Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവനാണ് ആര്‍സിബിയുടെ വില്ലന്‍! ക്യാച്ച് കൈവിട്ടത് ടേണിങ് പോയിന്റെന്നു ജാഫര്‍

ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി നടന്ന ആവേശകരമായ പോരാട്ടത്തില്‍ ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും എവിടെയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പിഴവ് സംഭവിച്ചതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. കൡയിലെ ഏറ്റഴും വലിയ ടേണിങ് പോയിന്റ് ഏതായിരുന്നുവെന്നും അദ്ദേഹം ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ വിശദീകരിച്ചു.

അഞ്ചു വിക്കറ്റിനായിരുന്നു മായങ്ക് അഗര്‍വാള്‍ നയിച്ച പഞ്ചാബ് ഫഫ് ഡുപ്ലെസിയുടെ ആര്‍സിബിയെ ഞെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 205 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് ആര്‍സിബി തോല്‍വിയിലേക്കു കൂപ്പുകുത്തിയത്.

1

പഞ്ചാബ് കിങ്‌സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സിന്റെ തോല്‍വിക്കു പ്രധാന കാരണം യുവതാരം അനൂജ് റാവത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയതാണെന്നു വസീം ജാഫര്‍ അഭിപ്രായപ്പെട്ടു. 17ാം ഓവറില്‍ പഞ്ചാബിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ഒഡെയ്ന്‍ സ്മിത്തിന്റെ ക്യാച്ച് റാവത്ത് നഷ്ടപ്പെടുത്തിയിരുന്നു. ഇതാണ് കളിയിലെ ഏറ്റവും വലിയ മുഹൂര്‍ത്തമെന്നു ജാഫര്‍ പറയുന്നു.
ജീവന്‍ തിരിച്ചുകിട്ടിയ സ്മിത്ത് പിന്നീട് ആര്‍സിബിയുടെ അന്തകനായി മാറി. വെറും എട്ടു ബോളില്‍ 25 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നില്‍ക്കുകയായിരുന്നു. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു

2

സാഹചര്യങ്ങള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അത്ര നല്ലതായിരുന്നില്ലെന്നു എനിക്കു മനസ്സിലാവും. എങ്കിലും വളരെ പ്രധാനപ്പെട്ട ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയതിനു ന്യായീകരണമില്ല. ലിയാം ലിവിങ്സ്റ്റണിനെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത അനൂജ് റാവത്ത് പക്ഷെ ഒരു സിംപിള്‍ ക്യാച്ച് പാഴാക്കി. ഗെയിംചേഞ്ചര്‍ ഇതു തന്നെയായിരുന്നു. കൂടാതെ ഒരു റണ്ണൗട്ട് അവസരവും ആര്‍സിബി പാഴാക്കി. സ്മിത്ത് കൡയുടെ ആ ഘട്ടത്തില്‍ പുറത്തായിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊന്നാവുമായിരുന്നു. അതുവരെ ഷാരൂഖ് ഖാന്‍ അത്ര മികച്ച രീതിയിലല്ല ബാറ്റ് ചെയ്തു കൊണ്ടിരുന്നതെന്നും വസീം ജാഫര്‍ നിരീക്ഷിച്ചു.

3

വസീം ജാഫറിനോടൊപ്പം ഇതേ ഷോയില്‍ പങ്കെടുത്ത ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനും ഈ മല്‍സരത്തിലെ ക്യാച്ച് പാഴാക്കിയതിനെക്കുറിച്ച് സംസാരിച്ചു. പരിക്കു കാരണം ഈ സീസണ്‍ കറെനു നഷ്ടമാവുകയായിരുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹം ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുണ്ടായിരുന്നു.
ഒരു ക്രിക്കറ്റ് മല്‍സരത്തില്‍ ക്യാച്ച് പാഴാക്കുന്നതിനേക്കാള്‍ മോശമായി മറ്റൊരു വികാരമില്ല. നിങ്ങള്‍ നിങ്ങളുടെ ടീമംഗങ്ങളുടെയും ബൗളറുടെയും മനോവീര്യം കെടുത്തുകയാണ്. മല്‍സരം തന്നെ കൈവിട്ട് പോയോയെന്നു നിങ്ങള്‍ ഈ സമയത്തു ചിന്തിച്ചുപോവുമെന്നു താന്‍ ഊഹിക്കുന്നതായും കറെന്‍ വ്യക്തമാക്കി. ഒഡെയ്ന്‍ സ്മിത്ത് ഒരു റണ്‍സ് മാത്രമെടുത്തു നില്‍ക്കെയായിരുന്നു അനൂജ് റാവത്തിന്റെ ഭാഗത്തു നിന്ന് വലിയ പിഴവ് സംഭവിച്ചത്. ഹര്‍ഷല്‍ പട്ടേലിന്റെ ബൗളിങിലാണ് ഡീപ്പില്‍ ബൗണ്ടറി ലൈനിന് അരികില്‍ വച്ച് കൈകളിലേക്കു വന്ന ക്യാച്ച് റാവത്ത് നഷ്ടപ്പെടുത്തിയത്.

4

ആദ്യം ബാറ്റ് ചെയ്ത ശേഷം 200 പ്ലസ് റണ്‍സ് നേടിയപ്പോള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പകുതി ജോലി പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നതായി വസീം ജാഫര്‍ ചൂണ്ടിക്കാട്ടി. പരാജയപ്പെട്ടെങ്കിലും ആര്‍സിബിയെ സംബന്ധിച്ച് ചില പോസിറ്റീവുകള്‍ ഈ മല്‍സരത്തിലുണ്ട്. അവര്‍ വളരെ നന്നായി തന്നെ ബാറ്റ് ചെയ്തു. 200 പ്ലസ് റണ്‍സെടുത്തപ്പോള്‍ ആര്‍സിബിയുടെ പകുതി ജോലി കഴിഞ്ഞിരുന്നു. പക്ഷെ അവര്‍ക്കു വിജയത്തോടെ അവസാനിപ്പിക്കാനായില്ല. സാഹചര്യങ്ങള്‍ ബൗളര്‍മാര്‍ക്കു എതിരായിരുന്നുവെന്നു നിങ്ങള്‍ക്കു വേണമെങ്കില്‍ പറയാം. പക്ഷെ വിജയിക്കാനുള്ള ആയുധം ആര്‍സിബിയുടെ പക്കലുണ്ടായിരുന്നുവെന്നാണ് താന്‍ കരുതുന്നതെന്നു വസീം ജാഫര്‍ വിലയിരുത്തി.

5

30ന് ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായിട്ടാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അടുത്ത മല്‍സരം. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഞെട്ടിച്ചതിന്റെ ആവേശത്തിലാണ് കെകെആറിന്റെ വരവ്. ഒരു ടീമെന്ന നിലയില്‍ വളരെ നല്ല ഒത്തിണക്കം ആദ്യ മല്‍സരത്തില്‍ പുറത്തെടുക്കാന്‍ അവര്‍ക്കായിരുന്നു. അതുകൊണ്ടു തന്നെ ജയിക്കണമെങ്കില്‍ ആര്‍സിബിക്കു തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടി വരും.

Story first published: Monday, March 28, 2022, 14:03 [IST]
Other articles published on Mar 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+