Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: 'ബസ് നിര്‍ത്തിച്ചു, ജഡേജയെ ഇറക്കിവിട്ടു', വോണ്‍ നല്‍കിയ ശിക്ഷ വെളിപ്പെടുത്തി കമ്രാന്‍ അക്മല്‍

1

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ പ്രഥമ സീസണിലെ ചാമ്പ്യന്മാരാണ്. പല ടീമുകളും വമ്പന്‍ താരനിരയോടെ കരുത്തുകാട്ടിയെത്തിയപ്പോള്‍ പേപ്പറില്‍ വലിയ സാധ്യതയില്ലാതിരുന്ന രാജസ്ഥാന്‍ റോയല്‍സാണ് എല്ലാവരെയും ഞെട്ടിച്ച് കിരീടം നേടിയത്. ഷെയ്ന്‍ വോണെന്ന നായകനും രവീന്ദ്ര ജഡേജ, ഷെയ്ന്‍ വാട്‌സന്‍, യൂസഫ് പഠാന്‍, സൊഹൈല്‍ തന്‍വീര്‍ എന്നിവരെല്ലാവരും ചേര്‍ന്ന് ശരാശരി താരനിരയെ വെച്ച് കിരീടത്തിലേക്കെത്തുകയായിരുന്നു. അതിന് ശേഷം ഒരു തവണ പോലും രാജസ്ഥാന് കിരീടം നേടാനായിട്ടില്ല.

1

കഴിഞ്ഞിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഷെയ്ന്‍ വോണ്‍ മരണപ്പെട്ടത്. വിരമിച്ച ശേഷവും രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേഷ്ടാവായി ടീമിനൊപ്പം ചേര്‍ന്ന് നിന്ന വോണിന്റെ വിയോഗം എല്ലാവര്‍ക്കും വലിയ വേദന ഉണ്ടാക്കുന്നതായിരുന്നു. ഇപ്പോഴിതാ 2008ല്‍ രാജസ്ഥാനായി കളിക്കവെ ടീമിന്റെ ഭാഗമായിരുന്ന രവീന്ദ്ര ജഡേജയേയും യൂസഫ് പഠാനെയും പരിശീലനത്തില്‍ വൈകിയെത്തിയതിന് ക്യാപ്റ്റനായിരുന്ന ഷെയ്ന്‍ വോണ്‍ നല്‍കിയ ശിക്ഷ വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്‍ താരവും രാജസ്ഥാന്റെ ഭാഗവുമായിരുന്ന കമ്രാന്‍ അക്മല്‍.

2

'യൂസഫ് പഠാനും രവീന്ദ്ര ജഡേജയും ഒരിക്കല്‍ പരിശീലനത്തിന് വൈകിയാണ് എത്തിയത്. അന്ന് ക്യാപ്റ്റനായിരുന്ന ഷെയ്ന്‍ വോണ്‍ ഒന്നും പറഞ്ഞില്ല. ഞാനും അന്ന് അല്‍പ്പം വൈകിയാണ് ടീം പരിശീലനത്തിനൊപ്പം ചേര്‍ന്നത്. എന്നോടും ആ സമയത്ത് ഒന്നും പറഞ്ഞില്ല. പതിവ് പോലെ പരിശീലനം നടത്തിയ ഞങ്ങളെല്ലാം ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലിലേക്ക് പോകാന്‍ ടീം ബസില്‍ കയറി. പാതിവഴിയിലെത്തിയപ്പോള്‍ വോണ്‍ ബസ് നിര്‍ത്താന്‍ ഡ്രൈവറോട് ആവിശ്യപ്പെട്ടു. എന്നിട്ട് യൂസഫിനോടും ജഡേജയോടും വണ്ടിയില്‍ നിന്നിറങ്ങി നടന്ന ഗ്രൗണ്ടിലേക്ക് വരാന്‍ ആവിശ്യപ്പെട്ടു'- കമ്രാന്‍ അക്മല്‍ പറഞ്ഞു.

