Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സൂര്യക്കു പകരം റെയ്‌ന! പകരക്കാരായി മുംബൈ നോട്ടമിടുന്നവര്‍

ഐപിഎല്ലിന്റെ 15ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനു അപ്രതീക്ഷിത പ്രഹരമേല്‍പ്പിച്ചുകൊണ്ടാണ് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് പിന്‍മാറിയിരിക്കുന്നത്. കൈത്തണ്ടയിലേറ്റ പരിക്കിനെ തുടര്‍ന്നു സൂര്യക്കു ഈ സീസണിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ നഷ്ടമായിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിക്കിടെയായിരുന്നു താരത്തിനു പരിക്കേറ്റത്. തുടര്‍ന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി തിങ്കളാഴ്ച രാത്രി നടന്ന മല്‍സരത്തില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഈ മല്‍സരത്തില്‍ മുംബൈ 52 റണ്‍സിന്റെ കനത്ത പരാജയമേറ്റു വാങ്ങുകയും ചെയ്തിരുന്നു.

1

മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ വളരെ നേരത്തേ തന്നെ അവസാനിച്ചതാണ്. സീസണില്‍ ഇനി ബാക്കിയുള്ള മല്‍സരങ്ങളില്‍ ജയിച്ച് തലയുയര്‍ത്തി മടങ്ങാനായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ലക്ഷ്യം. മൂന്നു കളികളാണ് ഇനി മുംബൈയ്ക്കു ബാക്കിയുള്ളത്. സൂര്യയുടെ പകരക്കാരനെ ഇനി മുംബൈ ടീമിലേക്കു കൊണ്ടു വരുമോയെന്നതാണ് ആരാധകര്‍ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യം. സൂര്യക്കു പകരം മുംബൈ ടീമിലേക്കു വരാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ താരവും ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌ന മുംബൈ ഇന്ത്യന്‍സിലേക്കു വരാനുള്ള സാധ്യത പൂര്‍ണമായി തള്ളാന്‍ കഴിയില്ല. ഫെബ്രുവരിയിലെ മെഗാ ലേലത്തില്‍ ആരും തന്നെ വാങ്ങാതെ പോയ അദ്ദേഹം ഇപ്പോള്‍ ഐപിഎല്ലില്‍ തന്നെ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ സീസണിനു ശേഷം റെയ്‌നയെ സിഎസ്‌കെ കൈവിടുകയായിരുന്നു. എങ്കിലും ലേലത്തില്‍ താരത്തെ അവര്‍ തിരികെ വാങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ രണ്ടു കോടി അടിസ്ഥാന വിലയുണ്ടായിരുന്ന റെയ്‌നയെ വാങ്ങാന്‍ സിഎസ്‌കെ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. മറ്റൊരു ഫ്രാഞ്ചൈസികളും അദ്ദേഹത്തിനായി മുന്നോട്ടു വന്നില്ല.

3

നിലവില്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണിയെ മുംബൈ ഇതിനകം തങ്ങളുടെ കൂടാരത്തിലെത്തിച്ചു കഴിഞ്ഞു. കുല്‍ക്കര്‍ണിയുടെ വഴിയെ റെയ്‌നയും കമന്റേറ്റര്‍ കുപ്പായമഴിച്ച് മുംബൈ ടീമിലേക്കു വരുമോയെന്നാണ് അറിനായുള്ളത്. ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരില്‍ ഒരാള്‍ കൂടിയാണ് റെയ്‌ന. മുംബൈക്കു ഈ സീസണില്‍ ഇനിയൊന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ തന്നെ ഏതു പരീക്ഷണത്തിനും അവര്‍ മുതിര്‍ന്നേക്കും. പകരക്കാരനായി വന്ന് ക്ലിക്കായാല്‍ തന്റെ കരിയര്‍ തിരിച്ചുപിടിക്കാനും ഇതു റെയ്‌നയെ സഹായിക്കും.

യാഷ് നാഹര്‍

യാഷ് നാഹര്‍

യുവതാരം യാഷ് നാഹറാണ് മുംബൈ ഇന്ത്യന്‍സിലേക്കു പകരക്കാരനായി എത്താനിടയുള്ള മറ്റൊരു താരം. ഈ സീസണിലെ ബാക്കി മല്‍സരങ്ങളിലേക്കു മാത്രമല്ല ദീര്‍ഘകാലത്തേക്കു മുംബൈക്കു തങ്ങളുടെ ടീമില്‍ നിലനിര്‍ത്താവുന്ന താരമാണ് യാഷ്. ആഭ്യന്തര ക്രിക്കറ്റില്‍ റുതുരാജ് ഗെയ്ക്വാദിനൊപ്പം മഹാരാഷ്ട്രയ്ക്കു വേണ്ടിയാണ് താരം കളിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ യാഷ് കന്നി സെഞ്ച്വറി കുറിച്ചിരുന്നു. ഇതുവരെ 12 ടി20കളില്‍ നിന്നായി 250 റണ്‍സ് താരം നേടിയിട്ടുണ്ട്. 23 ബൗണ്ടറികളും 11 സിക്‌സറും ഇതിലുള്‍പ്പെടുന്നു. മുംബൈയെ സംബന്ധിച്ച് വളരെ മികച്ച ഓപ്ഷന്‍ തന്നെയായിരിക്കും യാഷ്.

വിഷ്ണു സോളങ്കി

വിഷ്ണു സോളങ്കി

വിഷ്ണു സോളങ്കിയാണ് സൂര്യകുമാര്‍ യാദവിനു പകരം മുംബൈ ഇന്ത്യന്‍സിലേക്കു വരാനിടയുള്ള മറ്റൊരു താരം. കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലെ തകര്‍പ്പന്‍ ഫിനിഷിങിലൂടെയാണ് സോളങ്കി ശ്രദ്ധിക്കപ്പെടുന്നത്. ബറോഡയ്ക്കായി കളിച്ച താരം ഹരിയാനയ്‌ക്കെതിരായ മല്‍സരത്തില്‍ അവസാനത്തെ മൂന്നു ബോളില്‍ ഓരോ സിക്‌സറും ഫോറുമടിച്ച് ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ആദ്യപാഗദത്തില്‍ മുബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു സോളങ്കി. പക്ഷെ ടൂര്‍ണമെന്റില്‍ താരം ഇനിയും അരങ്ങേറിയിട്ടില്ല.

Story first published: Tuesday, May 10, 2022, 16:27 [IST]
Other articles published on May 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+