Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: രണ്ട് റണ്ണൗട്ടില്‍ ഒന്നില്‍ സൂര്യയാണ് 'പ്രതി'- ചൂണ്ടിക്കാട്ടി വീരു

1

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരേ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനു മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കാതെ പോയതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് വീരേന്ദര്‍ വൊഗ്. ബുധനാഴ്ച രാത്രി നടന്ന ആവേശകരമായ പോരാട്ടത്തില്‍ 12 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. ഈ സീസണില്‍ മുംബൈയ്ക്കു നേരിട്ട അഞ്ചാമത്തെ പരാജയം കൂടിയായിരുന്നു ഇത്.

ഒരു ഘട്ടത്തില്‍ മുംബൈ വിജയത്തിനു അരികില്‍ വരെയെത്തിയിരുന്നെങ്കിലും അവസാന ഓവറുകളിലെ രണ്ടു റണ്ണൗട്ടുകള്‍ തിരിച്ചടിയാവുകയായിരുന്നു. ഈ രണ്ടു റണ്ണൗട്ടുകളിലും സൂര്യക്കു പങ്കുമുണ്ടായിരുന്നു. തിലക് വര്‍മ (36), കരെണ്‍ പൊള്ളാര്‍ഡ് (10) എന്നിവരായിരുന്നു റണ്ണൗട്ടായത്. സൂര്യ 43 റണ്‍സിനും പുറത്താവുകയായിരുന്നു.

1

തിലക് വര്‍മയുടെ റണ്ണൗട്ടോടെയാണ് കളി മാറിയതെന്നു വീരേന്ദര്‍ സെവാഗ് നിരീക്ഷിച്ചു. റണ്ണൗട്ടിന് കാരണക്കാന്‍ താനാണെന്നു കരുതി സൂര്യകുമാര്‍ യാദവും സമ്മര്‍ദ്ദത്തിലായിട്ടുണ്ടാവും. ചിലപ്പോള്‍ ഇവ സംഭവിക്കും. നിങ്ങള്‍ മികച്ച ഫോമിലാണെങ്കില്‍പ്പോലും ഒരു റണ്ണൗട്ടിനു വഴിവച്ചാല്‍ അതു പ്രകടനത്തെയാകെ ബാധിക്കും. തിലക് വര്‍മയുടെ റണ്ണൗട്ടെടുക്കുകയാണെങ്കില്‍ അതില്‍ ഇരുവര്‍ക്കും 50-50 പങ്കാണുള്ളത്. പക്ഷെ കരെണ്‍ പൊള്ളാര്‍ഡിന്റെ കാര്യത്തില്‍ അങ്ങനെയല്ല. റണ്ണൗട്ട് സംഭവിച്ചത് സൂര്യയുടെ പിഴവ് കൊണ്ട് മാത്രമാണെന്നും സെവാഗ് നിരീക്ഷിച്ചു.

2

മുംബൈ ഇന്ത്യന്‍സിനു ജയിക്കാന്‍ 24 ബോളില്‍ 49 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു കരെണ്‍ പൊള്ളാര്‍ഡിന്റെ പുറത്താവല്‍. 16 ഓവര്‍ കഴിയുമ്പോള്‍ മുംബൈ നാലിന് 150 റണ്‍സെന്ന നിലയായിരുന്നു. സൂര്യയും പൊള്ളാാര്‍ഡും ക്രീസിലുണ്ടായിരുന്നതിനാല്‍ മുംബൈയ്ക്കു തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ 17ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ പൊള്ളാര്‍ഡ് റണ്ണൗട്ടായത് മുംബൈയെ സ്തബ്ധരാക്കി.

