Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സണ്‍ റൈസിങ്, ചൂടേറ്റ് ആര്‍സിബി കരിഞ്ഞു! നാണംകെട്ട തോല്‍വി

1

മുംബൈ: ഐപിഎല്ലില്‍ സൂര്യതാപമേറ്റ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചാമ്പലായി. 36ാമത് മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പതു വിക്കറ്റിനു ആര്‍സിബിയെ നാണംകെടുത്തുകയായിരുന്നു. ആര്‍സിബിയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഹൈദരാബാദ് വിജയമുറപ്പാക്കിയിരുന്നു. വെറും 69 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യമാണ് ഫഫ് ഡുപ്ലെസിയും സംഘവും മുന്‍ ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. ഈ സ്‌കോറിലെത്താന്‍ ഹൈദരാബാദിനു വേണ്ടി വന്നത് വെറും എട്ട് ഓവറുകള്‍ മാത്രം.

ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഓറഞ്ച് ആര്‍മി വിജയത്തിലെത്തുകയും ചെയ്തു. 47 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് പുറത്തായത്. 28 ബോളില്‍ താരം എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (16*), രാഹുല്‍ ത്രിപാഠി (7*) എന്നിവര്‍ ചേര്‍ന്ന് ഹൈദരാബാദിന്റെ വിജയം പൂര്‍ത്തിയാക്കി. ഈ സീസണില്‍ ഹൈദരാബാദിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയാണിത്. ഇതോടെ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.

3

ഓറഞ്ച് ആര്‍മിയുടെ ബൗങിങ് ആക്രമണത്തിനു മുന്നില്‍ ആര്‍സിബി താരങ്ങളുടെ ഘോഷയാത്രയാണ് കണ്ടത്. വെറും 68 റണ്‍സിനു ആര്‍സിബിയുടെ കഥ കഴിഞ്ഞു. 16.1 ഓവറുകള്‍ മാത്രമേ അവര്‍ക്കു ക്രീസില്‍ നില്‍ക്കാനായുള്ളൂ. ബാംഗ്ലൂര്‍ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കത്തിലെത്തിയത് വെറും രണ്ടു പേര്‍ മാത്രമാണ്. 15റണ്‍സെടുത്ത സുയാഷ് പ്രഭുദേശായിയാണ് ബാംഗ്ലൂരിന്റെ ടോപ്‌സ്‌കോറര്‍. ഗ്ലെന്‍ മാക്‌സ്വെല്‍ 12 റണ്‍സും നേടി. പ്രഭുദേശായ് 20 ബോളില്‍ ഒരു ബൗണ്ടറി മാത്രം നേടിയപ്പോള്‍ മാക്‌സ്വെല്‍ 11 ബോളില്‍ രണ്ടു ബൗണ്ടറിയുമടിച്ചു. നായകന്‍ ഫഫ് ഡുപ്ലെസി (5), അനൂജ് റാവത്ത് (0), വിരാട് കോലി (ഗോള്‍ഡന്‍ ഡെക്ക്), ഷഹബാസ് അഹമ്മദ് (7), ദിനേശ് കാര്‍ത്തിക് (0), ഹര്‍ഷല്‍ പട്ടേല്‍ (4), വനിന്ദു ഹസരംഗ (8), ജോഷ് ഹേസല്‍വുഡ് (3*), മുഹമ്മദ് സിറാജ് (2) എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ സ്‌കോറുകള്‍.

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മാര്‍ക്കോ യാന്‍സണും ടി നടരാജനും ചേര്‍ന്നാണ് ബാംഗ്ലൂരിനെ നാണംകെടുത്തിയത്. നാലോവറില്‍ 24 റണ്‍സിനാണ് യാന്‍സണ്‍ മൂന്നു പേരെ പുറത്താക്കിയതെങ്കില്‍ നടരാജന്‍ മൂന്നോവറില്‍ 10 റണ്‍സാണ് മൂന്നു വിക്കറ്റ് കൊയ്തത്. ജഗദീശ സുജിത്ത് രണ്ടു വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

