IPL 2022: രാജസ്ഥാന്‍ കപ്പടിക്കുമോ ? ഇവര്‍ കനിയണം, ടീമിന്റെ കരുത്തും ദൗര്‍ബല്യവുമറിയാം

ജയ്പൂര്‍: ഇത്തവണ വലിയ പ്രതീക്ഷകളോടെയാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിനെത്തുന്നത്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ ശേഷം രാജസ്ഥാന് മറ്റൊരു കിരീടം നേടാനായിട്ടില്ല. ഇത്തവണ ശക്തമായ താരനിരയുമായെത്തുന്ന രാജസ്ഥാന്‍ ഫേവറേറ്റുകളുടെ പട്ടികയിലാണുള്ളത്. അവസാന സീസണിലും പ്ലേ ഓഫ് കളിക്കാനാവാതെ പോയതോടെ ടീമിന്റെ കരുത്തും ദൗര്‍ബല്യവും മനസിലാക്കി അനുയോജ്യമായ മാറ്റങ്ങള്‍ മെഗാ ലേലത്തിലൂടെ നടത്താന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ഇത്തവണ രാജസ്ഥാന്‍ എല്ലാ മേഖലയിലും സംതുലിതമാണെന്ന് രാജസ്ഥാന്റെ മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര പറഞ്ഞത് വെറും വാക്കല്ല.

ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് കാട്ടാന്‍ സാധിക്കുന്ന നിരവധി താരങ്ങള്‍ ഇത്തവണ രാജസ്ഥാനൊപ്പമുണ്ട്. ബൗളിങ് കരുത്താണ് അവസാന സീസണുകളില്‍ രാജസ്ഥാന് തിരിച്ചടിയായത്. ഇതിന് പരിഹാരം കാണാന്‍ സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ രാജസ്ഥാന്‍ ടീമിന്റെ കരുത്തും ദൗര്‍ബല്യവും കിരീടം നേടുന്നതില്‍ നിര്‍ണ്ണായകവുമായ താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ബൗളിങ് നിര കരുത്ത്
സമീപകാല സീസണുകളിലെല്ലാം രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന ദൗര്‍ബല്യം മികച്ച ബൗളര്‍മാരുടെ അഭാവമായിരുന്നു. ജോഫ്രാ ആര്‍ച്ചറെപ്പോലൊരു ലോകോത്തര പേസര്‍ ഒപ്പമുണ്ടായിട്ടും മികച്ച പിന്തുണ നല്‍കുന്ന ബൗളര്‍മാരെ ഒപ്പം കൂട്ടാന്‍ രാജസ്ഥാനായില്ലെന്നത് കഴിഞ്ഞ സീസണുകളില്‍ ടീമിനെ വേട്ടയാടിയ പ്രശ്‌നമാണ്. എന്നാല്‍ ഇത്തവണ ഇതിന് പരിഹാരം കാണാന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ട്രന്റ് ബോള്‍ട്ടിന്റെ വരവാണ് എടുത്തു പറയേണ്ടത്. ന്യൂബോളിലും ഡെത്ത് ഓവറിലും മിടുക്കനായ ബോള്‍ട്ട് അവസാന സീസണില്‍ മുംബൈക്കായി മികച്ച പ്രകടനമാണ് നടത്തിയത്.

കെകെആര്‍ താരമായിരുന്ന പ്രസിദ്ധ് കൃഷ്ണയേയും മുന്‍ ആര്‍സിബി താരം നവദീപ് സൈനിയുമെല്ലാം ഇത്തവണ രാജസ്ഥാനൊപ്പമുണ്ട്. സീനിയര്‍ താരം നഥാന്‍ കൗള്‍ട്ടര്‍ നൈല്‍ എന്നിവരും പേസ് നിരയിലുണ്ട്. ആര്‍ അശ്വിന്‍ നയിക്കുന്ന സ്പിന്‍ നിരയും ശക്തം. ആര്‍സിബിയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ യുസ് വേന്ദ്ര ചഹാല്‍ ഇത്തവണ രാജസ്ഥാനൊപ്പമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ കെസി കരിയപ്പയും രാജസ്ഥാനൊപ്പമുണ്ട്.

ബാറ്റിങ് നിരയും ശക്തം
ബാറ്റിങ് നിരയില്‍ നായകന്‍ സഞ്ജു സാംസണും വൈസ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുമാണ് നട്ടെല്ലുകള്‍. രണ്ട് പേരുടെയും പ്രകടനത്തില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍, ഇത്തവണ ടീമിലേക്കെത്തിയ ദേവ്ദത്ത് പടിക്കല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരെല്ലാം മികച്ച താരങ്ങള്‍ത്തന്നെയാണ്. ഇവര്‍ക്കെല്ലാം മികച്ച ടി20 റെക്കോഡ് അവകാശപ്പെടാനാവുമെങ്കിലും ഫോമാണ് ഇനി അറിയേണ്ടത്.

ദൗര്‍ബല്യവുമുണ്ട്
സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍ എന്നിവരെ ബാറ്റിങ്ങില്‍ അമിതമായി ആശ്രയിക്കുന്നു. ഇരുവരും ഫോ ഔട്ടിലായാല്‍ ടീം ആകെ പ്രയാസപ്പെടുമെന്ന അവസ്ഥയാണുള്ളത്. ബാറ്റിങ്ങില്‍ കൂടുതല്‍ വിശ്വസ്തന്മാരെ ഒപ്പം കൂട്ടാന്‍ രാജസ്ഥാന്‍ ശ്രമിച്ചില്ലെന്നത് പോരായ്മയാണ്. കരുണ്‍ നായര്‍, ദേവ്ദത്ത്, ഹെറ്റ്‌മെയര്‍, ഡാരില്‍ മിച്ചല്‍, റാസി വാന്‍ ഡെര്‍ ഡൂസന്‍ എന്നിവരെ പോലുള്ള താരങ്ങളെ അമിതമായി ടീം വിശ്വസിക്കുന്നതും പ്രശ്‌നമാണ്.
മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം ടീമിലുണ്ട്. ജിമ്മി നിഷാമിനെയാണ് രാജസ്ഥാന്‍ മുഖ്യ ഓള്‍റൗണ്ടറായി പരിഗണിക്കുന്നത്. എന്നാല്‍ താരത്തിന്റെ കണക്കുകള്‍ വലിയ പ്രതീക്ഷ നല്‍കുന്നതല്ല. അവസാന സീസണില്‍ നിരാശപ്പെടുത്തിയ സ്പിന്‍ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനെയും അമിതമായി വിശ്വസിക്കുന്നത് തിരിച്ചടിയായേക്കും.

രാജസ്ഥാന്‍ റോയല്‍സ് ടീം
നിലനിര്‍ത്തിയവര്‍- സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍. ലേലത്തില്‍ വാങ്ങിയവര്‍- ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications