IPL 2022: ഹൈദരാബാദ് ഇത്തവണ പ്ലേ ഓഫിലുണ്ടാവും, മൂന്ന് കാരണങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ പുരോഗമിക്കവെ ആരൊക്കെ പ്ലേ ഓഫിലെത്തുമെന്ന കാര്യത്തില്‍ പ്രവചനം അസാധ്യമായിരിക്കുന്ന സാഹചര്യമാണുള്ളത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ചാമ്പ്യന്‍ ടീമുകള്‍ നിരാശപ്പെടുത്തുന്നുണ്ടെങ്കിലും മറ്റെല്ലാ ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ചവെക്കുന്നത്. ഇത്തവണ അരങ്ങേറ്റം കുറിച്ച ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകളുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്.
തുടക്കത്തിലേ രണ്ട് മത്സരം തോറ്റ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പിന്നീടുള്ള നാല് മത്സരവും ജയിച്ചാണ് തിരിച്ചുവരവ് നടത്തിയത്. കെകെആര്‍, രാജസ്ഥാന്‍ ടീമുകളോട് തോറ്റ ഹൈദരാബാദ് ലഖ്‌നൗ, സിഎസ്‌കെ, ഗുജറാത്ത്, കെകെആര്‍ ടീമുകളെ തോല്‍പ്പിച്ചാണ് കുതിപ്പ് തുടരുന്നത്. ഇത്തവണ പ്ലേ ഓഫില്‍ ഇടം പിടിക്കുന്ന ടീമുകളിലൊന്ന് ഹൈദരാബാദ് ആയിരിക്കും. മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.

തകര്‍പ്പന്‍ മധ്യനിര
ടി20 ഫോര്‍മാറ്റില്‍ മത്സര ഫലത്തെ മാറ്റിമറിക്കുന്നത് മധ്യനിര താരങ്ങളാണ്. ഇത്തവണ തകര്‍പ്പന്‍ മധ്യനിരയാണ് ഹൈദരാബാദിന് ലഭിച്ചിരിക്കുന്നത്. ഇവരെല്ലാം ഫോമിലേക്കെത്തിയതോടെ ഹൈദരാബാദിന്റെ സാധ്യതകളും ഉയര്‍ന്നിരിക്കുന്നു. രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍ എന്നിവരെല്ലാം അവസരത്തിനൊത്ത് കളിക്കാന്‍ കെല്‍പ്പുള്ളവരാണ്. നിലയുറപ്പിച്ച് കളിക്കാനും അതിവേഗം റണ്‍സുയര്‍ത്താനും ഇവര്‍ക്ക് മികവുണ്ട്. അതുകൊണ്ട് തന്നെ ഡെത്ത് ഓവറുകളില്‍ കളം നിറയാന്‍ ഹൈദരാബാദിന് സാധിക്കുന്നുണ്ട്.

ഓപ്പണര്‍മാരുടെ മികവ്
മറ്റ് ടീമുകളുടെ ഓപ്പണര്‍മാരെ പരിഗണിച്ചാല്‍ ഹൈദരാബാദിന്റെ ഓപ്പണിങ് നിര വളരെ വ്യത്യസ്തമാണ്. കെയ്ന്‍ വില്യംസണും അഭിഷേക് ശര്‍മയുമാണ് നിലവിലെ ഓപ്പണര്‍മാര്‍. ഇവര്‍ നിലയുറപ്പിച്ച ശേഷം വലിയ ഇന്നിങ്‌സുകള്‍ കെട്ടിപ്പടുക്കുന്ന താരങ്ങളാണ്. രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, പ്രിയം ഗാര്‍ഗ് എന്നിവരെല്ലാം മികച്ച ഓപ്പണര്‍മാരാണ്. അത് ടീമിന്റെ വിജയ സാധ്യതകളെ ഉയര്‍ത്തുന്നു. കെയ്ന്‍ വില്യംസണ്‍ ആംഗര്‍ റോളില്‍ നന്നായി കളിക്കുന്നതും ടീമിന് കരുത്തേകുന്നു.

പേസ് നിരയുടെ മിന്നും ഫോം
ഹൈദരാബാദിന്റെ പേസ് നിരയാണ് ഇത്തവണ ഏറ്റവും സ്ഥിരത കാട്ടുന്നത്. ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം ഒന്നിനൊന്ന് മികവ് കാട്ടുന്നു. ഉമ്രാന്‍ അതിവേഗ പേസുകൊണ്ട് വിറപ്പിക്കുമ്പോള്‍ മധ്യ ഓവറുകളിലും ഡെത്ത് ഓവറിലും നടരാജന്‍ പിടിമുറുക്കുന്നു. ന്യൂബോളില്‍ ഭുവനേശ്വര്‍ കുമാര്‍ നന്നായി സ്വിങ് കണ്ടെത്തുന്നുമുണ്ട്. 12 വിക്കറ്റുമായി നടരാജന്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ്. ഉമ്രാന്‍ 9 വിക്കറ്റും ഭുവനേശ്വര്‍ എട്ട് വിക്കറ്റുമാണ് വീഴ്ത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications