Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: പരിശീലന സെഷനില്‍ സ്റ്റംപുകള്‍ രണ്ടു കഷണമാക്കി നട്ടു! എതിരാളികള്‍ ജാഗ്രതൈ

ഐപിഎല്ലിന്റെ 15ാം സീസണിലൂടെ ക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവിനൊരുങ്ങുകയാണ് ഇന്ത്യയുടെ യോര്‍ക്കര്‍ സ്‌പെഷ്യലിസ്റ്റെന്നറിയപ്പെടുന്ന ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജന്‍. പുതിയ സീസണിലും തന്റെ പഴയ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്. ഹൈദരാബാദ് ടീമിന്റെ പരിശീലന സെഷന്‍ മുംബൈയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ നിന്നുള്ള വീഡിയോയാണ് ഹൈദരാബാദ് ട്വിറ്റര്‍ ഹാന്റിലിലൂടെ പങ്കുവച്ചിരിക്കുന്നത്.

കെയ്ന്‍ വില്ല്യംസണ്‍ തന്നെയാണ് പുതിയ സീസണിലും ഓറഞ്ച് ആര്‍മിയെ നയിക്കുന്നത്. 29ന് പൂനെയില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരേയൈണ് ഹൈദരാബാദിന്റെ കന്നിയങ്കം.

1

പരിശീലന സെഷനില്‍ ടി നടരാജന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം തീര്‍ച്ചയായും എതിര്‍ ടീമുകള്‍ക്കുള്ള മുന്നറിയിപ്പ് തന്നെയാണ്. നിങ്ങളുടെ കാല്‍വിരലുകള്‍ അദ്ദേഹം തകര്‍ക്കുന്നില്ലെങ്കില്‍ സ്റ്റംപുകള്‍ എറിഞ്ഞൊടിക്കുമെന്ന കാപ്ഷനോടെയാണ് നടരാജന്‍ സ്റ്റംപ് എറിഞ്ഞൊടിക്കുന്ന വീഡിയോ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പങ്കുവച്ചത്. നട്ടുവിന്റെ ബൗളില്‍ ഒരു സ്റ്റംപിന്റെ നടുവൊടിഞ്ഞ് തെറിക്കുന്നതായി വീഡിയോയില്‍ കാണാം.

2

2020ലെ ഐപിഎല്ലിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടൊപ്പം തന്നെയാണ് തമിഴ്‌നാട്ടുകാരനായ ടി നടരാജന്‍ താരപദവിയിലേക്കുയര്‍ന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു യുഎഇയിലായിരുന്നു ടൂര്‍ണമെന്റ് നടന്നത്. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകളെറിയാനുള്ള മിടുക്കാണ് അദ്ദേഹത്തെ ശ്രദ്ദേയനാക്കി മാറ്റിയത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനം നടരാജനെ ഇതേ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തു. ഓസീസ് പര്യടനത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യ പരമ്പര കളിച്ചിരുന്നു. ഇവയിലെല്ലാം അരങ്ങേറാന്‍ നട്ടുവിന് അവസരം ലഭിക്കുകയും ചെയ്തു.

3

പക്ഷെ 2021 ടി നടരാജനെ സംബന്ധിച്ച് മോശം വര്‍ഷമായിരുന്നു. പരിക്കുകള്‍ അദ്ദേഹത്തിന്റെ കരിയറിനു തിരിച്ചടിയായി. കാല്‍മുട്ടിനേറ്റ പരിക്കു കാരണം നട്ടുവിന് ശസ്ത്രക്രിയക്കു വിധേയനാവേണ്ടി വരികയും ചെയ്തു. ഇതേ തുടര്‍ന്ന് ഇന്ത്യയിലും യുഎഇയിലുമായി നടന്ന ഐപിഎല്ലിലെ ഭൂരിഭാഗം മല്‍സരങ്ങളും നട്ടുവിനു നഷ്ടമായി. വെറും രണ്ടു കളികലില്‍ മാത്രമേ നടരാജിനു ഇറങ്ങാനായുള്ളൂ. ഇവയില്‍ നിന്നും രണ്ടു വിക്കറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

4

എന്നാല്‍ ഇപ്പോള്‍ പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞ ടി നടരാജന്‍ ഐപിഎല്ലിലൂടെ ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ്. ഒപ്പം ദേശീയ ടീമിലേക്കു മടങ്ങിവരികയെന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ ഐസിസിയുടെ ടി20 ലോകകപ്പും അതിനു മുമ്പ് ശ്രീലങ്കയില്‍ ഏഷ്യാ കപ്പും നടക്കാനിരിക്കുന്നതിനാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാല്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നട്ടു.

5

കഴിഞ്ഞ മാസം നടന്ന മെഗാ ലേലത്തില്‍ നാലു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഹൈദരാബാദ് തങ്ങളുടെ ടീമിലേക്കു തിരികെ കൊണ്ടുവന്നത്.
2017ലെ ഐപിഎല്ലിലൂടെ പഞ്ചാബ് കിങ്‌സിനു (കിങ്‌സ് ഇലവന്‍) വേണ്ടി കളിച്ചുകൊണ്ടാണ് ടി നടരാജന്‍ അരങ്ങേറിയത്. ഇതുവരെ 24 മല്‍സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കെയ്ന്‍ വില്ല്യംസണ്‍, ഉമ്രാന്‍ മാലിക്ക്, അബ്ദുള്‍ സമദ്, വാഷിംഗ്ടണ്‍ സുന്ദര്‍, നിക്കോളാസ് പൂരന്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ്മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗദീശ സുചിത്, എയ്ഡന്‍ മാര്‍ക്രം, മാര്‍ക്കോ യാന്‍സെന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സീന്‍ അബോട്ട്, ആര്‍ സമര്‍ഥ്, ശശാങ്ക് സിങ്, സൗരഭ് ദുബെ, ഫസല്‍ഹഖ് ഫാറൂഖി, ഗ്ലെന്‍ ഫിലിപ്പ്‌സ്, വിഷ്ണു വിനോദ്.

Story first published: Sunday, March 20, 2022, 19:55 [IST]
Other articles published on Mar 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+