3

അന്നത്തെ വോണിന്റെ രസകരമായ ശിക്ഷകളെക്കുറിച്ച് രാജസ്ഥാന്റെ ഭാഗമായിരുന്ന സിദ്ധാര്‍ത്ഥ് ത്രിവേദിയും പറഞ്ഞു. ' യൂസഫിനെയും ജഡേജയേയും ഇറക്കിവിടുമ്പോള്‍ ഹോട്ടലിലേക്കെത്താന്‍ 1-2 കിലോ മീറ്റര്‍ ഉണ്ടായിരുന്നു. എന്നിട്ടും ബസില്‍ നിന്ന് ഇറക്കിവിട്ടു. വൈകി എത്തുന്നവര്‍ക്ക് വോണ്‍ നല്‍കിയ മറ്റൊരു ശിക്ഷ പിങ്കി എന്ന് പേരുള്ള ബൊമ്മക്കുട്ടിയെ 24 മണിക്കൂര്‍ എടുത്തുകൊണ്ട് നടക്കുക എന്നതായിരുന്നു. ടീം മീറ്റിങ്ങിലടക്കം ഈ പാവക്കുട്ടിയെ കൊണ്ടുപോകണം. സ്‌പോണ്‍സറെ കാണാന്‍ പോകുമ്പോഴും ഇതുകൊണ്ട് വേണം പോകാന്‍'-സിദ്ധാര്‍ത്ഥ് പറഞ്ഞു.

4

ക്രിക്കറ്റില്‍ പലരും ഉപയോഗിക്കാത്ത ശിക്ഷാ രീതികളാണ് വോണ്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതിലൊന്നും താരങ്ങള്‍ക്ക് പരിഭവമില്ലായിരുന്നു. ഓരോ താരത്തിന്റെയും കഴിവ് തിരിച്ചറിഞ്ഞ് പിന്തുണ നല്‍കാന്‍ വോണിന് സാധിച്ചിരുന്നു. രവീന്ദ്ര ജഡേജ സൂപ്പര്‍ ഓള്‍റൗണ്ടറാവുമെന്ന് പ്രഥമ സീസണില്‍ത്തന്നെ വോണ്‍ പ്രവചിച്ചിരുന്നു. ഇന്ന് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ജഡേജ. സഹതാരങ്ങളെക്കൊണ്ട് കളിപ്പിക്കുക മാത്രമല്ല മുന്നില്‍ നിന്ന് പ്രകടനം കൊണ്ട് മാതൃക കാട്ടാനും ഷെയ്ന്‍ വോണിന് സാധിച്ചിരുന്നു.

5

ഇത്തവണ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് രാജസ്ഥാന്‍ കിരീടം ലക്ഷ്യമിടുന്നത്. സമീപകാലത്തൊന്നും വലിയ പ്രതീക്ഷ നല്‍കാനോ ഫൈനലിലെത്താനോ രാജസ്ഥാനായിട്ടില്ല. കുമാര്‍ സംഗക്കാര മുഖ്യ പരിശീലകനായ രാജസ്ഥാനൊപ്പം ഇത്തവണ മികച്ച താരനിരയുണ്ട്. വോണിന് ശേഷം രാജസ്ഥാനെ കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടതായുണ്ട്.

5

രാജസ്ഥാന്‍ റോയല്‍സ് ടീം: സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ജോസ് ബട്ലര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ്, കെസി കരിയപ്പ, നവ്ദീപ് സൈനി, ഒബേദ് മക്കോയ്, അനുനയ് സിംഗ്, കുല്‍ദീപ് സെന്‍, കരുണ്‍ നായര്‍, ധ്രുവ് ജുറെല്‍, തേജസ് ബറോക്ക, കുല്‍ദിപ് യാദവ്, കുല്‍ദീപ് യാദവ്, ശുഭം ഗര്‍വാല്‍, ജെയിംസ് നീഷാം, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, റാസി വാന്‍ഡര്‍ ഡ്യുസ്സെന്‍, ഡാരില്‍ മിച്ചല്‍.

Story first published: Sunday, March 27, 2022, 16:32 [IST]
Other articles published on Mar 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+