Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മാലിക്കിനോടു പറയാനുള്ളത് ഒന്നു മാത്രം- ഗവാസ്‌കറുടെ ഉപദേശം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു വിളി കാത്തു നില്‍ക്കുന്ന യുവ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്കിനു ഉപദേശവുമായി മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. തന്റെ ഉപദേശം പിന്തുടരുകയാണെങ്കില്‍ ബാറ്റര്‍മാര്‍ക്കു നേരിടാന്‍ സാധിക്കാത്ത വിധം അപകടകാരിയായി മാലിക്ക് മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി ഉജ്ജ്വല ബൗളിങാണ് മാലിക്ക് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. 150 കിമിക്കു മുകളില്‍ നിരന്തം ബൗള്‍ ചെയ്യാന്‍ സാധിക്കുന്നതാണ് താരത്തെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഹൈദരാബാദിനു വേണ്ടി നാലു മല്‍സരങ്ങളില്‍ നിന്നും ഒമ്പതു വിക്കറ്റുകള്‍ മാലിക്ക് ഇതിനകം നേടിയിട്ടുണ്ട്.

1

ബൗളിങിലെ വേഗത കൊണ്ട് ഉമ്രാന്‍ മാലിക്ക് വളരെയധികം ആകര്‍ഷിച്ചുകഴിഞ്ഞു. പക്ഷെ വേഗതയേക്കാള്‍ അവന്റെ കൃത്യതയാണ് എനിക്കു കൂടുതല്‍ മതിപ്പുണ്ടാക്കിയത്. ഈ വേഗതയില്‍ ബൗള്‍ ചെയ്യുന്ന ഒരു പാട് പേര്‍ക്കു ബോളില്‍ വലിയ നിയന്ത്രണമുണ്ടാവില്ല. പക്ഷെ ഉമ്രാന്‍ അവരില്‍ നിന്നും വ്യത്യസ്തനാണ്. വളരെ കുറച്ചു വൈഡുകള്‍ മാത്രമേ അവന്‍ എറിയുന്നുള്ളൂവെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.

2

ലെഗ് സൈഡിലൂടെയുള്ള വൈഡുകള്‍ നിയന്ത്രിക്കാന്‍ സാധിച്ചാല്‍ ഉമ്രാന്‍ മാലിക്ക് ഗംഭീര ബൗളറായി മാറും. കാരണം അതിന്റെയര്‍ഥം അവന്‍ എല്ലായ്‌പ്പോഴും സ്റ്റംപുകളെ ആക്രമിക്കുമെന്നതാണ്. ഈ വേഗതയില്‍ ബൗള്‍ ചെയ്യുമ്പോള്‍ നേരെ ഷോട്ടുകള്‍ പായിക്കുകയെന്നത് എളുപ്പമല്ല. വിക്കറ്റ് ടു വിക്കറ്റ് ബൗള്‍ ചെയ്യാന്‍ സാധിച്ചാല്‍ എതിര്‍ ബാറ്റര്‍മാര്‍ക്കു കളിക്കാന്‍ സാധിക്കാത്ത വിധം ബൗളറായി ഉമ്രാന്‍ മാറും. ഇന്ത്യക്കു വേണ്ടി അവന്‍ കളിക്കുകയും ചെയ്യുമെന്നും സുനില്‍ ഗവാസ്‌കര്‍ വിലയിരുത്തി.

3

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം തന്നെയാണ് ഉമ്രാന്‍ മാലിക്ക് അരങ്ങേറിയത്. മൂന്നു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചുള്ളൂവെങ്കിലും മിന്നല്‍ വേഗത്തില്‍ ബൗള്‍ ചെയ്ത താരം ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സീസണിനു ശേഷവും മാലിക്കിനെ ഓറഞ്ച് ആര്‍മി നിലനിര്‍ത്തുകയായിരുന്നു.

4

ഈ സീസണില്‍ ഹൈദരാബാദിന്റെ ഇതുവരെയുള്ള എല്ലാ മല്‍സരങ്ങളിലും പേസര്‍ പ്ലെയിങ് ഇലവന്റെ ഭാഗമായിരുന്നു. ഇത്തവണ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബോളും മാലിക്കിന്റെ പേരിലാണ്. 153.3 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു ഇത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്‍ഗൂസനാണ് (153.9 കിമി) തലപ്പത്ത്.

5

കെകെആര്‍ നായകന്‍ ശ്രേയസ് അയ്യരെ പുറത്താക്കിയ മാലിക്കിന്റെ ബോള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ പഞ്ചാബ് കിങ്‌സുമായുള്ള കളിയിലെ നാലു വിക്കറ്റ് നേട്ടവും എടുത്തു പറയേണ്ടതാണ്. ഇതില്‍ മൂന്നു വിക്കറ്റുകളും അവസാന ഓവറിലായിരുന്നു. ഹൈദരാബാദ് ജയിച്ച കളിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും മാലിക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Story first published: Wednesday, April 20, 2022, 20:08 [IST]
Other articles published on Apr 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+