Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹൈദരാബാദ് ക്യാംപില്‍ ഞെട്ടല്‍- ടീം സെലക്ഷന്‍ ശരിയല്ല, കാറ്റിച്ച് രാജിവച്ചു

1

ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് തുടക്കത്തില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാംപില്‍ കല്ലുകടി. ടീമിന്റെ അസിസ്റ്റന്റ് കോച്ചായ സൈമണ്‍ കാറ്റിച്ച്് ഹൈദരാബാദ് ടീം മാനേജ്‌മെന്റിനെ ഞെട്ടിച്ചുകൊണ്ട് രാജിവച്ചതായി റിപ്പോര്‍ട്ട്. ഐപിഎല്ലിന്റെ മെഗാ ലേലം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇത്തരമൊരു സംഭവമുണ്ടായിരിക്കുന്നത്. ലേലത്തില്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ എസ്ആര്‍എച്ച് സ്വീകരിച്ച രീതിയോടു പ്രതിഷേധിച്ചും പൂര്‍ണ വിയോജിപ്പ് പ്രകടിപ്പിച്ചുമാണ് കാറ്റിച്ച് സ്ഥാനൊഴിഞ്ഞതെന്നാണ് ദി ടെലഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മെഗാ ലേലത്തിനു മുമ്പ് തയ്യാറാക്കിയ പദ്ധതികള്‍ അവഗണിക്കപ്പെട്ടതില്‍ കാറ്റിച്ച് അസന്തുഷ്ടനായിരുന്നതായാണ് വിവകം. മാത്രമല്ല ടീമിനെ കൈകാര്യം ചെയ്യുന്ന രീതിയോടും അദ്ദേഹത്തിനു വിയോജിപ്പുണ്ടായിരുന്നു. ഇവയെല്ലാം കാരണമാണ് പുതിയ സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ കാറ്റിന്റെ അപ്രതീക്ഷിച രാജിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ ലേലത്തില്‍ ടീം ഡയരക്ടര്‍ ടോം മൂഡി, ബാറ്റിങ് കോച്ച് ബ്രയാന്‍ ലാറ, എന്നിവര്‍ക്കൊപ്പം കാറ്റിച്ചും വെറും കാഴ്ചക്കാരായി കാണപ്പെട്ടിരുന്നു. ടീം സിഇഒയും സണ്‍ നെറ്റ്‌വര്‍ക്ക് മേധാവി കലാനിതി മാരന്റെ മകളുമായ കാവ്യ മാരനായിരുന്നു ലേലത്തില്‍ കളിക്കാര്‍ക്കായി നീക്കം നടത്തിയത്.

കഴിഞ്ഞ സീസണിനു ശേഷം ടീമിന്റെ ഐക്കണ്‍ താരവും മുന്‍ ക്യാപ്റ്റനുമായ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഡേവിഡ് വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ഒഴിവാക്കിയത് വലിയ ആരാധക രോഷത്തിനു വഴി വച്ചിരുന്നു. ടീമിനു വേണ്ടി ഒരുപാട് സംഭാവനകള്‍ നല്‍കിയിട്ടുള്ള വാര്‍ണറെ കൈകാര്യം ചെയ്ത രീതിയില്‍ ആരാധകര്‍ അസംതൃപ്തരുമായിരുന്നു. ഇവയ്ക്കു പിറകെയാണ് ഇപ്പോള്‍ ഹൈദരാബാദ് ക്യാംപില്‍ വീണ്ടുമൊരു പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.

2

കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായിരുന്ന ഓസ്‌ട്രേലിയയുടെ ടോം മൂഡി വരാനിരിക്കുന്ന സീസണില്‍ മുഖ്യ പരിശീലകനായി മാറിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം തന്റെ അസിസ്റ്റന്റായി നാട്ടുകാരന്‍ കൂടിയായ സൈമണ്‍ കാറ്റിച്ചിനെ കൊണ്ടുവന്നത്. ഐപിഎല്ലില്‍ അനുഭവസമ്പത്തുള്ള കോച്ച് കൂടിയാണ് അദ്ദേഹം. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ച ശേഷമാണ് കാറ്റിച്ച് ഹൈദരാഹബാദ് ടീമിന്റെ ഭാഗമായത്.

മെഗാ ലേലത്തിനു മുമ്പ് ക്യാപ്റ്റനും ന്യൂസിലാന്‍ഡ് നായകനുമായ കെയ്ന്‍ വില്ല്യംസണായിരുന്നു ഹൈദരാബാദ് നിലനിര്‍ത്തിയ ഏക പ്രമുഖ താരം. അദ്ദേഹത്തെക്കൂടാതെ അണ്‍ക്യാപ്ഡ് ഇന്ത്യന്‍ യുവതാരങ്ങളായ അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരെ മാത്രമേ ഹൈദരാബാദ് നിലനിര്‍ത്തിയിരുന്നുള്ളൂ.

3

ഹൈദരാബാദ് ലേലത്തില്‍ വാങ്ങിയ കളിക്കാര്‍- വാഷിങ്ടണ്‍ സുന്ദര്‍, നിക്കോളാസ് പൂരന്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, പ്രിയം ഗാര്‍ഗ്, രാഹുല്‍ ത്രിപാഠി, അഭിഷേക് ശര്‍മ, കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍, ജഗസീശ സുചിത്, എയ്ഡന്‍ മര്‍ക്രാം, മാര്‍ക്കോ യാന്‍സണ്‍, റൊമാരിയോ ഷെപ്പേര്‍ഡ്, സീന്‍ അബോട്ട്, രവികുമാര്‍ സമര്‍ഥ്, സൗരഭ് ദുബെ, വിഷ്ണു വിനോദ്, ഫസല്‍ഹഖ് ഫറൂഖി, ശശാങ്ക് സിങ്, ഗ്ലെന്‍ ഫിലിപ്‌സ്.

Story first published: Friday, February 18, 2022, 10:41 [IST]
Other articles published on Feb 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+