IPL 2022: 157 കിമി വേഗം! ഉമ്രാന്റെ തീയുണ്ട- ഓള്‍ടൈം റെക്കോര്‍ഡ് ജസ്റ്റ് മിസ്സ്
ഐപിഎല്ലില്‍ ഓരോ മല്‍സരം കഴിയുന്തോറും മിന്നല്‍ വേഗതയില്‍ ബൗള്‍ ചെയ്ത് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ഉമ്രാന്‍ മാലിക്ക്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ ഉമ്രാന്‍ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബൗള്‍ അദ്ദേഹം ഈ മല്‍സരത്തിലെറിഞ്ഞു. നേരിയ വ്യത്യാസത്തിലാണ് ഉമ്രാന് ഓള്‍ടൈം റെക്കോര്‍ഡ് നഷ്ടമായത്. എങ്കിലും വൈകാതെ തന്നെ ഈ റെക്കോര്‍ഡും താന്‍ സ്വന്തം പേരിലാക്കുമെന്ന സൂചന കൂടിയാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്.

മണിക്കൂറില്‍ 157 കിമി വേഗതയില്‍ ബൗള്‍ ചെയ്താണ് ഉമ്രാന്‍ മാലിക്ക് എക്കാലത്തെയും വേഗതയേറിയ രണ്ടാമത്തെ ബൗളറായി മാറിയത്. വളരെ നേരിയ വ്യത്യാസത്തില്‍ താരം രണ്ടാമതാവുകയായിരുന്നു. നിലവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബോളെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റിനു അവകാശപ്പെട്ടതാണ്. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെയായിരുന്നു 157.71 കിമി വേഗതയില്‍ ബൗള്‍ ചെയ്ത് അദ്ദേഹം ചരിത്രം കുറിച്ചത്.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ചു ബോളുകളെടുത്താല്‍ മൂന്നും ഉമ്രാന്‍ മാലിക്കിന്റെ പേരിലാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളിലെ അവിശ്വസനീയ ബൗളിങിലൂടെയാണ് താരം ഈ നേട്ടത്തിലെത്തിയത്. വേഗമേറിയ അഞ്ചു ബൗളര്‍മാരുടെ ലിസ്റ്റില്‍ ഉമ്രാനെക്കൂടാതെയുള്ള മറ്റു രണ്ടു പേര്‍ ഷോണ്‍ ടെയ്റ്റും ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമുള്ള ആന്റിച്ച് നോര്‍ക്കിയയുമാണ്.
157 കിമി, 155.60 കിമി, 154.80 കിമി എന്നിങ്ങനെ വേഗം കുറിച്ചാണ് ആദ്യ അഞ്ചില്‍ ഉമ്രാന്‍ തന്റെ ആധിപത്യം അരക്കിട്ടുറപ്പിച്ചത്. ടെയ്റ്റ് (157.71 കിമി) തലപ്പത്തും നോര്‍ക്കിയ (156.22 കിമി) മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്നിങ്‌സില്‍ 20ാമത്തെ ഓവറിലായിരുന്നു ഉമ്രാന്‍ മാലിക്കിന്റെ അതിവേഗ ബോളിന്റെ പിറവി. ഈ ഓവറില്‍ മൂന്നു തവണയാണ് താരം 150 കിമിക്കു മുകളില്‍ വേഗതയില്‍ ബൗള്‍ ചെയ്തത്. പക്ഷെ ഈ ഓവറില്‍ അടിയുടെ പൊടിപുരമായിരുന്നു കണ്ടത്. ഉമ്രാന്റെ തീയുണ്ട കണക്കെയുള്ള ബോളുകളെ ഡിസിയുടെ റോമന്‍ പവെല്‍ അടിച്ചുപറപ്പിക്കുകയായിരുന്നു.

153 കിമി വേഗതയുള്ള ആദ്യ ബോള്‍ പവെല്‍ സിക്‌സറിലേക്കു പറത്തി. രണ്ടാമത്തെ ബോളില്‍ റണ്ണൊന്നുമില്ല. മൂന്നാമത്തെ ബോളില്‍ ബൗണ്ടറി. നാലാമത്തെതായിരുന്നു 157 വേഗതയുള്ള സൂപ്പര്‍ ബോള്‍. പക്ഷെ പവെല്‍ ഇതിന്റെ യാതൊരു പരിഗണനയും നല്‍കിയില്ല. എക്‌സ്ട്രാ കവറിനും മിഡ് ഓഫിനുമിടയിലൂടെ പവെല്‍ ഇതു ബൗണ്ടറിയിലേക്കു പായിക്കുകയായിരുന്നു. തൊട്ടടുത്ത ബോളിന്റെ വേഗം 155 കിമി. ഈ ബോള്‍ എക്‌സ്ട്രാ കവറിനു മുകളിലൂടെ പവെല്‍ ബൗണ്ടറിയിലെത്തിച്ചു. അവസാന ബോളില്‍ പക്ഷെ റണ്ണൊന്നും ലഭിച്ചില്ല. അതിവേഗ ബോള്‍ മാറ്റിനര്‍ത്തിയാല്‍ ഉമ്രാനെ സംബന്ധിച്ച് ഇതു മോശം ദിവസമായിരുന്നു. നാലോവറില്‍ 52 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications