Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഇത്തവണ മുംബൈ കപ്പടിച്ചാല്‍ അത്ഭുതപ്പെടാനാവില്ല', വമ്പന്‍ പ്രവചനവുമായി ഗവാസ്‌കര്‍

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ 26ന് ആരംഭിക്കുകയാണ്. ഇത്തവണ 10 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ എ,ബി എന്നിങ്ങനെ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഇത്തവണ നടത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത്തവണ ആരൊക്കെ പ്ലേ ഓഫില്‍ കടക്കുമെന്നത് സംബന്ധിച്ച് പല തരത്തിലുള്ള പ്രവചനങ്ങളും സജീവമാണ്.

1

ചെന്നൈ സൂപ്പര്‍ കിങ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവരെല്ലാം ഇത്തവണ പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യത കൂടുതല്‍ കല്‍പ്പിക്കുന്ന ടീമുകളാണ്. ഇപ്പോഴിതാ ഇത്തവണ മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. അവസാന സീസണില്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ സാധിക്കാതിരുന്ന മുംബൈ ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്.

1

' എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാം. ഇത് അവരെ ഈ സീസണിലും സഹായിക്കും. ഐപിഎല്ലില്‍ പൊതുവേ പതിയെ തുടങ്ങുന്ന ടീമാണ് മുംബൈ. ഇത്തവണ ടീമുകളുടെ എണ്ണവും മത്സരങ്ങളുടെ എണ്ണവും ഉയര്‍ന്നതോടെ തിരിച്ചുവരാന്‍ മുംബൈക്ക് മുന്നില്‍ ആവിശ്യത്തിന് സമയം ലഭിക്കും. രോഹിത് ശര്‍മയെപ്പോലൊരു ബാറ്റിങ് ലീഡറും ജസ്പ്രീത് ബുംറയെപ്പോലൊരു ബൗളിങ് ലീഡറുമുള്ളപ്പോള്‍ വീണ്ടുമൊരു കിരീടം മുംബൈ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനാവില്ല' -ഗവാസ്‌കര്‍ പറഞ്ഞു.

പ്രമുഖരെയെല്ലാം നിലനിര്‍ത്താന്‍ ഇത്തവണ മുംബൈക്ക് സാധിച്ചിട്ടുണ്ട്. രോഹിത് ശര്‍മക്കൊപ്പം കറെന്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം മുംബൈക്കൊപ്പമുണ്ട്. പാണ്ഡ്യ സഹോദരങ്ങളെ ഒഴിവാക്കിയപ്പോള്‍ ടിം ഡേവിഡ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരെപ്പോലെ മികച്ച താരങ്ങളെ ഇത്തവണ സ്വന്തമാക്കാന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ ആറാം കിരീടം നേടാന്‍ മുംബൈക്ക് ടീം കരുത്തുണ്ട്.

1

ഇത്തവണ പുതിയതായി എത്തുന്ന ടീമുകളിലൊന്ന് ഗുജറാത്ത് ടൈറ്റന്‍സാണ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമാണ് ഗുജറാത്ത്. ഇത്തവണ വലിയ ടീം കരുത്ത് ഗുജറാത്തിന് അവകാശപ്പെടാനാവില്ല. അതുകൊണ്ട് തന്നെ ഗുജറാത്ത് കിരീടം നേടാനുള്ള സാധ്യത വളരെ കുറവാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. 'ഗുജറാത്ത് ടൈറ്റന്‍സ് പുതിയ നായകന് കീഴില്‍ കളിക്കുന്ന പുതിയ ടീമാണ്. അതുകൊണ്ട് തന്നെ അനുഭവസമ്പത്തിന്റെ കുറവ് അവര്‍ക്കുണ്ട്. ആദ്യത്തെ അഞ്ച്-ആറ് മത്സരത്തിന്റെ ഫലം കാണാതെ ഇവരെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇതിലെ പ്രകടനം വിലയിരുത്തിയാവും അവര്‍ എങ്ങനെ മുന്നോട്ട് പോവുകയെന്ന് പറയാനാവുക. എന്നാല്‍ നിലവിലെ ടീമിനെ വിലയിരുത്തുമ്പോള്‍ ഗുജറാത്ത് പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍.'-ഗവാസ്‌കര്‍ പറഞ്ഞു.

1

ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ശുഭ്മാന്‍ ഗില്‍,ജേസണ്‍ റോയ്, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസണ്‍, അഭിനവ് സദരംഗനി, രാഹുല്‍ തെവാതിയ, നൂര്‍ അഹമ്മദ്, ആര്‍ സായ് കിഷോര്‍, ഡൊമിനിക് ഡ്രേക്ക്സ്, ജയന്ത് യാദവ്, വിജയ് ശങ്കര്‍, ദര്‍ശന്‍ നല്‍കാണ്ടെ, യഷ് ദയാല്‍, അല്‍സാറി ജോസഫ്, പ്രദീപ് സാങ്വാന്‍, ഡേവിഡ് മില്ലര്‍, വൃധിമാന്‍ സാഹ, മാത്യു വേഡ്, ഗുര്‍കീരത് സിംഗ് എന്നിവരാണ് ഗുജറാത്ത് ടീമില്‍ ഉള്‍പ്പെടുന്നവര്‍. ഇവരില്‍ ടീമിന് വിജയം നേടിക്കൊടുക്കാന്‍ പ്രാപ്തിയുള്ളവരെന്ന് വിശേഷിക്കാന്‍ കെല്‍പ്പുള്ളവര്‍ വളരെ കുറവാണെന്ന് തന്നെ പറയാം.

Story first published: Thursday, March 24, 2022, 13:57 [IST]
Other articles published on Mar 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+