IPL 2022: മുംബൈയെ അങ്ങനെ ട്രോളാന്‍ വരട്ടെ! ഇതിലും കൂടുതല്‍ തോറ്റവര്‍ വേറെയുണ്ട്
ഐപിഎല്ലിന്റെ 15ാം സീസണില്‍ തോറ്റിട്ടും തോറ്റിട്ടും മതിയാവാതെ ഇതൊരു ശീലമാക്കിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. തുടര്‍ച്ചയായി എട്ടു മല്‍സരങ്ങളാണ് രോഹിത് ശര്‍മയും സംഘവും തോറ്റിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായപ്പോള്‍ മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സ്ഥിതി കൂടുതല്‍ ദയനീമായി മാറുന്നതാണ് കാണുന്നത്.

മുമ്പൊരു സീസണിലും മുംബൈയ്ക്കു തുടര്‍ച്ചയായി ഇത്രയും കളികള്‍ ജയിക്കാനാവാതെ പോയിട്ടില്ല. ഇത്തവണ അവരുടെ പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചുകഴിഞ്ഞു. ഇനി ബാക്കിയുള്ളത് ആറു മല്‍സരങ്ങളാണ്. ഇവയില്‍ ജയിച്ചാലും മുംബൈ ഇനി പ്ലേഓഫിലുണ്ടാവില്ല. ഐപിഎല്ലില്‍ തുടര്‍ച്ചയായി എട്ടു കളികളില്‍ തോറ്റ ആദ്യത്തെ ടീമല്ല മുംബൈ. വേറെയും ചില ഫ്രാഞ്ചൈസികള്‍ക്കു ഈ നാണക്കേട് നേരിട്ടിട്ടുണ്ട്. ഇവര്‍ ആരൊക്കെയെന്നറിയാം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സ് (2009)
രണ്ടു തവണ ചാംപ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒരു സീസണില്‍ തുടര്‍ച്ചയായി ഒമ്പതു മല്‍സരങ്ങളില്‍ തോറ്റിട്ടുണ്ട്. 2009ലെ രണ്ടാം സീസണിലായിരുന്നു ഇത്. സീസണിലെ ആദ്യത്തെ 10 മല്‍സരങ്ങളില്‍ ഒമ്പതിലും ജയിക്കാനാവാതെ അവര്‍ നാണംകെട്ടിരുന്നു. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
പക്ഷെ സീസണിലെ അവസാനം കെകെആര്‍ ചില വിജയങ്ങളുമായി മാനംകാത്തു. അവസാനത്തെ രണ്ടു മല്‍സരങ്ങളിലാണ് കെകെആര്‍ ജയം നേടിയത്. ഇതുകൂടാതെ ഒരു ജയം കൂടി സീസണില്‍ അവര്‍ നേടി. 14 മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും 10 തോല്‍വിയുമടക്കം ഏഴു പോയിന്റോടെ അവസാന സ്ഥാനത്തായിരുന്നു കെകെആര്‍ ഫിനിഷ് ചെയ്തത്.

പൂനെ വാരിയേഴ്‌സ് (2012, 13)
ഇപ്പോള്‍ ഐപിഎല്ലിന്റെ ഭാഗമല്ലാത്ത പൂനെ വാരിയേഴ്‌സാണ് ഒരു സീസണില്‍ തുടര്‍ച്ചയായി ഒമ്പതു മല്‍സരങ്ങളില്‍ തോറ്റു തൊപ്പിയിട്ട മറ്റൊരു ടീം. 2012ലെ ഐപിഎല്ലിലായിരുന്നു അവര്‍ക്കു ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത്. പക്ഷെ സീസണിന്റെ തുടക്കത്തായിരുന്നില്ല ഇത്.
ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ചുകൊണ്ടാണ് പൂനെ സീസണ്‍ ആരംഭിച്ചത്. മൂന്നാമത്തെ കളിയില്‍ തോറ്റെങ്കിലും തൊട്ടടുത്ത മല്‍സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്തി. പിന്നീട് ഏഴാമത്തെ മല്‍സരത്തിലും പൂനെ ജയിച്ചുകയറി. അതിനു ശേഷം തോല്‍വികളുടെ ചാകരയാണ് പൂനെയെ കാത്തിരുന്നത്. തുടര്‍ച്ചയായി ഒമ്പതു മല്‍സരങ്ങളില്‍ തോറ്റ് അവര്‍ സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു. 16 മല്‍സരങ്ങളില്‍ നിന്നം നാലു ജയവും 12 തോല്‍വിയുമടക്കം എട്ടു പോയിന്റ് മാത്രം നേടിയ പൂനെ അവസാനസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു.

2013ലെ ഐപിഎല്ലിലും പൂനെ തോല്‍വികള്‍ ആവര്‍ത്തിച്ചു. ഈ സീസണിലും തുടര്‍ച്ചയായി ഒമ്പതു തോല്‍വികള്‍ അവര്‍ വഴങ്ങിയിരുന്നു. പക്ഷെ സീസണിന്റെ തുടക്കത്തിലോ, അവസാനത്തിലോ ആയിരുന്നില്ല. ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ വച്ചായിരുന്നു ഇത്. അവസാനത്തെ രണ്ടു കളികള്‍ പൂനെ ജയിച്ചിരുന്നു. ഒമ്പതു ടീമുകളുണ്ടായിരുന്ന സീസണില്‍ എട്ടാമതായിരുന്നു പൂനെ ഫിനിഷ് ചെയ്ത്.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (2014)
ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് (മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) ഐപിഎല്ലില്‍ തുടര്‍ച്ചയായി ഒമ്പതു മല്‍സരങ്ങളില്‍ തോല്‍വിയറിഞ്ഞ മറ്റൊരു ടീം. 2014 ആയിരുന്നു ഡിസിയെ സംബന്ധിച്ച് വലിയ നാണക്കേടായി മാറിയ സീസണ്‍. അന്നു ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിക്കാന്‍ ഡല്‍ഹിക്കായിരുന്നു.
പക്ഷെ പിന്നീടുള്ള ഒരു മല്‍സരത്തില്‍പ്പോലും അവര്‍ ജയം നേടിയില്ല. തുടര്‍ച്ചയായി ഒമ്പതു പരാജയങ്ങളുമായി ഡിസി സീസണ്‍ അവസാനിപ്പിക്കുകയായിരുന്നു. എട്ടു ടീമുകള്‍ മാറ്റുരച്ച സീസണില്‍ അവസാന സ്ഥാനത്തായിരുന്നു അവര്‍ ഫിനഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും 12 തോല്‍വിയിമടക്കം വെറും നാലു പോയിന്റായിരുന്നു ഡിസിയുടെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications