For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബൈലാട്രല്‍ പരമ്പര വേണ്ട, എല്ലാ വര്‍ഷവും രണ്ട് ഐപിഎല്‍, പുതിയ ഐഡിയയുമായി ശാസ്ത്രി

സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിക്കുന്ന ഫ്രാഞ്ചൈസി ടി20 ലീഗുകള്‍ക്ക് പണം മുടക്കാനാണ് സ്‌പോണ്‍സര്‍മാര്‍ക്കും താല്‍പര്യം

1

മുംബൈ: ക്രിക്കറ്റില്‍ മാറ്റങ്ങളുടെ കാലമാണ്. വലിയ മാറ്റവും പരിഷ്‌കാരവുമാണ് ക്രിക്കറ്റില്‍ ഓരോ വര്‍ഷവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാങ്കേതികതയുടെ വളര്‍ച്ചയും ആരാധകരുടെ കാഴ്ചപ്പാടുകളിലെ മാറ്റവുമെല്ലാം ക്രിക്കറ്റിലും മാറ്റങ്ങള്‍ക്ക് കാരണമാവുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങളെക്കാള്‍ ഐപിഎല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളാണ് കൂടുതല്‍ ആരാധകരെ ത്രസിപ്പിക്കുന്നത്. ലോക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളെ പങ്കെടുപ്പിക്കുന്ന ഫ്രാഞ്ചൈസി ടി20 ലീഗുകള്‍ക്ക് പണം മുടക്കാനാണ് സ്‌പോണ്‍സര്‍മാര്‍ക്കും താല്‍പര്യം.

ഇപ്പോഴിതാ ബൈലാട്രല്‍ പരമ്പരകള്‍ നിര്‍ത്തണമെന്നും രണ്ട് ഐപിഎല്‍ വര്‍ഷത്തില്‍ നടത്തണമെന്നും നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യയുടെ പരിശീലകനും നിലവില്‍ അവതാരകനുമായ രവി ശാസ്ത്രി. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയില്‍ സംസാരിക്കവെയാണ് രവി ശാസ്ത്രി പുതിയ നിര്‍ദേശം മുന്നോട്ട് വെച്ചത്. 'എല്ലാ വര്‍ഷവും രണ്ട് ഐപിഎല്‍. അതിലാണ് ഭാവിയുള്ളത്. 140 മത്സരങ്ങള്‍ 70-70 എന്നിങ്ങനെയായി രണ്ട് സീസണുകളിലായി നടത്താം. ഇതാണ് ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതില്‍ നിന്ന് ഒളിച്ചോടാന്‍ സാധിക്കില്ല'- രവി ശാസ്ത്രി പറഞ്ഞു.

1

നിലവില്‍ വര്‍ഷത്തില്‍ ഒരു ഐപിഎല്ലാണ് നടക്കുന്നത്. ഒന്നിലധികം ഐപിഎല്‍ വര്‍ഷത്തില്‍ നടത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തിന്റെ വൈകാരികതയും ഉള്‍പ്പെടുന്നതിനാല്‍ അതൊരിക്കലും നിര്‍ത്തില്ല. രണ്ട് ടീമുകള്‍ തമ്മിലുള്ള ടി20 പരമ്പരകള്‍ ഇപ്പോഴും സജീവമാണ്. അത് നിര്‍ത്താനുള്ള സാധ്യത കുറവാണ്. ത്രിരാഷ്ട്ര, ചതുര്‍ രാഷ്ട്ര ടി20 പരമ്പരകള്‍ ഇപ്പോള്‍ പൊതുവേ കുറവാണെന്ന് പറയാം. എന്നാല്‍ ബൈലാട്രല്‍ പരമ്പരകള്‍ ഇപ്പോഴും സജീവമായിത്തന്നെയുണ്ട്.

2

'ഇപ്പോഴും ടി20യില്‍ നിരവധി ബൈലാട്രല്‍ ടൂര്‍ണമെന്റുകള്‍ നടക്കുന്നുണ്ട്. ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോള്‍ ഞാന്‍ ഇതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ഫുട്‌ബോളിനെപ്പോലെ മാറേണ്ടതായുണ്ട്. ടി20 ലോകകപ്പ് കളിക്കുക. ബൈലാട്രല്‍ ടി20 പരമ്പരകളൊക്കെ ആരാണ് ഓര്‍ക്കുന്നത്. ഇന്ത്യയുടെ പരിശീലകനായിരുന്ന അവസാന വര്‍ഷങ്ങളില്‍ നടന്ന ബൈലാട്രല്‍ പരമ്പരകളൊന്നും ഞാന്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ ഒരു ടീം ലോകകപ്പ് നേടിയാല്‍ അത് ഓര്‍മ്മിക്കപ്പെടും. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്കതിന് സാധിച്ചില്ല. ലോകത്തുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളാണ് കളിക്കുന്നത്. എല്ലാ രാജ്യങ്ങളും ഫ്രാഞ്ചൈസി ക്രിക്കറ്റിനായി അനുവദിക്കണം. അത് ആഭ്യന്തര ക്രിക്കറ്റായി മാറണം. എല്ലാ രണ്ട് വര്‍ഷവും ടി20 ലോകകപ്പ് നടത്തണം'-രവി ശാസ്ത്രി പറഞ്ഞു.

3

രവി ശാസ്ത്രിയുടെ നിര്‍ദേശങ്ങള്‍ ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ളത് തന്നെയാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ടി20 പരമ്പരകള്‍ക്ക് വലിയ ആരാധക പിന്തുണ ഇപ്പോള്‍ ലഭിക്കാറില്ല. എന്നാല്‍ ഇത്തരം പരമ്പരകള്‍ ലാഭകരം തന്നെയാണ്. അതുകൊണ്ട് തന്നെ ക്രിക്കറ്റ് ബോര്‍ഡുകള്‍ ഇപ്പോഴും ഇത്തരം പരമ്പരകള്‍ തുടരുന്നു. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര 9ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് ഈ പരമ്പരയിലുള്ളത്.

ഐപിഎല്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്തുക പ്രയാസം തന്നെയാവും. ഇതിന് മുന്നോടിയായി വലിയ മുന്നൊരുക്കം നടത്തേണ്ടതായുണ്ട്. കൂടാതെ വലിയ സാമ്പത്തിക ചിലവും ഐപിഎല്‍ നടത്തുന്നതിനായുണ്ട്. രണ്ട് തവണ നടത്തിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്കും ഫ്രാഞ്ചൈസികള്‍ക്കുമെല്ലാം അത് അധിക ചിലവായിരിക്കും. നിലവിലെ സാഹചര്യത്തില്‍ നിലവിലെ രീതിക്ക് വലിയൊരു മാറ്റം പെട്ടെന്നുണ്ടാകാന്‍ സാധ്യത വളരെ കുറവാണ്.

Story first published: Wednesday, June 1, 2022, 21:09 [IST]
Other articles published on Jun 1, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+