IPL 2022: 'ഈ കൈകള്‍ ചോരില്ല', കൂടുതല്‍ ക്യാച്ച് നേടിയ അഞ്ച് പേരിതാ, മൂന്ന് ഇന്ത്യക്കാര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് മുംബൈയില്‍ ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇത്തവണ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നുണ്ട്. അതുകൊണ്ട് തന്നെ എ,ബി എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ആവേശകരമായ മത്സരങ്ങള്‍ ഇത്തവണ പ്രതീക്ഷിക്കാം.
ടി20 ഫോര്‍മാറ്റില്‍ ഫീല്‍ഡിങ്ങിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ റണ്‍സും ക്യാച്ചും മത്സരത്തിന്റെ വിധി തന്നെ മാറ്റിമറിക്കും. അതുകൊണ്ട് തന്നെ നന്നായി ഫീല്‍ഡ് ചെയ്യേണ്ടത് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ച് കൂടുതല്‍ ക്യാച്ച് നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സുരേഷ് റെയ്‌ന
സിഎസ്‌കെയുടെ സുരേഷ് റെയ്‌നയുടെ പേരിലാണ് ഐപിഎല്ലിലെ കൂടുതല്‍ ക്യാച്ചെന്ന റെക്കോഡുള്ളത്. 104 ക്യാച്ചുകളാണ് അദ്ദേഹം നേടിയത്. ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് റെയ്‌ന. ക്യാച്ചുകള്‍ക്കായി വമ്പന്‍ ഡൈവുകള്‍ ചെയ്യാനും റെയ്‌ന മടികാട്ടാറില്ല. 100ന് മുകളില്‍ ക്യാച്ച് നേടിയ ഏക് താരവും റെയ്‌നയാണ്. 192 മത്സരങ്ങളില്‍ അദ്ദേഹം ഫീല്‍ഡിങ്ങിനായി കളത്തിലിറങ്ങിയിട്ടുണ്ട്. സിഎസ്‌കെയെ വിലക്കിയ രണ്ട് സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു അദ്ദേഹം. ഇത്തവണ മെഗാ ലേലത്തില്‍ റെയ്‌ന അണ്‍സോള്‍ഡായത് ആരാധകര്‍ക്ക് വലിയ നിരാശയായി.

കറെന്‍ പൊള്ളാര്‍ഡ്
മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് കരുത്താണ് കറെന്‍ പൊള്ളാര്‍ഡ്. 171 ഇന്നിങ്‌സില്‍ നിന്ന് 92 ക്യാച്ചുകളാണ് പൊള്ളാര്‍ഡ് നേടിയത്. മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ പൊള്ളാര്‍ഡ് പല തവണ അവിശ്വസനീയമായ ക്യാച്ചുകള്‍ നേടി ഞെട്ടിച്ചിട്ടുണ്ട്. ബൗണ്ടറി ലൈനിനരികിലെ പതറാത്ത സാന്നിധ്യമാണ് പൊള്ളാര്‍ഡ്. ഇത്തവണയും മുംബൈക്കൊപ്പം അദ്ദേഹമുണ്ട്. ഫിനിഷറെന്ന നിലയില്‍ ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ പൊള്ളാര്‍ഡിന് കരുത്തുണ്ട്. ടൂര്‍ണമെന്റ് ചരിത്രത്തിലെ മാച്ച് വിന്നര്‍മാരിലൊരാളാണ് പൊള്ളാര്‍ഡ്

രോഹിത് ശര്‍മ
മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 207 മത്സരങ്ങളില്‍ നിന്ന് 89 ക്യാച്ചുകളാണ് രരോഹിത്തിന്റെ പേരിലുള്ളത്. നായകനായതിനാല്‍ത്തന്നെ കൂടുതലും തേര്‍ട്ടി യാര്‍ഡ് സര്‍ക്കിളിനുള്ളിലാണ് രോഹിത് ഫീല്‍ഡ് ചെയ്യാറുള്ളത്. സ്ലിപ്പിലും ഷോട്ടിലുമാണ് രോഹിത് കൂടുതല്‍ ക്യാച്ച് നേടിയിട്ടുള്ളതെന്ന് പറയാം. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിച്ച നായകനാണ് രോഹിത്. ഓപ്പണറായ താരത്തിന് മികച്ച ബാറ്റിങ് റെക്കോഡും അവകാശപ്പെടാം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ് രോഹിത് ശര്‍മ.

എബി ഡിവില്ലിയേഴ്‌സ്
122 മത്സരത്തില്‍ നിന്ന് 83 ക്യാച്ചുകളുമായി മുന്‍ ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനായിരുന്ന എബിഡി പറക്കും ഫീല്‍ഡിങ്ങിലൂടെ പല തവണ ഞെട്ടിച്ചിട്ടുണ്ട്. ബൗണ്ടറി ലൈനിനരികെയാണ് എബിഡി കൂടുതലായും ഫീല്‍ഡ് ചെയ്തിരുന്നത്. പല തവണ അദ്ദേഹം അത്ഭുത ക്യാച്ചുകള്‍ നേടി. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ അദ്ദേഹം മിടുക്കനാണ്. അതുകൊണ്ടാണ് എബിഡിയെ മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് വിളിക്കുന്നതും. അവസാന സീസണോടെയാണ് എബിഡി വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ശിഖര്‍ ധവാന്‍
ശിഖര്‍ ധവാന്‍ ഈ പട്ടികയില്‍ അഞ്ചാമനാണ്. കൂടുതലും ബൗണ്ടറി ലൈനിനരികെ ഫീല്‍ഡ് ചെയ്യുന്ന ധവാന്‍ 184 മത്സരത്തില്‍ നിന്ന് 81 ക്യാച്ചുകളാണ് നേടിയത്. ഐപിഎല്ലില്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ് ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള ധവാന്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications