For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: പഞ്ചാബ് ക്യാപ്റ്റനായി ധവാന്‍ വേണ്ട! പകരം അവനെയാക്കൂ- നിര്‍ദേശവുമായി ഗവാസ്‌കര്‍

ധവാന്‍ ഈ സീസണിലാണ് പഞ്ചാബിലെത്തിയത്

ഐപിഎല്ലിന്റെ 15ാം സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായി ആരാണ് വരേണ്ടത് എന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. പുതുതായി ടീമിലേക്കു വന്ന ഇന്ത്യയുട വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പഞ്ചാബ് ടീമിന്റെ നായകനാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പക്ഷെ ധവാനെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കുന്നതിനോടു ഗവാസ്‌കര്‍ യോജിക്കുന്നില്ല.

1

രണ്ടു ദിവസങ്ങളിലായി നടന്ന മെഗാ ലേലത്തില്‍ 23 താരങ്ങളെയാണ് പഞ്ചാബ് കിങ്‌സ് വാങ്ങിയത്. ഒരുപിടി മികച്ച കളിക്കാരെ ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കായിരുന്നു. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്ററിനു (11.5 കോടി) വേണ്ടിയാണ് പഞ്ചാബ് ഏറ്റവുമധികം പണം ചെലവഴിച്ചത്. സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയ്ക്കു 9.25 കോടിയും ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാന് ഒമ്പതു കോടിയും പഞ്ചാബ് മുടക്കിയിരുന്നു. മെഗാ ലേലത്തിനു മുമ്പ് രണ്ടു പേരെ മാത്രമേ പഞ്ചാബ് നിലനിര്‍ത്തിയിരുന്നുള്ളൂ. ഒന്ന് ഓപ്പണര്‍ മായങ്ക് അഗര്‍വാളായിരുന്നെങ്കില്‍ രണ്ടാമത്തേയാള്‍ അണ്‍കാപ്ഡ് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങായിരുന്നു.

2

കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിനെ നയിച്ചത് ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലായിരുന്നു. സീസണിനു ശേഷം രാഹുലിനെ ടീമില്‍ നിലനിര്‍ത്താന്‍ ഫ്രാഞ്ചൈസി ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹം തുടരാന്‍ താല്‍പ്പര്യമില്ലെന്നു അറിയിക്കുകകയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്യാപറ്റനായി അടുത്തിടെ രാഹുലിനെ നിയമിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതിയ സീസണില്‍ പഞ്ചാബിനു പുതിയ നായകനെ തിരയേണ്ടി വന്നിരിക്കുന്നത്.

3

2018ലെ മെഗാ ലേലത്തില്‍ പഞ്ചാബിലെത്തിയ രാഹുല്‍ 2020, 21 സീസണുകളിലായിരുന്നു ടീമിനെ നയിച്ചത്. ബാറ്ററെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനം അദ്ദേഹം കാഴ്ചവച്ചെങ്കിലും ക്യാപ്റ്റന്‍സിയില്‍ ഫ്‌ളോപ്പായി മാറി. രണ്ടു സീസണുകളിലും പഞ്ചാബിനെ പ്ലേഓഫിലെത്തിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല.

4

ശിഖര്‍ ധവാനെയല്ല മറിച്ച് മായങ്ക് അഗര്‍വാളിനെയാണ് പഞ്ചാബ് ക്യാപ്റ്റനാക്കേണ്ടതെന്നു സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഞാന്‍ ഭാവിയിലേക്കാണ് നോക്കുന്നത്, അപ്പോള്‍ ഞാന്‍ നോക്കുക മായങ്കിലേക്കാണ്. മായങ്കിനു നേതൃശേഷിയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ദേഹം നന്നായി സംസാരിക്കും, കഠിനാധ്വാനം ചെയ്യുന്നയാളാണ്. തലേദിവസത്തേക്കാള്‍ മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നയാളാണ് മായങ്ക്. വളരെയധികം ഉല്‍സാഹമുള്ള താരം കൂടിയാണ് അവന്‍. ശരിക്കും ടീം മാന്‍ തന്നെണെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ ടീമിനൊപ്പമുള്ളപ്പോള്‍ പ്ലെയിങ് ഇലവനില്‍ ഇല്ലെങ്കിലും എല്ലായ്‌പ്പോഴും കളത്തിലിറങ്ങാന്‍ മായങ്ക് തയ്യാറാണാണെന്നു നമുക്കു കാണാം.

5

അതുകൊണ്ടു തന്നെ എല്ലാ ആംഗിളില്‍ നിന്നു നോക്കിയാലും പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കേണ്ടയാളാണ് അവനെന്നാണ് ഞാന്‍ കരുതുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുകയാണെങ്കില്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനത്തക്കു മായങ്കിനെ പരിഗണിക്കാനുള്ള സാധ്യതയും തള്ളാന്‍ കഴിയില്ലെന്നു ഗവാസ്‌കര്‍ നിരീക്ഷിച്ചു.

6

ശിഖര്‍ ധവാന്റെ കാര്യമെടുത്താല്‍ അദ്ദേഹം നേരത്തേ ഐപിഎല്ലില്‍ ക്യാപ്റ്റനായി അനുഭവസമ്പത്തുള്ള താരമാണ്. മാത്രമല്ല ഇന്ത്യന്‍ ടീമിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളില്‍ കളിച്ചപ്പോള്‍ ക്യാപ്റ്റന്‍ ധവാനായിരുന്നു. മായങ്ക് കഴിഞ്ഞ സീസണില്‍ ഒരു മല്‍സരത്തില്‍ പഞ്ചാബ് ടീമിന്റെ നായകനായിരുന്നു. കെഎല്‍ രാഹുലിന് പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇഇത്. ധവാനു ക്യാപ്്റ്റന്‍സിയില്‍ അനുഭവസമ്പത്തുണ്ടെങ്കിലും പ്രായം 36 ആയെന്നത് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ ഇതുകൂടി പരിഗണിച്ചായിരിക്കും പഞ്ചാബ് പുതിയ നായകനെ തിരഞ്ഞെടുക്കുന്നത്.

Story first published: Wednesday, February 16, 2022, 17:48 [IST]
Other articles published on Feb 16, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+