Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ലാറ, സ്റ്റെയ്ന്‍, മുരളീധരന്‍- തകര്‍പ്പന്‍ കോച്ചിങ് സംഘത്തെ പ്രഖ്യാപിച്ച് എസ്ആര്‍എച്ച്

2

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ദയനീയ പ്രകടനം നടത്തിയ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടുത്ത സീസണില്‍ മാസ് തിരിച്ചുവരവിന് കച്ചമുറുക്കുന്നു. ഇതിന്റെ ഭാഗമായി വമ്പന്‍മാരെ ഉള്‍പ്പെടുത്തി പുതിയ കോച്ചിങ് സംഘത്തെ പ്രഖ്യാപിച്ചിരിക്കുകയാണ് ഓറഞ്ച് ആര്‍മി. ബാറ്റിങ്, ബൗളിങ് പരിശീലകരായി ഇതിഹാസങ്ങളെയാണ് അവര്‍ കൊണ്ടു വന്നിരിക്കുന്നത്.

ടീമിന്റെ മുഖ്യ കോച്ചായി ഓസ്‌ട്രേലിയയുടെ ടോം മൂഡിയെ ഹൈദരാബാദ് വീണ്ടും നിയമിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു സീസുകളില്‍ അദ്ദേഹം ടീമിന്റെ ക്രിക്കറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ട്രെവര്‍ ബെയ്‌ലിസായിരുന്നു മുഖ്യ കോച്ച്. എന്നാല്‍ ബെയ്‌ലിസിനെ നീക്കിയ ഹൈദരാബാദ് വീണ്ടും മൂഡിക്ക് മുഖ്യ കോച്ചിന്റെ റോള്‍ നല്‍കിയിരിക്കുകയാണ്. നേരത്തേ 2013 മുതല്‍ 19 വരെ അദ്ദേഹം ടീമിന്റെ കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ ഓറഞ്ച് ആര്‍മിയുടെ ഏക കിരീടവിജയവും മൂഡിക്കു കീഴിലായിരുന്നു.

1

ഹൈദരാബാദിന്റെ പുതിയ ബാറ്റിങ് കോച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസമായ ബ്രയാന്‍ ലാറയാണ്. കൂടാതെ ടീമിന്റെ സ്ട്രാറ്റെജി ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിക്കും. എസ്ആര്‍എച്ചിന്റെ പേസ് ബൗളിങ് കോച്ച് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്‌നാണ്. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരന്‍ ഹൈദരാബാദിന്റെ ബൗളിങ് ഉപദേശകനുമാവും. സ്പിന്‍ ബൗളിങ് കോച്ചും അദ്ദേഹം തന്നെയായിരിക്കും. പക്ഷെ ബൗളിങിനു മാത്രമായി ഒരു പ്രത്യേക കോച്ചിനെ ഹൈദരാബാദ് നിയമിച്ചിട്ടില്ല. ടീമിന്റെ ഫീല്‍ഡിങ് കോച്ച് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ ഹേമങ് ബദാനിയാണ്. കൂടാതെ ടീമിന്റെ സ്‌കൗട്ടിന്റെ ചുമതലയും അദ്ദേഹത്തിനായിരിക്കും.

3

ഓറഞ്ച് ആര്‍മിയുടെ പുതിയ അസിസ്റ്റന്റ് കോച്ച് ഓസ്‌ട്രേലിയയുടെ സൈമണ്‍ കാറ്റിച്ചായിരിക്കും. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ഹൈദരാബാദിലെത്തിയിരിക്കുന്നത്. കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പരിശീലകസംഘത്തിലും കാറ്റിച്ചുണ്ടായിരുന്നു. നാട്ടുകാരന്‍ കൂടിയായ ബ്രാഡ് ഹാഡിനു പകരമാണ് കാറ്റിച്ച് സ്ഥാനമേറ്റെടുക്കുന്നത്.

ഇന്ത്യയിലും യുഎഇയിലുമായി നടന്ന കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഹൈദരാബാദ് ഫിനിഷ് ചെയ്തത്. സീസണിന്റെ ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ടീമിനു തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിട്ടതോടെ അദ്ദേഹത്തെ മാറ്റി കെയ്ന്‍ വില്ല്യംസണിനെ എസ്ആര്‍എച്ച് ക്യാപ്റ്റന്‍സിയേല്‍പ്പിച്ചു. പക്ഷെ അതു ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിച്ചില്ല. മെഗാ ലേലത്തിനു മുമ്പ് വാര്‍ണര്‍, അഫ്ഗാനിസ്താന്‍ സ്പിന്‍ സ്റ്റാര്‍ റാഷിദ് ഖാനെ എന്നിവരെയെല്ലാം ഒഴിവാക്കിയ ഹൈദരാബാദ് മൂന്നു പേരെയാണ് നിലനിര്‍ത്തിയത്. വില്ല്യംസണിനൊപ്പം യുവതാരങ്ങളായ അബ്ദുള്‍ സമദ്, ഉമ്രാന്‍ മാലിക്ക് എന്നിവരാണ് അടുത്ത സീസണിലും ഓറഞ്ച് ആര്‍മിക്കൊപ്പമുണ്ടാവുക.

Story first published: Thursday, December 23, 2021, 16:09 [IST]
Other articles published on Dec 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+