Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'സൂപ്പര്‍ സണ്‍ഡെ', ഡല്‍ഹി x കെകെആര്‍, രാജസ്ഥാന്‍ x ലഖ്‌നൗ, എല്ലാം അറിയാം

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍. 3.30ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ഡല്‍ഹി ക്യാപിറ്റല്‍സിനേയും രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെയും നേരിടും. ഇതില്‍ കെകെആര്‍ - ഡല്‍ഹി മത്സരമാണ് കൂടുതല്‍ ആവേശകരം. രണ്ട് ടീമും സൂപ്പര്‍ താരനിരയുള്ളവരാണ്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഡല്‍ഹിക്ക് തിരിച്ചുവരണം

ഡല്‍ഹിക്ക് തിരിച്ചുവരണം

വലിയ പ്രതീക്ഷ നല്‍കിയെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഇത്തവണ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി. എന്നാല്‍ പിന്നീടങ്ങോട്ട് ഈ മികവ് തുടരാനായില്ല. ഗുജറാത്ത് ടൈറ്റന്‍സിനോട് 14 റണ്‍സിന് തോറ്റ ഡല്‍ഹി അവസാന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോടും തോറ്റ ക്ഷീണത്തിലാണ് കെകെആറിനെതിരേ ഇറങ്ങുന്നത്. ഇന്ത്യയുടെ ഭാവി നായകന്മാരെന്ന് വിശേഷിപ്പിക്കപ്പെടുന്ന റിഷഭ് പന്തും ശ്രേയസ് അയ്യരും പരസ്പരം കരുത്ത് പരീക്ഷിക്കുന്ന മത്സരം കൂടിയാണിത്.

കരുത്തോടെ കെകെആര്‍

കരുത്തോടെ കെകെആര്‍

ഇത്തവണ കിരീട പ്രതീക്ഷ സജീവമാക്കുന്ന പ്രകടനമാണ് ഇതുവരെ കെകെആര്‍ കാഴ്ചവെച്ചത്. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ച് വരവറിയിച്ച കെകെആര്‍ ആര്‍സിബിയോട് തോറ്റു. പഞ്ചാബിനെതിരേ വിജയത്തോടെ തിരിച്ചെത്തിയ കെകെആര്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വമ്പന്‍ ജയം നേടിയാണ് ഡല്‍ഹിക്കെതിരേ ഇറങ്ങുന്നത്. വെങ്കടേഷ് അയ്യര്‍ ഫോമിലേക്ക് തിരിച്ചെത്തിയത് കെകെആറിന് പ്രതീക്ഷ നല്‍കുന്നു. ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ് എന്നിവരുടെ സാന്നിധ്യം മധ്യനിരയിലെ ടീമിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നു.

നേര്‍ക്കുനേര്‍ കണക്ക്

നേര്‍ക്കുനേര്‍ കണക്ക്

ഇരു ടീമും 29 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 16 തവണയും ജയം കെകെആര്‍ നേടിയപ്പോള്‍ 12 തവണയാണ് ഡല്‍ഹിക്ക് വിജയിക്കാനായത്. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. അവസാന മൂന്ന് സീസണില്‍ ഏഴ് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 4-3ന് കെകെആറിന് തന്നെയാണ് മുന്‍തൂക്കം. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഡല്‍ഹിയെക്കാള്‍ ഒരു പടി മുന്നില്‍ത്തന്നെയാണ് കെകെആര്‍.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കെകെആറിന്റെ സുനില്‍ നരെയ്ന്‍ 34 റണ്‍സ് നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലിടം പിടിക്കും. കൂടാതെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ 150 വിക്കറ്റ് ക്ലബ്ബിലിടം പിടിക്കാനും നരെയ്‌നാവും. ഡല്‍ഹിയുടെ അക്ഷര്‍ പട്ടേലിന് 1000 റണ്‍സ് ക്ലബ്ബിലെത്താന്‍ വേണ്ടത് ഒരു റണ്‍സാണ്. കൂടാതെ അഞ്ച് വിക്കറ്റ് വീഴ്ത്താനായാല്‍ 100 വിക്കറ്റ് ക്ലബ്ബിലും ഇടം പിടിക്കാനാവും.

ഡല്‍ഹിയുടെ ഡേവിഡ് വാര്‍ണര്‍ നാല് സിക്‌സുകള്‍ നേടിയാല്‍ 200 സിക്‌സര്‍ ക്ലബ്ബിലും ഇടം നേടും. 9 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലേക്കുള്ള തിരിച്ചുവരവില്‍ അദ്ദേഹം നിരാശപ്പെടുത്തിയിരുന്നു. ഒരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ ഐപിഎല്ലില്‍ 50 അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാവാനും വാര്‍ണര്‍ക്കാവും. ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് നാല് വിക്കറ്റ് നേടിയാല്‍ 50 വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിക്കും.

സഞ്ജുവിനും സംഘത്തിനും എളുപ്പമാവില്ല

സഞ്ജുവിനും സംഘത്തിനും എളുപ്പമാവില്ല

മികച്ച ഫോമിലാണെങ്കിലും രാജസ്ഥാന്‍ റോയല്‍സിന് ലഖ്‌നൗവിനെ വീഴ്ത്തുക എളുപ്പമാവില്ല. അരങ്ങേറ്റക്കാരാണെങ്കിലും പക്വതയോടെ കളിക്കാന്‍ ലഖ്‌നൗവിന് സാധിക്കുന്നു. നായകന്‍ കെ എല്‍ രാഹുല്‍ കൂടി ബാറ്റിങ്ങില്‍ ഫോമിലേക്കെത്തിയാല്‍ പിന്നെ അവരെ പിടിച്ചുകെട്ടാന്‍ നന്നായി പ്രയാസപ്പെടും. ക്രുണാല്‍ പാണ്ഡ്യ, ആയുഷ് ബധോനി, ദീപക് ഹൂഡ എന്നിവര്‍ അടങ്ങുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്.

സഞ്ജുവിനും സംഘത്തിനും പേസര്‍മാരുടെ ഡെത്ത് ഓവറിലെ പ്രകടനം തലവേദന സൃഷ്ടിക്കുന്നു. പ്രസിദ്ധ് കൃഷ്ണ, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ ഡെത്തോവറില്‍ കൂടുതല്‍ മികവ് കാട്ടാത്ത പക്ഷം രാജസ്ഥാന് കാര്യങ്ങള്‍ പ്രയാസമാവും.

Story first published: Saturday, April 9, 2022, 16:20 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+