Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: മൂന്നാം നമ്പറില്‍ ആര്?, ഡല്‍ഹിക്ക് ഇപ്പോഴും മനസിലായിട്ടില്ല, പരിഹസിച്ച് ആകാശ്

1

മുംബൈ: ഇത്തവണ വലിയ പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തിയ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിഷഭ് പന്തെന്ന നായകനും റിക്കി പോണ്ടിങ് എന്ന സൂപ്പര്‍ പരിശീലകനും ഉണ്ടായിട്ടും പ്ലേ ഓഫിലേക്കെത്താന്‍ ഡല്‍ഹിക്കായില്ല. നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റാണ് ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായത്. അടുത്ത സീസണില്‍ വലിയ മാറ്റങ്ങളോടെ വരാന്‍ സാധ്യതയുള്ള ടീമുകളിലൊന്നാണ് ഡല്‍ഹി. അടിമുടി മാറ്റം ടീമിന് ആവിശ്യമാണ്.

ഇപ്പോഴിതാ ഇത്തവണത്തെ ഡല്‍ഹിയുടെ പദ്ധതികളെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇപ്പോഴും മൂന്നാം നമ്പറില്‍ ആരാണ് ബാറ്റ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ ഡല്‍ഹിക്കായിട്ടില്ലെന്നാണ് ആകാശ് പരിഹസിച്ചത്. 'ടൂര്‍ണമെന്റ് അവസാനിച്ചിരിക്കുകയാണ്. ഇപ്പോഴും ഡല്‍ഹിയുടെ മൂന്നാം നമ്പറിലാരാണെന്നത് അറിയില്ല. മന്ദീപ് സിങ്, സര്‍ഫറാസ് ഖാന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരെ മൂന്നാം നമ്പറില്‍ പരീക്ഷിച്ചു. കോവിഡ് ടീമിനുള്ളില്‍ ബാധിച്ചത് ഡല്‍ഹിക്ക് പ്രതികൂലമായി.

1

പൃഥ്വി ഷാക്ക് പനിയെത്തുടര്‍ന്ന് ഒന്നിലധികം മത്സരങ്ങള്‍ നഷ്ടമായി. ഇതും തിരിച്ചടിയായി. മെഗാ ലേലത്തില്‍ അവരുടെ പദ്ധതികള്‍ മികച്ചതായിരുന്നില്ല. ആകെ ഏഴ് വിദേശ താരങ്ങളെയാണ് അവര്‍ ടീമിലെത്തിച്ചത്. ചില താരങ്ങള്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളും കളിക്കാനുണ്ടായിരുന്നു. ആദ്യ മത്സരങ്ങളില്‍ വിദേശ താരങ്ങളുടെ കുറവുകൊണ്ട് ടിം ഡേവിഡുമായി മുന്നോട്ട് പോകേണ്ടി വന്നു. ആദ്യ മത്സരങ്ങളില്‍ ആകെ മൂന്ന് വിദേശ താരങ്ങളെയാണ് ഡല്‍ഹിക്ക് ലഭ്യമായത്'-ആകാശ് പറഞ്ഞു.

ഇത്തവണ കോവിഡ് ബാധിച്ചത് ഡല്‍ഹിയുടെ ക്യാംപില്‍ മാത്രമാണ്. മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്ങിനടക്കം മാറിനില്‍ക്കേണ്ട സാഹചര്യം ഉണ്ടായി. കോവിഡ് ടീമിന്റെ സുതാര്യമായ ഒഴുക്കിനെ ബാധിച്ചു. അനാവശ്യ വിവാദങ്ങളും ടീമിനെ പിന്നോടടിച്ച കാരണങ്ങളിലൊന്നാണ്. അടുത്ത സീസണില്‍ ഈ പിഴവുകളെല്ലാം ഡല്‍ഹി തിരിത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. മെഗാ ലേലത്തില്‍ കഗിസോ റബാഡയെ ഒഴിവാക്കി ആന്‍ റിച്ച് നോക്കിയേയെ നിലനിര്‍ത്താനുള്ള ഡല്‍ഹിയുടെ തീരുമാനവും തെറ്റായിപ്പോയി.

2

'ഡല്‍ഹിയുടെ ബൗളിങ് നിര ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. പ്രധാനമായും അവസാന ഓവറുകളില്‍. കുല്‍ദീപ് യാദവും അക്ഷര്‍ പട്ടേലും മോശമില്ലാത്ത പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ പേസര്‍മാര്‍ക്ക് സ്ഥിരതയില്ലായിരുന്നു. കഗിസോ റബാഡയെ അവര്‍ മിസ് ചെയ്തു. നോക്കിയേ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി'-ആകാശ് വിലയിരുത്തി.

3

അടുത്ത സീസണില്‍ മികച്ച ബാറ്റിങ് നിരയെയാണ് ഡല്‍ഹിക്കാവശ്യം. ഓരോ ബാറ്റിങ് പൊസിഷനിലും കൃത്യമായ താരം വേണം. ബാക്കപ്പ് കരുത്തും വര്‍ധിപ്പിക്കണം. റോവ്മാന്‍ പവലിനെക്കാളും സ്ഥിരതയുള്ള അനുഭവസമ്പന്നനായ ഫിനിഷറിനേയും ഡല്‍ഹിക്കാവശ്യമുണ്ട്. പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂര്‍ പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. അക്ഷര്‍ പട്ടേലിന് ബാറ്റുകൊണ്ട് സ്ഥിരത കാട്ടാനും സാധിക്കുന്നില്ല. അടുത്ത തവണ കപ്പിലേക്കെത്താന്‍ ഡല്‍ഹിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Tuesday, May 31, 2022, 22:13 [IST]
Other articles published on May 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+