IPL 2022: മെഗാ ലേലത്തില്‍ തഴയപ്പെട്ട സൂപ്പര്‍ താരങ്ങള്‍- ഏറ്റവും ഞെട്ടിച്ചത് രണ്ടു പേര്‍!
ഐപിഎല്‍ മെഗാ ലേലത്തിന്റെ ആദ്യദിനം പൂര്‍ത്തിയായിരിക്കുകയാണ്. 10 മാര്‍ക്വി കളിക്കാരുള്‍പ്പെടെ 161 താരങ്ങളാണ് ആദ്യദിനം ലേലത്തിലുണ്ടായിരുന്നത്. ഇത്തവണ 10 കളിക്കാര്‍ക്കാണ് 10 കോടിയോ അതിനു മുകളിലോ ലഭിച്ചത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇതു സംഭവിച്ചിട്ടില്ല.
ചില താരങ്ങള്‍ക്കു പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന തുക കിട്ടിയപ്പോള്‍ മറ്റു ചിലര്‍ക്കാവട്ടെ പ്രതീക്ഷിത തുക ലഭിച്ചതുമില്ല. ശ്രേയസ് അയ്യരേക്കാള്‍ ഉയര്‍ന്ന തുക ഇഷാന്‍ കിഷനുണ്ടാവുമെന്ന് പലരും കരുതിയിരുന്നില്ല. ശ്രേയസിനു 12.25 കോടിയാണ് ലഭിച്ചതെങ്കില്‍ ഇഷാനു 15.25 കോടി ലഭിച്ചു. ലേലത്തിന്റെ ആദ്യദിനം ആരും തന്നെ വാങ്ങാതെ പോയ ചില സൂപ്പര്‍ താരങ്ങളുമുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

സുരേഷ് റെയ്‌ന
മിസ്റ്റര്‍ ഐപിഎല്ലിനെന്നറിയപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ ഒരു ഫ്രാഞ്ചൈസിയും ലേലത്തില്‍ വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സ് റെയ്‌നയെ തിരികെ കൊണ്ടു വന്നേക്കുമെന്നു പലരും കരുതിയെങ്കിലും ലേലത്തില്‍ അദ്ദേഹത്തിന്റെ പേര് വിളിക്കപ്പെട്ടപ്പോള്‍ അവര്‍ മൗനം പാലിക്കുകയായിരുന്നു. ബാക്കിയുള്ള ഒമ്പത് ഫ്രാഞ്ചൈസികളും ഇതു തന്നെ തുടര്‍ന്നു.
കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് റെയ്‌നയെ ഇത്തവണ എല്ലാവരും തഴയാനുള്ള കാരണം. ഫോം മാത്രമല്ല ഫിറ്റ്‌നസ് പ്രശ്‌നങ്ങളും താരത്തെ അലട്ടിയിരുന്നു. ഇതേ തുടര്‍ന്നു ഫൈനലുള്‍പ്പെടെയുള്ള മല്‍സരങ്ങളില്‍ റെയ്‌നയെ സിഎസ്‌കെ പുറത്തിരുത്തുകയും ചെയ്തു.

സ്റ്റീവ് സ്മിത്ത്
രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ നായകനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്തിനെയും ലേലത്തില്‍ ആരും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായിരുന്ന അദ്ദേഹത്തിന്റെ അടിസ്ഥാന വില രണ്ടു കോടിയായിരുന്നു.
32 കാരനായ സ്മിത്ത് നേരത്തേ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്, രാജസ്ഥാന്‍ റോയല്‍സ്, പൂനെ വാരിയേഴ്‌സ് എന്നീ ടീമുകളുടെയും ഭാഗമായിട്ടുണ്ട്. ഇതുവരെ 103 ഐപിഎല്‍ മല്‍രങ്ങളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.

ഡേവിഡ് മില്ലര്‍
സൗത്താഫ്രിക്കയുടെ ഓള്‍റൗണ്ടറും വെടിക്കെട്ട് താരവുമായ ഡേവിഡ് മില്ലറാണ് ലേലത്തില്‍ തഴയപ്പെട്ട മറ്റൊരു വമ്പന്‍ താരം. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമായിരുന്നു. പക്ഷെ മെഗാ ലേലത്തിന്റെ ആദ്യദിനം റോയല്‍സുള്‍പ്പെടെ ആരു തന്നെ ഒരോഫര്‍ പോലും മില്ലര്‍ക്കു നല്‍കിയില്ല. ഒരു കോടിയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനവില.
ഐപിഎല്‍ കരിയറെടുത്താല്‍ മില്ലര്‍ ഇതുവരെ 89 മല്‍സരങ്ങളില്‍ നിന്നായി 1974 റണ്‍സെടുത്തിട്ടുണ്ട്. പഞ്ചാബ് കിങ്‌സ്, റോയല്‍സ് എന്നീ രണ്ടു ടീമുകള്‍ക്കു വേണ്ടി മാത്രമേ മില്ലര്‍ കളിച്ചിട്ടുള്ളൂ. അദ്ദേഹത്തെ തഴഞ്ഞ റോയല്‍സ് ഇത്തവണത്തെ ലേലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറെ 8.5 കോടിക്കു വാങ്ങുകയായിരുന്നു.

ഷാക്വിബുല്‍ ഹസന്‍
ബംഗ്ലാദേശിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനെയും മെഗാ ലേലത്തില്‍ ആരും വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചില്ല. രണ്ടു കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ അടസ്ഥാന വില. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു ഷാക്വിബ്. മെഗാ ലേലത്തില്‍ അദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ കെകെആര്‍ താല്‍പ്പര്യം കാണിച്ചില്ല.
ഐപിഎല്ലില്‍ ഇതുവരെ 71 മല്‍സരങ്ങളിലാണ് ഷാക്വിബ് കളിച്ചിട്ടുള്ളത്. കെകെആര്‍ കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെയും ഭാഗമായിരുന്നു അദ്ദേഹം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications