For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: 'ഇങ്ങനെയും ബാറ്റ് ചെയ്യാം, റണ്‍സ് നേടാം', സൂര്യയെ കണ്ട് പഠിക്കണമെന്ന് രോഹിത്

ബാറ്റിങ്ങിലും ബൗളിങ്ങിലും ദൗര്‍ബല്യങ്ങളേറെ. മികച്ച പോരാട്ടം പോലും കാഴ്ചവെക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കുന്നില്ല

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ തോറ്റിരിക്കുകയാണ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മുംബൈയുടെ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും അതിലും ദുരന്തമായ അവസ്ഥയിലൂടെയാണ് ഈ സീസണില്‍ മുംബൈ കടന്ന് പോകുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ദൗര്‍ബല്യങ്ങളേറെ. മികച്ച പോരാട്ടം പോലും കാഴ്ചവെക്കാന്‍ രോഹിത്തിനും സംഘത്തിനും സാധിക്കുന്നില്ല.

അവസാന മത്സരത്തില്‍ ആര്‍സിബിയോട് ഏഴ് വിക്കറ്റിനാണ് മുംബൈ തോറ്റത്. മുംബൈയുടെ 152 റണ്‍സ് വിജയലക്ഷ്യത്തെ 9 പന്ത് ബാക്കി നിര്‍ത്തി അനായാസമായി ആര്‍സിബി മറികടക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന മുംബൈയുടെ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ടീമിന്റെ തോല്‍വിയുടെ പ്രധാന കാരണം. സൂര്യകുമാര്‍ യാദവ് (37 പന്തില്‍ 68*) മാത്രമാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട് നിന്നത്. അഞ്ച് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 183.78 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ വെടിക്കെട്ട്. മറ്റെല്ലാ മുംബൈ താരങ്ങളും നിരാശപ്പെടുത്തിയിടത്താണ് സൂര്യയുടെ വെടിക്കെട്ട്.

1

മത്സരശേഷം മുംബൈയുടെ ബാറ്റിങ് നിരയുടെ പ്രശ്‌നങ്ങള്‍ തുറന്ന് രോഹിത് സൂര്യകുമാറിന്റെ ബാറ്റിങ് കണ്ട് പഠിക്കണമെന്നും ആത്മവിമര്‍ശനം നടത്തി. 'തീര്‍ച്ചയായും 150 റണ്‍സില്‍ മാത്രം ഒതുങ്ങേണ്ട പിച്ചല്ല ഇത്. നേടിയതിലും കൂടുതല്‍ റണ്‍സ് തീര്‍ച്ചയായും കണ്ടെത്തേണ്ടതായിരുന്നു. 150ലേക്കെത്തിച്ചതില്‍ത്തന്നെ സൂര്യയുടെ മിടുക്കാണ്. ഈ സ്‌കോര്‍ ജയിക്കാന്‍ പര്യാപ്തമാണെന്ന് കരുതിയിരുന്നില്ല. പന്തുകൊണ്ട് സാധ്യമായതെല്ലാം ചെയ്‌തെങ്കിലും ബാറ്റുകൊണ്ട് ബുദ്ധിപൂര്‍വ്വം കളിക്കാനായില്ല.

26 റണ്‍സാണ് എനിക്ക് നേടാനായത്. സാധിക്കുന്നത്ര നേരം ബാറ്റ് ചെയ്യാനാണ് ശ്രമിച്ചത്. എന്നാല്‍ തെറ്റായ സമയത്തായിരുന്നു എന്റെ പുറത്താകല്‍. 50 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. മികച്ച തുടക്കം ലഭിച്ച് മുന്നോട്ട് പോകുമ്പോള്‍ പുറത്താകുന്നത് അല്‍പ്പം പ്രയാസപ്പെടുത്തും.

