Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മിന്നല്‍ മാലിക്ക്! ഏറ്റവും വേഗമേറിയ ബോള്‍ പിറന്നു- തലപ്പത്ത് ടെയ്റ്റ്

മുംബൈ: ഇന്ത്യക്കും ഷുഐബ് അക്തറിനെപ്പോലെയൊരു ബൗളര്‍ എന്നെങ്കിലുമുണ്ടാവുമോ? ക്രിക്കറ്റ് പ്രേമികള്‍ വര്‍ഷങ്ങളായി ചോദിച്ചു കൊണ്ടിരിക്കുന്ന കാര്യമായിരുന്നു ഇത്. ഈ ചോദ്യത്തിനു ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുകയാണ്- ഉമ്രാന്‍ മാലിക്ക്. കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഈ യുവ ഫാസ്റ്റ് ബൗളര്‍. ജമ്മു കാശ്മീരില്‍ നിന്നുള്ള മാലിക്ക് കന്നി സീസണില്‍ തന്നെ മിന്നല്‍ വേഗത കൊണ്ട് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു.

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കളിയില്‍ ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞിരിക്കുകയാണ് 22കാരനായ മാലിക്ക്. ഇതിനെ മറ്റേതെങ്കിലും ഫാസ്റ്റ് ബൗളര്‍ കടത്തിവെട്ടുമോയന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

1


ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മല്‍സരത്തില്‍ 150 കിമിക്കു മുകളില്‍ വേഗതയുള്ള നാലു ബോളുകളാണ് ഉമ്രാന്‍ മാലിക്ക് എറിഞ്ഞത്. മല്‍സരത്തിന്റെ 14ാമത്തെ ഓവറിലായിരുന്നു മാലിക്കിന്റെ ഏറ്റവും വേഗതയേറിയ ബോള്‍ കണ്ടത്. ദീപക് ഹൂഡയായിരുന്നു പന്ത് നേരിട്ടത്. ഓവറിലെ നാലാമത്തെ ബോളായിരുന്നു ഇത്. മണിക്കൂറില്‍ 152.4 കിമിയായിരന്നുന്നു ബോളിന്റെ വേഗത. പക്ഷെ പ്രതീക്ഷിച്ച ഫലമുണ്ടാക്കാന്‍ മാലിക്കിനായില്ല. ബോളിന്റെ വേഗം മുതലെടുത്ത ഹൂഡ ഇതിനെ ബൗണ്ടറിയിലേക്കു നയിക്കുകയായിരുന്നു.
ഈ മല്‍സരത്തിലെ വേഗമേറിയ അഞ്ചു ബോളുകളും മാലിക്കിന്റെ വകയായിരുന്നു. 151.8 കിമി, 151.2 കിമി, 150.1 കിമി, 149.5 കിമി എന്നിങ്ങനെയായിരുന്നു മറ്റു നാലു ബോളുകളുടെ വേഗത. ഈ മല്‍സരത്തില്‍ മാലിക്കിനു പക്ഷെ വിക്കറ്റുകളൊന്നും ലഭിച്ചില്ല. മൂന്നേവറില്‍ 39 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.

2

ഐപിഎല്ലിന്റെ ചരിത്രമെടുത്താല്‍ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളറും ഉമ്രാന്‍ മാലിക്ക് തന്നെയാണ്. കഴിഞ്ഞ 14 സീസണുകളില്‍ ഒരുപാട് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ചിട്ടുണ്ടെങ്കിലും അവര്‍ ആര്‍ക്കും തന്നെ മാലിക്കിനോളം വേഗതയില്‍ ബൗള്‍ ചെയ്യാനായിട്ടില്ല. ടൂര്‍ണമെന്റിലെ ഏറ്റവും വേഗതയേറിയ പന്തെറിഞ്ഞ ബൗളര്‍മാരില്‍ എട്ടാം സ്ഥാനത്താണ് മാലിക്ക്. കഴിഞ്ഞ സീസണിലെറിഞ്ഞ 153.5 കിമിയെന്ന വേഗതയാണ് താരത്തെ ഇതിനു സഹായിച്ചത്.

3

ഈ ലിസ്റ്റില്‍ തലപ്പത്ത് ഓസ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റാണ് (157.71 കിമി). ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സൗത്താഫ്രിക്കന്‍ താരം ആന്റിച്ച് നോര്‍ക്കിയയാണ് തുടര്‍ന്നുള്ള നാലു സ്ഥാനങ്ങളും കൈയടക്കി വച്ചിരിക്കുന്നത്. 156.22 കിമി, 155.21 കിമി, 154.74 കിമി, 154.21 കിമി എന്നിങ്ങനെയാണ് വേഗത. സൗത്താഫ്രിക്കയുടെ തന്നെ മുന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍ (154.4 കിമി), പഞ്ചാബ് കിങ്‌സിന്റെ സൗത്താഫ്രിക്കന്‍ താരം കാഗിസോ റബാഡ (154.23) എന്നിവരാണ് മാലിക്കിന് മുകളിലുള്ളത്.

4

ഉമ്രാന്‍ മാലിക്കിനെക്കുറിച്ച് എല്ലാവരും വലിയ ആവേശത്തിലാണെന്നായിരുന്നു സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞത്. മണിക്കൂറില്‍ 150 കിമിക്കടുത്ത് വേഗതയില്‍ ബൗള്‍ ചെയ്യുന്ന ഏതൊരു ബൗളറുടെയും പ്രകടനം കാണുന്നത് ആവേശം നല്‍കുന്ന കാര്യമാണെന്നു അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും മാലിക്കിനെ പുകഴ്ത്തിയിരുന്നു. വേഗത കണ്ട് എല്ലാവരും മാലിക്കിനെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നവംബറില്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ നെറ്റ് ബൗളറായി മാലിക്കിനെ ഉള്‍പ്പെടുത്തിയിരുന്നു.

5

കഴിഞ്ഞ ഐപിഎല്‍ സീസണിന്റെ അവസാന ഘട്ടത്തിലാണ് ഉമ്രാന്‍ മാലിക്കിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവനില്‍ അവസരം നല്‍കിയത്. ആദ്യ മല്‍സരത്തില്‍ തന്നെ അമ്പരപ്പിക്കുന്ന വേഗതയില്‍ ബൗള്‍ ചെയ്ത താരം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ബാക്കിയുള്ള മല്‍സരങ്ങളിലും മാലിക്കിനെ ഹൈദരാബാദ് കളിപ്പിക്കുകയുമായിരുന്നു.
മെഗാ ലേലത്തിനു മുമ്പ് ഹൈദരാബാദ് നിലനിര്‍ത്തിയ മൂന്നു താരങ്ങളിലൊരാളും കൂടിയായരുന്നു മാലിക്ക്. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍, അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ സമദ് എന്നിവരാണ് ഹൈദരാബാദ് നിലനിര്‍ത്തിയ മറ്റു രണ്ടുപേര്‍.

Story first published: Tuesday, April 5, 2022, 11:14 [IST]
Other articles published on Apr 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+