Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹൈദരാബാദ് പ്ലേഓഫ് കാണില്ല! നാലു ടീമുകളെ പ്രവചിച്ച് വെറ്റോറി

ഐപിഎല്ലിന്റെ 15ാം സീസണില്‍ ആരൊക്കെ പ്ലേഓഫിലെത്തും? ടൂര്‍ണമെന്റിന്റെ ആദ്യപാദ മല്‍സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതോടെ പ്ലേഓഫിലെത്തുന്ന ടീമുകളെക്കുറിച്ച് ചര്‍ച്ച മുറുകുകയാണ്. അതിനിടെ പ്ലേഓഫിലെത്താനിടയുള്ള നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ ഡാനിയേല്‍ വെറ്റോറി.

1

മുന്‍ സീസുകളെ അപേക്ഷിച്ച് ഇത്തവണ രണ്ടു പുതിയ ടീമുകള്‍ ലീഗിന്റെ ഭാഗമായതിനാല്‍ തന്നെ പ്ലേഓഫ് യോഗ്യതാ മാര്‍ക്കിന്റെ കാര്യത്തിലും വ്യത്യാസം വന്നിരിക്കുകയാണ്. നേരത്തേ 12, 14 പോയിന്റുകള്‍ നേടിയ ടീമുകള്‍ പോലും പ്ലേഓഫിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ ചുരുങ്ങിയത് 16 പോയിന്റെങ്കിലുമില്ലാതെ ഒരു ടീം പ്ലേഓഫ് കാണില്ല. 18 പോയിന്റുള്ള ടീമിനു പ്ലേഓഫ് ഉറപ്പുമാണ്.

2

ഈ സീസണില്‍ മിന്നുന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ടീമുകളിലൊന്നാണ് കെയ്ന്‍ വില്ല്യംസണിന്റെ സണ്‍റൈസഴ്‌സ് ഹൈദരാബാദ്. സീസണിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളും തോറ്റു കൊണ്ടായിരുന്നു ഓറഞ്ച് ആര്‍മി തുടങ്ങിയത്. ഇതോടെ കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാര്‍ കൂടിയായിരുന്ന ഹൈദരാബാദ് ഇത്തവണയും അതാവര്‍ത്തിക്കുമെന്ന് പരിഹാസങ്ങളും വിമര്‍ശനങ്ങളുമുയര്‍ന്നു.
പക്ഷെ അതിനു കളിക്കളത്തിലാണ് ഓറഞ്ച് ആര്‍മി മറുപടി നല്‍കിയത്. തുടര്‍ച്ചയായി അഞ്ചു വിജയങ്ങള്‍ കൊയ്ത അവര്‍ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ട്. പക്ഷെ ഡാനിയേല്‍ വെറ്റോറി പ്ലേഓഫിലെത്തുമെന്ന് പ്രവചിച്ച നാലു ടീമുകളില്‍ ഹൈദരാബാദില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

3

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്, ഈ സീസണില്‍ അരങ്ങേറിയ ടീമുകളിലൊന്നായ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് എന്നിവര്‍ ഇത്തവണ പ്ലേഓഫിലുണ്ടാവുമെന്നാണ് ഡാനിയേല്‍ വെറ്റോറി പ്രവചിച്ചിരിക്കുന്നത്. അദ്ദേഹം തിരഞ്ഞെടുത്ത മറ്റു രണ്ടു ടീമുകള്‍ ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഈ സീസണില്‍ അരങ്ങേറിയ കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ്.

4

സീസണില്‍ ഇതുവരെ പൂര്‍ത്തിയായിട്ടുള്ള 38 മല്‍സരങ്ങള്‍ക്കു ശേഷമുള്ള പോയിന്റ് പട്ടിക പരിശോധിക്കുകയാണെങ്കില്‍ 12 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് ലീഗില്‍ തലപ്പത്ത്. ഏഴു മല്‍സരങ്ങളില്‍ ആറിലും ജയിച്ചാണ് അവരുടെ കുതിപ്പ്. 10 പോയിന്റുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രണ്ടാംസ്ഥാനത്ത്. ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ അവര്‍ ജയിച്ചിട്ടുണ്ട്.
ഇതേ പോയിന്റോടെ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ലഖ്‌നൗ മറ്റു മൂന്നു ടീമുകളെ അപേക്ഷിച്ച് ഒരു മല്‍സരം കൂടുതല്‍ കളിച്ചുകഴിഞ്ഞു.

5

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (10 പോയിന്റ്), പഞ്ചാബ് കിങ്‌സ് (8), ഡല്‍ഹി ക്യാപ്പിറ്റല്‍സ് (6), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (6) എന്നിവരാണ് ഒമ്പതുവരെ സ്ഥാനങ്ങളില്‍. ഈ ടീമുകള്‍ക്കെല്ലാം തന്നെ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാല്‍ പ്ലേഓഫ് സാധ്യതയുണ്ട്. നാലു പോയിന്റ് മാത്രമുള്ള നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ശേഷിച്ച ആറു കളികളും ജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാം. കൡച്ച എട്ടു മല്‍സരവും തോറ്റ മുംബൈ ഇന്ത്യന്‍സാണ് ഇത്തവണ പുറത്തായ ആദ്യ ടീം.

6

അതേസമയം, സീസണില്‍ ഇതുവരെ കളിച്ച മുഴുവന്‍ മല്‍സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സ് ടീമിനു ഒരു ഉപദേശം നല്‍കിയിരിക്കുകയാണ് ഡാനിയേല്‍ വെറ്റോറി. ഓപ്പണറുടെ റോളില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നതിനെക്കുറിച്ച് മുംബൈ ആലോചിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രോഹിത്- ഇഷാന്‍ കിഷന്‍ ജോടി ഈ സീസണില്‍ ഇനിയും ക്ലിക്കായിട്ടില്ല. മുബൈയുടെ മോശം പ്രകടനത്തിനു കാരണങ്ങളൊന്നും ഇതു തന്നെയാണ്.
രോഹിത് ഇനിയുള്ള മല്‍സരങ്ങളില്‍ മൂന്നാം നമ്പറിലോ, നാലാം നമ്പറിലോ ഇറങ്ങിയാല്‍ അതു അദ്ദേഹത്തെ കൂടുതല്‍ സ്വതന്ത്രനാക്കും. നിലവില്‍ രോഹിത് ഇന്ത്യയുടെ ഓപ്പണറാണ്, ടീമിന്റെ ക്യാപ്റ്റനുമാണ്, ഇത്തരമൊരു സാഹചര്യത്തില്‍ തനിക്കു മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഓപ്പണിങില്‍ നിന്നു മാറുന്നത് അദ്ദേഹത്തെ സഹായിച്ചേക്കുമെന്നും വെറ്റോറി നിരീക്ഷിച്ചു.

Story first published: Tuesday, April 26, 2022, 14:00 [IST]
Other articles published on Apr 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+