For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സിഎസ്കെ, മുംബൈ ഇല്ല! പ്ലേഓഫില്‍ ആരൊക്കെ? പ്രവചിച്ച് ഗവാസ്‌കറും ഹെയ്ഡനും

ഇരുവരുടെയും മൂന്നു ടീമുകള്‍ ഒന്നു തന്നൊണ്

ഐപിഎല്ലിന്റെ 15ാം സീസണിലെ ആദ്യ റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായി രണ്ടാം റൗണ്ടിലേക്കു കടക്കവെ പ്ലേഓഫിലെത്താന്‍ സാധ്യതയുള്ള നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസങ്ങള്‍. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍, ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ഓപ്പണറും കമന്റേറ്ററുമായ മാത്യു ഹെയ്ഡന്‍ എന്നിവരാണ് പ്ലേഓഫിലേക്കുള്ള ടീമുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

1

ഗവാസ്‌കര്‍, ഹെയ്ഡന്‍ എന്നിവര്‍ പ്രവചിച്ച നാലു ടീമുകളില്‍ മൂന്നെണ്ണം ഒന്നു തന്നെയാണ്. ശേഷിച്ച ഒരു ടീമിന്റെ കാര്യത്തിലാണ് ഇരുവര്‍ക്കും വ്യത്യസ്ത അഭിപ്രായമുള്ളത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഇരുവരും പ്ലേഓഫിലെത്തുന്ന ടീമുകള്‍ ആരൊക്കെയായിരിക്കുമെന്നു ചൂണ്ടിക്കാട്ടിയത്.

2

ഫഫ് ഡുപ്ലെസി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണത്തെ പ്ലേഓഫിലുണ്ടാവില്ലെന്നാണ് സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ രണ്ടു സീസണുകളിലും വിരാട് കോലിക്കു കീഴില്‍ ആര്‍സിബി പ്ലേഓഫില്‍ കളിച്ചിരുന്നു. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് ബെര്‍ത്ത് നഷ്ടമായ ടീമാണ് അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ്. പക്ഷെ ഇത്തവണ മുംബൈ ഉറപ്പായും പ്ലേഓഫിലുണ്ടാവുമെന്നാണ് ഗവാസ്‌കറുടെ പ്രവചനം.

4

റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലേഓഫ് കളിക്കും. കഴിഞ്ഞ കുറച്ചു സീസണുകളില്‍ ഡിസി നടത്തിയ മുന്നേറ്റം മികച്ചതായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് പ്ലേഓഫില്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്ന മറ്റൊരു ടീം. കാരണം അവരുടേത് വളരെ മികച്ച ടീമാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫിലെത്തുന്ന നാലാമത്തെ ടീമായിരിക്കുമെന്നു രവീന്ദ്ര ജഡേജയ്ക്കു വേണ്ടി താന്‍ പ്രതീക്ഷിക്കുന്നതായും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

4

സമാനമായ പ്രവചനം തന്നെയാണ് മാത്യു ഹെയ്ഡനും നടത്തിയത്. ഐപിഎല്ലില്‍ നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഇത്തവണ സിഎസ്‌കെ ആദ്യം പ്ലേഓഫിലെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നു അദ്ദേഹം പറഞ്ഞു. അഞ്ചു തവണ ജേതാക്കളായിട്ടുള്ള രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി രണ്ടാം സീസണിലും പ്ലേഓഫിലുണ്ടാവില്ലെന്നാണ് ഹെയ്ഡന്‍ പ്രവചിച്ചിരിക്കുന്നത്.

5

ടോപ്പ് ഫോറില്‍ ഞാന്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ആദ്യത്തെ ടീം ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. മുംബൈ ഇന്ത്യന്‍സിനെ ഞാന്‍ ടോപ്പ് ഫോറില്‍ നിന്നുമൊഴിവാക്കുകയാണ്. സിഎസ്‌കെയ്ക്കു ശേഷം ഡല്‍ഹി ക്യാപ്പിറ്റള്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരായിരിക്കും ടോപ്പ് ഫോറിലുണ്ടാവുക. കഴിഞ്ഞ വര്‍ഷത്തേതു പോലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണയും മികച്ച ടീമാണ്. അതുകൊണ്ടു തന്നെ ഞാന്‍ തിരഞ്ഞെടുക്കുന്ന നാലാമത്തെ ടീം ആര്‍സിബിയാണെന്നും ഹെയ്ഡന്‍ പറഞ്ഞു.

6

ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഒരു തവണ ജേതാക്കളായ സണ്‍റൈസേഴ്‌സ് ഹൈദാരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഈ സീസണിലെ അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കു തോല്‍വി നേരിട്ടിരുന്നു. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവരാണ് ആദ്യറൗണ്ടില്‍ വിജയത്തോടെ തുടങ്ങിയത്.

Story first published: Wednesday, March 30, 2022, 19:30 [IST]
Other articles published on Mar 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+