2

സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാന്‍സണെറിഞ്ഞ രണ്ടാമത്തെ ഓവറില്‍ തന്നെ ബാംഗ്ലൂരിന്റെ മുന്‍നിര തകര്‍ന്നിരുന്നു. മൂന്ന് വിക്കറ്റുകളാണ് ഈ ഓവറില്‍ വീണത്. രണ്ടാത്തെ ബോളില്‍ ഡുപ്ലെസിയുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ചാണ് യാന്‍സണ്‍ വിക്കറ്റ് കൊയ്ത്ത് തുടങ്ങിയത്. തൊട്ടടുത്ത ബോളില്‍ കോലിയെ സ്ലിപ്പില്‍ എയ്ഡന്‍ മര്‍ക്രാമിനു സമ്മാനിച്ച യാന്‍സണ്‍ ആര്‍സിബിയെ സ്തബ്ധരാക്കി. അതുകൊണ്ടും താരം നിര്‍ത്തിയില്ല. ഓവറിലെ അവസാന ബോളില്‍ റാവത്തിനെ സ്ലിപ്പില്‍ മര്‍ക്രാമിന്റെ കൈകളിലെത്തിച്ച് യാന്‍സണ്‍ മൂന്നാം വിക്കറ്റും കൊയ്തു. ഇതോടെ ആര്‍സിബി മൂന്നിന് എട്ടു റണ്‍സിലേക്കു വീണു.

പിന്നീടൊരു തിരിച്ചുവരവ് ആര്‍സിബിക്കുണ്ടായില്ല. പവര്‍പ്ലേയില്‍ മാക്‌സ്വെല്ലും പുറത്തായി. ടീം സ്‌കോര്‍ 20ല്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. അഞ്ചാം വിക്കറ്റില്‍ ഷഹബാസ്-പ്രഭുദേശായ് ജോടി 27 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ആര്‍സിബിയെ കൈപിടിച്ചുയര്‍ത്തി. എന്നാല്‍ പ്രഭുദേശായ്, കാര്‍ത്തിക്, ഷഹബാസ് എന്നിവര്‍ രണ്ടു വിക്കറ്റിന്റെ ഇടവളയില്‍ മടങ്ങിയതോടെ ആര്‍സിബി ഏഴിന് 49ലേക്കു കൂപ്പുകുത്തി. എത്ര ഓവറുകള്‍ ആര്‍സിബി ക്രീസില്‍ പിടിച്ചുനില്‍ക്കുമെന്ന് മാത്രമായിരുന്നു പിന്നീട് അറിയാനുണ്ടായിരുന്നത്. ടോസ് ലഭിച്ചത് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്ല്യംസണിനായിരുന്നു. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇരുടീമുകളും നിലനിര്‍ത്തുകയായിരുന്നു.

4

ഈ സീസണിലെ നേരത്തേ നടന്ന മല്‍സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവര്‍ക്കെതിരേയായിരുന്നു ആര്‍സിബി വിജയം കൊയ്തത്. പഞ്ചാബ് കിങ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരോടു മാത്രമേ പരാജയപ്പെട്ടിരുന്നുള്ളൂ. അതേസമയം, ഹൈദദരാബാദിന്റെ കാര്യമെടുത്താല്‍ തുടക്കം മോശമായിരുന്നു. ആദ്യ രണ്ടു കളികളിലും അവര്‍ തോറ്റതോടെ കഴിഞ്ഞ സീസണിലേതു പോലെയൊരു ദുരന്തം ഓറഞ്ച് ആര്‍മക്കു ഇത്തവണയും നേരിടുമോയെന്നായിരുന്നു സംശയിച്ചിരുന്നത്. പക്ഷെ മൂന്നാംറൗണ്ടില്‍ ശക്തമായി തിരിച്ചുവന്ന ഹൈദരാബാദ് തുടരെ നാലു കളികള്‍ ജയിച്ച് വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരെയായിരുന്നു ഹൈദരാബാദ് കെട്ടുകെട്ടിച്ചത്.

പ്ലെയിങ് ഇലവന്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- അനൂജ് റാവത്ത്, ഫഫ് ഡു പ്ലെസി(ക്യാപ്റ്റന്‍), വിരാട് കോലി, ഗ്ലെന്‍ മാക്സ്വെല്‍, സുയാഷ് പ്രഭുദേശായ്, ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ഷല്‍ പട്ടേല്‍, വനിന്ദു ഹസരംഗ, ജോഷ് ഹേസല്‍വുഡ്, മുഹമ്മദ് സിറാജ്.

സണ്‍റൈസേഴ്‌സ് ഹൈദരബാദ്- അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മര്‍ക്രാം, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, ശശാങ്ക് സിങ്, ജെ സുചിത്, മാര്‍ക്കോ യാന്‍സണ്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്, ടി നടരാജന്‍.

Story first published: Saturday, April 23, 2022, 22:07 [IST]
Other articles published on Apr 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+