2

മുംബൈക്ക് ഇതുവരെ മികച്ച പ്ലേയിങ് 11നെ സൃഷ്ടിക്കാനായിട്ടില്ല. ടീമില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്. വിദേശ താരങ്ങളില്‍ ആരെയൊക്കെ ഫലപ്രദമായി ഉപയോഗിക്കണം എന്ന കാര്യത്തിലും ടീമിന് തീരുമാനത്തിലേക്കെത്താനായിട്ടില്ല. ആര്‍സിബിക്കെതിരേ രണ്ട് വിദേശ താരങ്ങളെ മാത്രമാണ് മുംബൈ പ്ലേയിങ് 11ലേക്ക് പരിഗണിച്ചത്. ഈ തീരുമാനത്തിന്റെ കാരണവും രോഹിത് തുറന്ന് പറഞ്ഞു.

'ഇത്തരമൊരു പിച്ചില്‍ ഈ കൂട്ടുകെട്ടാണ് അനുയോജ്യമെന്നാണ് കരുതിയത്. ആര്‍സിബിക്കെതിരേ ഇതാണ് ഉചിതമെന്നാണ് ടീം ചിന്തിച്ചത്. ഞങ്ങളുടെ ബാറ്റിങ് കരുത്ത് ഉയര്‍ത്താമെന്നാണ് കരുതിയതെങ്കിലും സാധിച്ചില്ല. ചില വിദേശ താരങ്ങളെ ഇത്തവണ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ നിലവില്‍ ഉള്ളതില്‍ നിന്ന് ഏറ്റവും മികച്ചതിനെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഒരു പാട് കാര്യങ്ങളില്‍ മുന്നേറ്റം നടത്തേണ്ടതായുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ പരമാവധി സമയം ക്രീസില്‍ നില്‍ക്കേണ്ടതായുണ്ട്.

3

അവസാനമാവുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ മികച്ച റണ്‍സ് ഉണ്ടാവേണ്ടതായുണ്ട്. ബൗളര്‍മാര്‍ക്കും നിര്‍ണ്ണായകമായ ചിലത് ചെയ്യാനാവും. അവസാന രണ്ട് മത്സരത്തിലും ബൗളര്‍മാര്‍ക്കത് ചെയ്യാനായില്ല. 160 റണ്‍സ് പ്ലസ്സും 150 പ്ലസ്സുമാണ് അവസാന രണ്ട് മത്സരത്തിലെ ടീം സ്‌കോര്‍. എന്നാല്‍ ഇവിടുത്തെ പിച്ചില്‍ ഇത് മികച്ച സ്‌കോറല്ല. ആര്‍സിബിയെപ്പോലെ ശക്തരായ എതിരാളികള്‍ക്കെതിരേ അനുയോജ്യമായ സ്‌കോറായിരുന്നില്ല അത്'- രോഹിത് കൂട്ടിച്ചേര്‍ത്തു.

5

മുംബൈയുടെ ബെഞ്ച് കരുത്തിനേയും മികച്ചതെന്ന് വിശേഷിപ്പിക്കാനാവില്ല. ഫോം ഔട്ടായ താരങ്ങള്‍ക്ക് പകരം ആരെന്നത് വലിയ ചോദ്യമാണ്. ബൗളിങ് നിരയില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ മാത്രമാണ് ഇനി മുംബൈ പരീക്ഷിക്കാനുള്ളത്. മറ്റുള്ള എല്ലാവരെയും പരീക്ഷിച്ചെങ്കിലും ഇവരിലൊരാള്‍ക്കും തിളങ്ങാനായിട്ടില്ല. ജസ്പ്രീത് ബുംറക്ക് പിന്തുണ നല്‍കാന്‍ മറ്റൊരു ബൗളറും മുംബൈ നിരയിലില്ല. പിന്തുണ ലഭിക്കാത്തതത് ബുംറയേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് സീനിയര്‍ പേസറുടെ പ്രകടനത്തേയും കാര്യമായി ബാധിക്കുന്നുണ്ട്. എന്തായാലും ശക്തമായൊരു തിരിച്ചുവരവ് മുംബൈ ആരാധകര്‍ പ്രതീക്ഷിക്കുമ്പോഴും അത് എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Sunday, April 10, 2022, 9:45 [IST]
Other articles published on Apr 10, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+