Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: കരുത്തര്‍ നേര്‍ക്കുനേര്‍, ഗുജറാത്ത് x ഹൈദരാബാദ്, പകരം വീട്ടാന്‍ ഹര്‍ദിക് പാണ്ഡ്യ

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നാളെ നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. രണ്ട് ടീമും കരുത്തരുടെ നിരയായതിനാല്‍ തീപ്പൊരി പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഏഴ് മത്സരത്തില്‍ നിന്ന് ആറ് ജയവും ഒരു തോല്‍വിയുമായി ഗുജറാത്ത് തലപ്പത്താണ്. ഹൈദാരാബാദ് ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമടക്കം രണ്ടാം സ്ഥാനത്തുമുണ്ട്. വൈകീട്ട് 7.30ന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം.

വിജയക്കുതിപ്പ് തുടരാന്‍ ഹൈദരാബാദ്

വിജയക്കുതിപ്പ് തുടരാന്‍ ഹൈദരാബാദ്

ആദ്യ രണ്ട് മത്സരത്തിലും തോറ്റ് തുടങ്ങിയ ഹൈദരാബാദ് വലിയ വിമര്‍ശനമാണ് നേരിട്ടത്. കെയ്ന്‍ വില്യംസണെതിരേയും ടീം മാനേജ്‌മെന്റിന്റെ മെഗാ ലേലത്തിലെ പദ്ധതികള്‍ക്കെതിരേയും വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ പിന്നീടുള്ള അഞ്ച് മത്സരങ്ങളിലൂടെ എല്ലാ വിരോധികളുടെയും വായടപ്പിക്കാന്‍ ഹൈദരാബാദിനായി. എതിരാളികളായി എത്തിയവരെയെല്ലാം വില്യംസണും സംഘവും മുട്ടുകുത്തിച്ചു. തുടര്‍ച്ചയായ ആറാം ജയമാണ് ഹൈദരാബാദ് സ്വപ്‌നം കാണുന്നത്.

2

രാജസ്ഥാനോടും ലഖ്‌നൗവിനോടും തോറ്റ ഹൈദരാബാദ് സിഎസ്‌കെയെയും ഗുജറാത്ത് ടൈറ്റന്‍സിനെയും എട്ട് വിക്കറ്റിനും കെകെആറിനെയും പഞ്ചാബ് കിങ്‌സിനെയും ഏഴ് വിക്കറ്റിനും ആര്‍സിബിയെ ഒമ്പത് വിക്കറ്റിനുമാണ് തോല്‍പ്പിച്ചത്. ബൗളിങ് നിരയാണ് ടീമിന്റെ കരുത്ത്. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്, മാര്‍ക്കോ ജാന്‍സന്‍ എന്നിവര്‍ തകര്‍പ്പന്‍ ഫോമിലാണ്. ബാറ്റുകൊണ്ട് കെയ്ന്‍ വില്യംസണും രാഹുല്‍ ത്രിപാഠിയും എയ്ഡന്‍ മാര്‍ക്രവുമെല്ലാം മികവ് കാട്ടുന്നത് ടീമിന് ആശ്വാസമാണ്.

കുതിപ്പ് തുടരാന്‍ ഹര്‍ദിക് പട

കുതിപ്പ് തുടരാന്‍ ഹര്‍ദിക് പട

ഹര്‍ദിക് പാണ്ഡ്യയുടെ മിന്നും ഫോമിലാണ് ഗുജറാത്തിന്റെ കുതിപ്പ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിച്ച് തുടങ്ങിയ ഗുജറാത്ത് ഡല്‍ഹിയെ 14 റണ്‍സിനും പഞ്ചാബിനെ ആറ് വിക്കറ്റിനും തോല്‍പ്പിച്ചപ്പോള്‍ ഹൈദരാബാദിനോട് എട്ട് വിക്കറ്റിന് തോറ്റു. രാജസ്ഥാനെ 37 റണ്‍സിന് തോല്‍പ്പിച്ച് ശക്തമായി തിരിച്ചുവന്ന ഗുജറാത്ത് സിഎസ്‌കെയെ മൂന്ന് വിക്കറ്റിനും കെകെആറിനെ എട്ട് റണ്‍സിനും തോല്‍പ്പിച്ചു. ശക്തമായ ബാറ്റിങ് നിരയും ബൗളിങ് നിരയും എന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഉള്ള താരങ്ങളെല്ലാം ഒറ്റക്കെട്ടായി ജയത്തിനായി പൊരുതുന്നു.

2

ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവാണ് കരുത്ത്. ശുബ്മാന്‍ ഗില്‍ ഓപ്പണിങ്ങില്‍ കൂടുതല്‍ സ്ഥിരത കാട്ടേണ്ടതായുണ്ട്. റാഷിദ് ഖാന്‍, രാഹുല്‍ തെവാത്തിയ എന്നിവര്‍ കരുത്ത് പകരുമ്പോള്‍ ലോക്കി ഫെര്‍ഗൂസനും മുഹമ്മദ് ഷമിയും ഉള്‍പ്പെടുന്ന പേസ് നിരയും ഗംഭീരം. ഇത്തവണ തങ്ങളെ തോല്‍പ്പിച്ച ഏക ടീമാണ് ഹൈദരാബാദ് അതുകൊണ്ട് തന്നെ പകരം വീട്ടാനുറച്ചാവും ഗുജറാത്ത് ഹൈദരാബാദിനെതിരേ ഇറങ്ങുക.

കാത്തിരിക്കുന്ന റെക്കോഡുകള്‍

കാത്തിരിക്കുന്ന റെക്കോഡുകള്‍

ഗുജറാത്ത് ടൈറ്റന്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒരു തവണ മാത്രമാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ ജയം ഹൈദരാബാദിനായിരുന്നു. എന്നാല്‍ ഒറ്റ മത്സരത്തിലെ കണക്കിന്റെ പേരില്‍ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. നിരവധി റെക്കോഡുകള്‍ മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യ 32 റണ്‍സ് നേടിയാല്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധനയുടെ ഐപിഎല്‍ റണ്‍സിനെ മറികടക്കാനാവും. ജയവര്‍ധന 1802 റണ്‍സാണ് നേടിയത്. പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ക്കായാണ് അദ്ദേഹം കളിച്ചത്.

6

ഗുജറാത്ത് ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ 9 സിക്‌സുകള്‍ കൂടി നേടിയാല്‍ 50 സിക്‌സുകള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കാനാവും. ഇത്തവണ ഭേദപ്പെട്ട പ്രകടനം ഗില്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും സ്ഥിരതയില്ലാത്തതാണ് പ്രശ്‌നം.

ഗുജറാത്തിന്റെ മാച്ച് വിന്നര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് രാഹുല്‍ തെവാത്തിയ. ആറ് ബൗണ്ടറികൂടി നേടിയാല്‍ 50 ബൗണ്ടറി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിക്കോളാസ് പുരാന്‍ ഒരു സിക്‌സര്‍ കൂടി നേടിയാല്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കും.

Story first published: Tuesday, April 26, 2022, 17:21 [IST]
Other articles published on Apr 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+