Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഉമ്രാാാന്‍!! ഫൈവ് സ്റ്റാര്‍- നാലും ബൗള്‍ഡ്, തീപ്പൊരി ബൗളിങ്

ഐപിഎല്ലില്‍ തീപ്പൊരി ബൗളിങിലൂടെ വീണ്ടും ആരാധകരെ നേടിയെടുത്തിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ത്രസിപ്പിക്കുന്ന പോരാട്ടത്തില്‍ അഞ്ചു വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ ഉമ്രാന്റെ കന്നി അഞ്ചു വിക്കറ്റ് നേട്ടം കൂടിയാണിത്.

1

നാലോവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് 22 കാരനായ പേസര്‍ അഞ്ചു പേരെ മടക്കിയത്. ഇതില്‍ നാലും ബൗള്‍ഡായിരുന്നു. ശേഷിച്ച ഒരു വിക്കറ്റ് ക്യാച്ചില്‍ നിന്നുമായിരുന്നു. കളിയില്‍ വീണ ടൈറ്റന്‍സിന്റെ അഞ്ചു വിക്കറ്റുകളും ഉമ്രാന്‍ തന്റെ പേരിലാക്കുകയും ചെയ്തു. വൃധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, അഭിനവ് മനോഹര്‍ എന്നിവരെയാണ് താരം പുറത്താക്കിയത്.

2

ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറും ടോപ്‌സ്‌കോററുമായ വൃധിമാന്‍ സാഹയെ ഒരു തീപ്പൊരി ബൗളിലാണ് ഉമ്രാന്‍ മാലിക്ക് വീഴ്ത്തിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറ്റു ബൗളര്‍മാരെയെല്ലാം വളരെ അനായാസം നേരിട്ട സാഹയ്ക്കു പക്ഷെ ഉമ്രാന്റെ തീയുണ്ടയ്ക്കു മുന്നില്‍ മറുപടിയില്ലായിരുന്നു. 152.8 കിമി വേഗത്തില്‍ ചീറിപ്പാഞ്ഞെത്തിയ ബോള്‍ സാഹയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഈ മല്‍സരത്തിലെ ഏറ്റവും വേഗമേറിയ ബോള്‍ കൂടിയായിരുന്നു ഇത്.

38 ബോളുകളില്‍ നിന്നും 11 ബൗണ്ടറികളും ഒരു സിക്‌സറുടമക്കം 68 റണ്‍സുമായി ബാറ്റ് ചെയ്യവെയായിരുന്നു അദ്ദേഹത്തിനു ഉമ്രാന്‍ മടക്കടിക്കറ്റ് നല്‍കിയത്. വിക്കറ്റെടുത്ത ശേഷം ഹൈദരാബാദിന്റെ ബൗളിങ് കോച്ച് കൂടിയായ സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ആഹ്ലാദ പ്രകടത്തെ അനുകരിച്ചു കൊണ്ട് ഉമ്രാന്‍ ഗ്രൗണ്ടില്‍ ഇടിക്കുന്ന തരത്തില്‍ ആംഗ്യം കാണിക്കുകയായിരുന്നു.

3

വൃധിമാന്‍ സാഹയെ പുറത്താക്കുന്നതിനു മുമ്പ് തന്നെ ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെ ഉമ്രാന്‍ മാലിക്ക് പുറത്താക്കിയിരുന്നു. എട്ടാം ഓവറിലെ നാലാമത്തെ ബോളിലാണ് താരം വിക്കറ്റ് കൊയ്ത്തിനു തുടക്കമിട്ടത്. ബൗളര്‍ ഉമ്രാനാണെന്നു പോലും ആലോചിക്കാതെ സ്റ്റംപുകള്‍ കവര്‍ ചെയ്യാതെ ആഞ്ഞുവീശിയ ഗില്ലിനു ടൈമിങ് പിഴച്ചപ്പോള്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തു പോവേണ്ടി വന്നു.
അടുത്തത് ഹാര്‍ദിക്കിന്റെ ഊഴമായിരുന്നു. തന്റെ രണ്ടാത്തെ ഓവറില്‍ ഹാര്‍ദിക്കിനെയും ഉമ്രാന്‍ മടക്കി. ഷോര്‍ട്ട് ബോളിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ തേര്‍ഡ് മാനില്‍ മാര്‍ക്കോ യാന്‍സണ്‍ പിടികൂടി. 16ാം ഓവറിലാണ് ഉമ്രാന്‍ അഞ്ചു വിക്കറ്റ് നേട്ടം കുറിച്ചത്. അഞ്ചാമത്തെ ബോളില്‍ ഡേവിഡ് മില്ലറെ ബൗള്‍ഡാക്കിയ പേസര്‍ തൊട്ടടുത്ത ബോളില്‍ പുതുതായി ക്രീസിലെത്തിയ അഭിനവ് മനോഹറിനെയും ബൗള്‍ഡാക്കുകയായിരുന്നു.

4

ഈ മല്‍സരത്തിലെ അഞ്ചു വിക്കറ്റ് നേട്ടത്തോടെ സീസണിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പിനു വേണ്ടിയുള്ള പോരാട്ടത്തില്‍ രണ്ടാമതെത്തിയിരിക്കുകയാണ് ഉമ്രാന്‍ മാലിക്ക്. 15 വിക്കറ്റുകളാണ് എട്ടു മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ സമ്പാദ്യം. മൂന്നു വിക്കറ്റുകള്‍ മുന്നിലായി രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് നിലവിലെ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി.
ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും കൂടിയാണ് ഉമ്രാന്‍ തന്റെ പേരിലാക്കിയിരിക്കുന്നത്. നേരത്തേ ചാഹല്‍ 40 റണ്‍സിനായിരുന്നു അഞ്ചു പേരെ പുറത്താക്കിയത്. ഇതാണ് 25 റണ്‍സിനു അഞ്ചു വിക്കറ്റുകളാക്കി താരം തിരുത്തിയത്.

5

ഒരു അണ്‍ക്യാപ്ഡ് ഇന്ത്യന്‍ പേസറുടെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിങ് പ്രകടനം കൂടിയാണ് ഉമ്രാന്‍ മാലിക്കിന്റേത്. അങ്കിത് രാജ്പൂത്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. 2018ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കളിക്കവെ രാജ്പൂത്ത് 14 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഓള്‍ടൈം റെക്കോര്‍ഡ്. 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിര വരുണ്‍ 20 റണ്‍സിനു അഞ്ചു വിക്കറ്റും നേടിയിരുന്നു.
ഹൈദരാബാദിനു വേണ്ടി ഒരു ബൗളറുടെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമാണ് ഉമ്രാന്റേത്. 2017ല്‍ പഞ്ചാബ് കിങ്‌സിനെതിരേ 18 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്ത ഭുവനേശ്വര്‍ കുമാറിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.

Story first published: Thursday, April 28, 2022, 0:52 [IST]
Other articles published on Apr 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+