Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: എസ്ആര്‍എച്ചിനു ജയിക്കണം, ഡിസിക്കും- പ്രിവ്യു, സ്റ്റാറ്റസ്, സാധ്യതാ ടീം

മുംബൈ: ഐപിഎല്ലിന്റ 15ാം സീസണിലെ 50ാമത്തെ മല്‍സരം വ്യാഴാഴ്ച നടക്കും. രാത്രി 7.30നു മുംബൈയിലെ ബ്രാബണ്‍ സ്റ്റേഡിയത്തില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപ്പിറ്റല്‍സുമാണ് ഏറ്റുമുട്ടുന്നത്. വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടു ടീമുകളും ഇറങ്ങുക.

കെയ്ന്‍ വില്ല്യംസണ്‍ നയിക്കുന്ന ഹൈദരാബാദ് തുടര്‍ച്ചയായി രണ്ടു തോല്‍വികളുടെ ക്ഷീണത്തിലാണ്. ഹാട്രിക് പരാജയമൊഴിവാക്കി ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുകയാവും ഓറഞ്ച് ആര്‍മിയുടെ ലക്ഷ്യം. റിഷഭ് പന്തിന്റെ ഡിസിയാവട്ടെ അവസാന കളിയില്‍ പരാജപ്പെട്ട ശേഷാണ് ഹൈദരാബാദിനെ നേരിടുന്നത്.

1

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ലീഗില്‍ നാലാംസ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബാക്കിയുള്ള അഞ്ചു മല്‍സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫിലെത്താം. പക്ഷെ ഡിസിയോടു തോല്‍ക്കുകയാണെങ്കില്‍ ബാക്കിയുള്ള നാലു കളികള്‍ ഹൈദരാബാദിനു ജീവന്‍മരണ പോരാട്ടമായി മാറും. അങ്ങനെയൊരു റിസ്‌കെടുക്കാന്‍ കെയ്ന്‍ വില്ല്യംസണും സംഘവും തയ്യാറായേക്കില്ല. ഡിസിക്കെതിരേ മികച്ച മാര്‍ജിനില്‍ തന്നെ ജയിക്കാനായിരിക്കും അവര്‍ ശ്രമിക്കുക.

2

ആദ്യ രണ്ടു കളികളിലും തോറ്റു കൊണ്ടാണ് ഹൈദരാബാദ് സീസണിനു തുടക്കമിട്ടത്. എന്നാല്‍ തുടര്‍ന്നുള്ള അഞ്ചു മല്‍സരങ്ങളിലും ജയിച്ച് അവര്‍ ശക്തമായി തിരിച്ചുവന്നു. എന്നാല്‍ അടുത്ത രണ്ടു കളികളിലും ഹൈദരാബാദിനു അടിതെറ്റി. ഗുജറാത്ത് ടൈറ്റന്‍സിനോടും ചെന്നൈ സൂപ്പര്‍ കിങ്‌സിനോടുമായിരുന്നു അവര്‍ക്കു പിഴച്ചത്
ഈ രണ്ടു തോല്‍വികളില്‍ നിന്നും പാഠമുള്‍ക്കൊണ്ടായിരിക്കും ഡിസിക്കെതിരേ ഹൈദരാബാദ് കച്ചമുറുക്കുക. ഡിസ് അത്ര മികച്ച ഫോമിലല്ലാത്തതിനാല്‍ തന്നെ ഹൈദരാബാദിനു വിജയവഴിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

3

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കാര്യമെടുത്താല്‍ അവര്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ്. ഒമ്പതു മല്‍സരങ്ങളില്‍ നാലെണത്തില്‍ ജയിച്ച അവര്‍ അഞ്ചെണ്ണത്തില്‍ പരാജയവുമേറ്റു വാങ്ങി. അവസാന മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു ഡിസി ആറു റണ്‍സിനു പൊരുതിത്തോല്‍ക്കുകയായിരുന്നു.
ബാറ്റിങിലായാലും ബൗളിങിലായാലും സ്ഥിരത പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നതാണ് ഡിസിയുടെ ഏറ്റവും വലിയ പോരായ്മ.

4

കഴിഞ്ഞ സീസണിലെ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് പോരായ്മകള്‍ ഇപ്പോഴത്തെ ഡിസി ടീമിനുണ്ട്. ഇത്തവണ മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് (രണ്ടു തവണ), പഞ്ചാബ് കിങ്‌സ് എന്നിവരെയാണ് ഡിസിക്കു തോല്‍പ്പിക്കാനായത്. ഇത്തവണ ഡിസിയും ഹൈദരാബാദും നേര്‍ക്കുനേര്‍ വരുന്ന ആദ്യ മല്‍സരമാണ് വ്യാഴാഴ്ചത്തേത്.

5

ഹൈദരാബാദും ഡല്‍ഹിയും തമ്മിലുള്ള ഇതുവരെയുള്ള കണക്കുകളെടുത്താല്‍ മുന്‍തൂക്കം ഹൈദരാബാദിനാണ്. 20 മല്‍സരങ്ങളിലാണ് ഐപിഎല്ലില്‍ ഹൈദരാബാദും ഡിസിയും കൊമ്പുകോര്‍ത്തത്. ഇതില്‍ 11 മല്‍സരങ്ങളില്‍ വിജയം ഓറഞ്ച് ആര്‍മിക്കായിരുന്നു. ഒമ്പതു കളികളിലാണ് ഡിസിക്കു വിജയിക്കാനായത്.
പക്ഷെ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും ഡിസിയെ തോല്‍പ്പിക്കാന്‍ ഹൈദരാബാദിനു സാധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ സീസണിലെ രണ്ടു പാദങ്ങളിലും എസ്ആര്‍എച്ചിനെതിരേ ഡിസി വെന്നിക്കൊടി പാറിച്ചിരുന്നു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, മാര്‍ക്കോ യാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഉമ്രാന്‍ മാലിക്ക്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, റഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ലളിത് യാദവ്, റോമന്‍ പവെല്‍, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ ടാക്കൂര്‍, ചേതന്‍ സക്കാരിയ, മുസ്തഫിസുര്‍ റഹ്മാന്‍, കുല്‍ദീപ് യാദവ്.

Story first published: Wednesday, May 4, 2022, 14:03 [IST]
Other articles published on May 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+