Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹൈദരാബാദിനെ വിറപ്പിക്കാന്‍ രാഹുലിന്റെ ലഖ്‌നൗ, വില്യംസണ്‍ കഷ്ടപ്പെടും

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (4-4-2022) നടക്കുന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും നേര്‍ക്കുനേര്‍. ഇത്തവണ വലിയ ടീം കരുത്ത് അവകാശപ്പെടാനാവാത്ത ഹൈദരാബാദ് ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റ ക്ഷീണത്തിലാണ് കെയ്ന്‍ വില്യംസണും സംഘവുമെത്തുന്നത്. രാഹുലിന്റെ ലഖ്‌നൗ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റപ്പോള്‍ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാണ് തോല്‍പ്പിച്ചത്. ഈ ആത്മവിശ്വാസം ലഖ്‌നൗവിന് കരുത്താവും. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ആരംഭിക്കുന്ന മത്സരത്തിന് മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് വേദി.

ഹൈദരാബാദിന് മുന്നില്‍ വലിയ വെല്ലുവിളി

ഹൈദരാബാദിന് മുന്നില്‍ വലിയ വെല്ലുവിളി

കെയ്ന്‍ വില്യംസണും സംഘവും ഇത്തവണ വലിയ ടീമല്ല. ഒരുപാട് ദൗര്‍ബല്യങ്ങള്‍ ഈ നിരയിലുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. വിശ്വസ്തരായ താരങ്ങളുടെ അഭാവം ടീമിലുണ്ട്. ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍ എന്നിവരെ ഒഴിവാക്കാന്‍ കാണിച്ച ആവേശം ഉത്തമ പകരക്കാരെ ടീമിലെത്തിക്കുന്നതില്‍ ഹൈദരാബാദ് കാട്ടിയില്ല. ടീമിന്റെ ബാറ്റിങ് നിരയിലാണ് പ്രശ്‌നങ്ങള്‍. കെയ്ന്‍ വില്യംസണെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഹൈദരാബാദിന്റേത്.

2

വില്യംസണ്‍-അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കാവാനുള്ള സാധ്യത കുറവാണ്. യുവതാരമായ അഭിഷേക് ശര്‍മ രാജസ്ഥാനെതിരേ 19 പന്തില്‍ 9 റണ്‍സാണ് നേടിയത്. രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍ എന്നിവര്‍ രാജസ്ഥാനെതിരേ ഡെക്കായിരുന്നു. ത്രിപാഠിയെ വിശ്വസ്തനെന്ന് വിളിക്കാമെങ്കിലും പുരാന്റെ ബാറ്റിങ് കണ്ടറിയണം. എയ്ഡന്‍ മാര്‍ക്രം, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയിരുന്നു. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍മാരുടെ കുറവുണ്ട്.

ബൗളര്‍മാര്‍ ഫോമിലേക്കെത്തണം

ബൗളര്‍മാര്‍ ഫോമിലേക്കെത്തണം

ഹൈദരാബാദിന്റെ ബൗളിങ് നിരയെ മോശമെന്ന് വിളിക്കാനാവില്ല. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, റൊമാരിയ ഷിഫേര്‍ഡ്, ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര മികച്ചതാണ്. ഇവര്‍ ഫോമിലേക്കെത്തുകയാണ് പ്രധാനം. എന്നാല്‍ സ്പിന്‍ നിരയില്‍ മുഖ്യ സ്പിന്നറായി വാഷിങ്ടണ്‍ സുന്ദറെ ആശ്രയിക്കുന്നത് ടീമിന് വലിയ ഗുണം ചെയ്‌തേക്കില്ല. അഭിഷേക് ശര്‍മയും തല്ലുകൊള്ളി ബൗളറാണ്. അതുകൊണ്ട് തന്നെ സ്പിന്‍ നിര ഹൈദരാബാദിന്റെ ദൗര്‍ബല്യം തന്നെയാണ്.

ലഖ്‌നൗ സൂപ്പറാണ്

ലഖ്‌നൗ സൂപ്പറാണ്

കരുത്തുറ്റ താരനിരയുള്ള ലഖ്‌നൗ സിഎസ്‌കെയെ വീഴ്ത്തിയ ആത്മവിശ്വാസത്തിലാണെത്തുന്നത്. കെ എല്‍ രാഹുല്‍ ഫോമിലേക്കെത്താത്തത് ലഖ്‌നൗവിനെ സംബന്ധിച്ച് ചെറിയ പ്രശ്‌നമാണ്. ക്വിന്റന്‍ ഡീകോക്ക് ഓപ്പണിങ്ങില്‍ താളം കണ്ടെത്തിക്കഴിഞ്ഞു. എന്നാല്‍ മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെക്ക് താളം കണ്ടെത്താനായിട്ടില്ല. എവിന്‍ ലൂയിസ് നാലാം നമ്പറില്‍ നടത്തുന്ന വെടിക്കെട്ട് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.

ദീപക് ഹൂഡ, ആയുഷ് ബധോനി എന്നിവരുടെ പ്രകടനവും ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഡെത്ത് ഓവറില്‍ ബാറ്റുകൊണ്ട് മികവ് കാട്ടാന്‍ ക്രുണാല്‍ പാണ്ഡ്യയുമുണ്ട്. ബൗളിങ് നിരയും ശക്തമാണ്. ദുഷ്മന്ത ചമീര റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്നില്ല. എന്നാല്‍ ആവേഷ് ഖാന്‍, ആന്‍ഡ്രേ ടൈ, രവി ബിഷ്‌നോയ് എന്നിവരെല്ലാം ഭേദപ്പെട്ട പ്രകടനം പന്തുകൊണ്ട് കാഴ്ചവെക്കുന്നു. ക്രുണാല്‍ പാണ്ഡ്യയുടെ സ്പിന്നും ടീമിന് കരുത്തേകുന്നു.

സാധ്യതാ 11

സാധ്യതാ 11

ഹൈദരാബാദ്: കെയ്ന്‍ വില്യംസന്‍, അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, നിക്കോളാസ് പുരാന്‍, എയ്ഡന്‍ മാര്‍ക്രം, അബ്ദുല്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ ജാന്‍സന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍

ലഖ്‌നൗ- കെ എല്‍ രാഹുല്‍, ക്വിന്റന്‍ ഡീകോക്ക്, എവിന്‍ ലൂയിസ്, മനീഷ് പാണ്ഡെ, ദീപക് ഹൂഡ, ആയുഷ് ബധോനി, ക്രുണാല്‍ പാണ്ഡ്യ, ജേസന്‍ ഹോള്‍ഡര്‍, ആന്‍ഡ്രേ ടൈ, ആവേഷ് ഖാന്‍, രവി ബിഷ്‌നോയ്.

Story first published: Sunday, April 3, 2022, 17:27 [IST]
Other articles published on Apr 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+