Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഇവര്‍ സൈഡ് ബെഞ്ചില്‍, മുംബൈയില്‍ വന്നാല്‍ കസറിയേനെ!

ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും മോശം സീസണായി ഇതു മാറിയിരിക്കുകയാണ്. ഇത്തവണ കളിച്ച ആറു കളികളിലും പരാജയപ്പെട്ട മുംബൈ പോയിന്റൊന്നുമില്ലാതെ ലീഗില്‍ അവസാന സ്ഥാനത്താണുള്ളത്. എട്ടു മല്‍സരങ്ങളാണ് സീസണില്‍ മുംബൈയ്ക്കു ബാക്കിയുള്ളത്. ഇവയിലെല്ലാം ജയിച്ചാലും രോഹിത് ശര്‍മയും സംഘവും പ്ലേഓഫിലുണ്ടാവുമെന്ന് ഉറപ്പില്ല.

1

ഒരു പാട് വീക്ക്‌നെസുകള്‍ ഈ സീസണില്‍ മുംബൈ ടീമില്‍ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബൗളിങ് തന്നെയാണ്. മികച്ച ബൗളര്‍മാരുടെ മുംബൈ നിരയില്‍ പ്രകടമാണ്. ജസ്പ്രീത് ബുംറയ്ക്കു മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്ന ഒരാള്‍ പോലും മുംബൈ നിരയിലില്ല. എന്നാല്‍ മറ്റു ചില ഫ്രാഞ്ചൈസികളില്‍ അവസരം ലഭിക്കാതെ സൈഡ് ബെഞ്ചിലിരിക്കുന്ന ചില താരങ്ങള്‍ക്കു മുംബൈയിലേക്കു വന്നാല്‍ മാച്ച് വിന്നറായി മാറാന്‍ സാധിക്കുായിരുന്നു. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (സിഎസ്‌കെ)

രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (സിഎസ്‌കെ)

നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ ഇനിയും പരീക്ഷിച്ചിട്ടില്ലാത്ത താരമാണ് യുവ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍. ഈ വര്‍ഷം ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സീം ബൗളിങ് ഓള്‍റൗണ്ടറായ താരം. ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായ പ്രകടനം ഹംഗര്‍ഗേക്കര്‍ കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ ഐപിഎല്ലില്‍ സിഎസ്‌കെ ഇനിയും താരത്തെ കളിപ്പിക്കാന്‍ തയ്യാറായിട്ടില്ല.

ചേതന്‍ സക്കാരിയ (ഡിസി)

ചേതന്‍ സക്കാരിയ (ഡിസി)

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ലോകത്തിനു പരിചയപ്പെടുത്തിയ യുവ ഫാസ്റ്റ് ബൗളറാണ് ചേതന്‍ സക്കാരിയ. താരത്തെ റോയല്‍സ് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ അതുണ്ടായില്ല. ലേലത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് സക്കാരിയയെ വാങ്ങുകയായിരുന്നു. പക്ഷെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറെ ഡിസി ഈ സീസണില്‍ ഇതുവരെ കളിപ്പിച്ചിട്ടില്ല.

മുഹമ്മദ് നബി (കെകെആര്‍)

മുഹമ്മദ് നബി (കെകെആര്‍)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ സീസണില്‍ ഇനിയും പരീക്ഷിച്ചിട്ടില്ലാത്ത താരമാണ് അഫ്ഗാനിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ മുഹമ്മദ് നബി. മുംബൈ ടീം ഫിനിഷറായി ടിം ഡേവിഡിനെ ഈ സീസണില്‍ പരീക്ഷിച്ചിരുന്നെങ്കിലും ഈ നീക്കം പരാജയമായിരുന്നു. നബിയെ മുംബൈയ്ക്കു ഫിനിഷറുടെ റോള്‍ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ സാധിക്കുമായിരുന്നു. കാരണം വളരെയേറെ അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹം. ഫിനിഷറുടെ റോളിനൊപ്പം ഓഫ് സ്പിന്നറായും നബി മുംബൈയ്ക്കു വേണ്ടി മിന്നുന്ന പ്രകടനം നടത്തുമായിരുന്നു.

ഷഹബാസ് നദീം (എല്‍എസ്ജി)

ഷഹബാസ് നദീം (എല്‍എസ്ജി)

മുരുഗന്‍ അശ്വിനാണ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രധാന സ്പിന്നര്‍. പക്ഷെ എതിര്‍ ബാറ്റിങ് നിരയ്ക്കു വെല്ലുവിളിയുയര്‍ത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നില്ല. സ്പിന്‍ ബൗളിങില്‍ മികച്ചൊരു പാര്‍ട്‌നറുടെ അഭാവവും അശ്വിനു തിരിച്ചടിയായിട്ടുണ്ട്. ഇപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ അവസരം ലഭിക്കാതെ സൈഡ്‌ബെഞ്ചിലുള്ള സ്പിന്നര്‍ ഷഹബാസ് നദീമിനെ ലഭിച്ചിരുന്നങ്കില്‍ അതു മുംബൈയ്ക്കു മുതല്‍ക്കൂട്ടാവുമായിരുന്നു.

റിഷി ധവാന്‍ (പഞ്ചാബ് കിങ്‌സ്)

റിഷി ധവാന്‍ (പഞ്ചാബ് കിങ്‌സ്)

പഞ്ചാബ് കിങ്‌സിലുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ റിഷി ധവാനാണ് മുംബൈ ഇന്ത്യന്‍സിനു ഉപയോഗിക്കാമായിരുന്ന മറ്റൊരു താരം. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ ഗംഭീര പ്രകടനമായിരുന്നു റിഷി നടത്തിയത്. പക്ഷെ പഞ്ചാബ് ടീം ഐപിഎല്ലില്‍ താരത്തെ ഇനിയും കളിപ്പിച്ചിട്ടില്ല. നേരത്തേ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗായിട്ടുള്ള താരമാണ് റിഷി. അന്നു പക്ഷെ മികച്ച കളിക്കാരുടെ ആധിക്യം കാരണം അവസരം ലഭിക്കാതെ തഴയപ്പെട്ടു.

കാര്‍ത്തിക് ത്യാഗി (എസ്ആര്‍എച്ച്)

കാര്‍ത്തിക് ത്യാഗി (എസ്ആര്‍എച്ച്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിലുള്ള ഇന്ത്യന്‍ യുവ ഫാസ്റ്റ് ബൗളര്‍ കാര്‍ത്തിക് ത്യാഗിയും മുംബൈ ഇന്ത്യന്‍സിന്റെ നഷ്ടമാണ്. മുന്‍ അണ്ടര്‍ 19 ലോകകപ്പ് താരം കൂടിയായ ത്യാഗി കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു. ശ്രദ്ധേയായ പല പ്രകടനങ്ങളും താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഓസീസ് ഇതിഹാസം ബ്രെറ്റ് ലീയുടെ ബൗളിങ് ആക്ഷനുമായി വളരെയേറെ സാമ്യമുള്ളതാണ് ത്യാഗിയുടെ ബൗളിങ്. മുംബൈ ടീമിന്റെ ഭാഗമായിരുന്നെങ്കില്‍ ത്യാഗിക്കു കൂടുതല്‍ അവസരങ്ങള്‍ ഇത്തവണ ലഭിക്കുമായിരുന്നു.

Story first published: Monday, April 18, 2022, 13:17 [IST]
Other articles published on Apr 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+