3

വൈഭവ് അറോറയായിരുന്നു ബൗളര്‍. ബോള്‍ ലോങ്ഓണിലേക്കു കളിച്ച് പൊള്ളാര്‍ഡ് സിംഗിളിനായി ഓടി. സിംഗിള്‍ പൂര്‍ത്തിയാക്കിയപ്പോഴാണ് പഞ്ചാബ് ഫീല്‍ഡര്‍ ഒഡെയ്ന്‍ സ്മിത്തിന് ബോള്‍ പിടിക്കുന്നതില്‍ പിഴവ് സംഭവിച്ചതായി സൂര്യ കണ്ടത്. ഉടന്‍ അദ്ദേഹം പൊള്ളാര്‍ഡിനെ രണ്ടാമത്തെ റണ്ണിനായി ക്ഷണിക്കുകയായിരുന്നു.
പക്ഷെ സ്മിത്തിന്റെ തകര്‍പ്പന്‍ ത്രോ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു കൃത്യമായിരുന്നു. പൊള്ളാര്‍ഡ് ക്രീസിലെത്തുമ്പോഴേക്കും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റംപിങ് നടത്തിക്കഴിഞ്ഞിരുന്നു. ഇതോടെ നിരാശയോടെ ഗ്രൗണ്ടിരുന്ന സൂര്യയെ തോളില്‍ തട്ടി ആശ്വസിപ്പിച്ചാണ് പൊള്ളാര്‍ഡ് പവലയനിലേക്കു മടങ്ങിയത്. 11 ബോളില്‍ നിന്നും ഒരു ബൗണ്ടറിയടക്കം 10 റണ്‍സാണ് പൊള്ളാര്‍ഡിനു നേടാനായത്.

4

റണ്‍ചേസില്‍ മുംബൈ ഇന്ത്യന്‍സിനെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത് യുവതാരങ്ങളായ ഡെവാള്‍ഡ് ബ്രെവിസും തിലക് വര്‍മയും തമ്മിലുള്ള കൂട്ടുകെട്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അതിവേഗം 84 റണ്‍സ് വാരിക്കൂട്ടിയിരുന്നു. വളരെ അഗ്രസീവായിട്ടാണ് രണ്ടു പേരും ബാറ്റ് വീശിയത്.
മുംബൈയുടെ മുന്‍ സ്പിന്നര്‍ കൂടിയായ രാഹുല്‍ ചാഹര്‍ എറിഞ്ഞ ഒമ്പതാമത്തെ ഓവറായിരുന്നു മുംബൈയെ തിരികെ കൊണ്ടുവന്നത്. 29 റണ്‍സ് ഈ ഓവറില്‍ ബ്രെവിസ്-തിലക് സഖ്യം അടിച്ചെടുത്തു. ഒരു ബൗണ്ടറിയും തുടരെ നാലു സിക്‌സറുകളുമാണ് ബ്രെവിസ് പറത്തിയത്.

5

ഡെവാള്‍ഡ് ബ്രെവിസിന്റെയും തിലക് വര്‍മയുടെയും ഇന്നിങ്‌സുകളെ വീരേന്ദര്‍ സെവാഗ് പ്രശംസിച്ചു. മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ബ്രെവിസും തിലകും മികച്ച പ്രതീക്ഷകളാണ്. പക്ഷെ രണ്ടു പേരും സ്ഥിരത പുലര്‍ത്താന്‍ ശ്രമിക്കണം. പഠിക്കുന്നതു മെച്ചപ്പെടുന്നതും തുടരുകയും വേണം. പ്രതീക്ഷകള്‍ ഇവര്‍ നിറവേറ്റുകയും ദൗര്‍ബല്യങ്ങളെ ശരിയായി കൈകാര്യം ചെയ്യുകയും വേണമെന്നും സെവാഗ് ഉപദേശിച്ചു.

6

മുംബൈയ്‌ക്കെതിരേ പഞ്ചാബിനായി ഡെത്ത് ഓവറുകളില്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത കാഗിസോ റബാഡ, അര്‍ഷ്ദീപ് സിങ് എന്നിവരെ സെവാഗ് പ്രശംസിക്കുകയും ചെയ്തു. രണ്ടു പേരും പഞ്ചാബിനെ സംബന്ധിച്ച് നിര്‍ണായക താരങ്ങളാണ്. പ്രത്യേകിച്ചും അര്‍ഷ്ദീപ് വളരെ നന്നായി ബൗള്‍ ചെയ്തു. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ബൗളിങ് മികച്ചതായിരുന്നുവെന്ന് സെവാഗ് ചൂണ്ടിക്കാട്ടി.

Story first published: Thursday, April 14, 2022, 14:23 [IST]
Other articles published on Apr 14, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+