IPL 2022: ഒഴിവാക്കപ്പെട്ട ഇന്ത്യയുടെ വമ്പന്‍മാര്‍, ലേലത്തില്‍ ഇവരെ ആരും വാങ്ങാനിടയില്ല!
ഐപിഎല്ലിന്റെ മെഗാ താരലേലത്തിനു വേണ്ടി വളരെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ജനുവരി ആദ്യവാരമായിരിക്കും മെഗാലേ നടക്കുകയെന്നാണ് വിവരം. ലേലത്തിന്റെ തിയ്യതിയോ, വേദിയോ ബിസിസിഐ ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ലേലത്തിനു മുമ്പ് ഓരോ ഫ്രാഞ്ചൈസികളും നിലനിര്‍ത്തിയ കളിക്കാരുടെ ലിസ്റ്റ് അടുത്തിടെ പുറത്തുവിട്ടിരുന്നു. ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ പല വമ്പന്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താതിരുന്ന ഇന്ത്യയുടെ ചില വമ്പന്‍ കളിക്കാരെ മെഗാ ലേലത്തില്‍ ആരും വാങ്ങാന്‍ സാധ്യതയില്ല. ലേലത്തില്‍ തഴയപ്പെടാന്‍ സാധ്യതയുള്ള ഇന്ത്യയുടെ ചില വെറ്ററന്‍ താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

സുരേഷ് റെയ്‌ന
മിസ്റ്റര്‍ ഐപിഎല്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയിരുന്നില്ല. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ ഒരാള്‍ കൂടിയായ അദ്ദേഹത്തിനു കഴിഞ്ഞ സീസണിലെ മോശം പ്രകടനവും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് തിരിച്ചടിയായത്.
2020ലെ സീസണില്‍ ചില വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു റെയ്‌ന ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ മടങ്ങിവന്നെങ്കിലും അദ്ദേഹത്തിന്റെ പ്രകടനത്തില്‍ പഴയ മികവുണ്ടായിരുന്നില്ല. ഒടുവില്‍ സീസണിലെ അവസാന മല്‍സരങ്ങളില്‍ റെയ്‌നയെ പുറത്തിരുത്തുകയും ചെയ്തിരുന്നു.

അമ്പാട്ടി റായുഡു
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയ മറ്റൊരു താരമാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു. കഴിഞ്ഞ സീസണിലെ സ്ഥിരതയില്ലാത്ത പ്രകടനത്തെ തുടര്‍ന്നാണ് റായുഡുവിനെ സിഎസ്‌കെ കൈവിട്ടത്. വളരെയധികം അനുഭവസമ്പത്തുള്ള താരമാണ് അദ്ദേഹമെങ്കിലും ഫിറ്റ്‌നസും പ്രായവുമെല്ലാം തിരിച്ചടിയാണ്. ഈ രണ്ടു കാരണങ്ങളാല്‍ തന്നെ ഒരുപക്ഷെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും റായുഡുവിനെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചേക്കില്ല.

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ മുന്‍ ഇതിഹാസ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമായിരുന്നു. ചില മല്‍സരങ്ങളില്‍ മാത്രം അവസരം ലഭിച്ച അദ്ദേഹം പിന്നീട് തഴയപ്പെടുകയും ചെയ്തു. വരുണ്‍ ചക്രവര്‍ത്തി ടീമിലെ നമ്പര്‍ വണ്‍ സ്പിന്നറായോടെയാണ് ഭാജിയുടെ വഴിയടഞ്ഞത്. സീസണിനു ശേഷം പ്രതീക്ഷിക്കപ്പെട്ടതു പോലെ അദ്ദേഹത്തെ കെകെആര്‍ ഒഴിവാക്കിയിരുന്നു. പ്രായവും ഫിറ്റ്‌നസും പരിഗണിക്കുമ്പോള്‍ ഹര്‍ഭജനെ ഇനിയൊരു സീസണില്‍ കൂടി ഐപിഎല്ലില്‍ കാണാന്‍ സാധ്യത തീരെയില്ല.

ദിനേശ് കാര്‍ത്തിക്
ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തികാണ് ഈ ലിസ്റ്റിലെ നാലാമത്തെ താരം. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയായിരുന്നു കഴിഞ്ഞ സീസണില്‍ കാര്‍ത്തിക് കളിച്ചത്. ടീമിലെ സ്ഥിരാംഗം കൂടിയായിരുന്നു അദ്ദേഹമെങ്കിലും കെകെആര്‍ സീസണിനു ശേഷം കൈവിടുകയായിരുന്നു. സ്ഥിരതയില്ലാത്ത പ്രകടനങ്ങളായിരുന്നു കാരണം. കാര്‍ത്തികിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമില്ലെങ്കിലും സ്ഥിരതയില്ലാത്ത പ്രകടനം വില്ലനാവുന്നുണ്ട്. പ്രായവും എതിരാണ്. അതുകൊണ്ടു തന്നെ മെഗാ ലേലത്തില്‍ കാര്‍ത്തിക്കിനെ വാങ്ങാന്‍ ഏതെങ്കിലും ഫ്രാഞ്ചൈസി ധൈര്യപ്പെടുമോയെന്നു കണ്ടു തന്നെ അറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications