളിച്ച ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്‌ലര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തുടങ്ങിവരെല്ലാം ഇത്തവണ റോയല്‍സിന്റെ ഭാഗമാണ്. ഹെറ്റ്‌മെയര്‍ വളരെ കഴിവുറ്റ, മികച്ചൊരു പവര്‍ ഹിറ്റര്‍ കൂടിയാണന്നും യൂട്യൂബ് പോഡ്കാസ്റ്റില്‍ ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞു.

3

ബൗളിങിലേക്കു വരികയാണെങ്കില്‍ ട്രെന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരും രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമാണ്. നേരത്തേ കെകെആറിനൊപ്പമുണ്ടായിരുന്ന ഫാസ്റ്റ് ബൗളറാണ് പ്രസിദ്ധ്. ബൗളിങിലും റോയല്‍സിനു നല്ല ആഴമാണുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ ഈ ടീമാണ് എന്നെ കൂടുതല്‍ അദ്ഭുതപ്പെടുത്തിയത്. എത്ര മികച്ചൊരു ടീമിനെയാണ് അവര്‍ ഒരുമിച്ച് ചേര്‍ത്തിരിക്കുന്നതെന്നു തനിക്കു യഥാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഷെയ്ന്‍ വാട്‌സന്‍ വ്യക്തമാക്കി.

4

മുംബൈയിലെ കടുത്ത ചൂട് കാരണം ഐപിഎല്‍ മല്‍സരങ്ങളില്‍ മഞ്ഞുവീഴ്ച ഒരു സുപ്രധാന റോള്‍ തന്നെ വഹിക്കുമെന്നും ഷെയ്ന്‍ വാട്‌സന്‍ നിരീക്ഷിച്ചു. ടൂര്‍ണമെന്റിലുടനീളം മഞ്ഞവീഴ്ച വളരെ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയായിരിക്കും. നിങ്ങള്‍ രണ്ടാമതാണ് ബൗള്‍ ചെയ്യുന്നതെങ്കില്‍ പന്ത് നന്നായി പിടിക്കുന്നതും സ്‌കോര്‍ പ്രതിരോധിക്കുന്നതും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. ചൂട് കൂടിക്കൊണ്ടിരിക്കെ മല്‍സരങ്ങളില്‍ ഇതു വലിയൊരു ഘടകമായിരിക്കും. മഞ്ഞുവീഴുന്നത് എങ്ങനെയാണെന്നു മനസ്സിലാവുന്നില്ല. പക്ഷെ അതു വളരെ കൂടുതലായിരിക്കും. അതുകൊണ്ടു തന്നെ ഈര്‍പ്പമുള്ള ബോള്‍ കൊണ്ട് പരിശീലിക്കുന്നത് നടക്കുകയാണെന്നും വാട്‌സന്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

രാജസ്ഥാന്‍ റോയല്‍സ് സ്ക്വാഡ്

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), , യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.

Story first published: Thursday, March 31, 2022, 19:18 [IST]
Other articles published on Mar 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+