IPL 2022: ബുംറ & മാലിക്ക് മാരക കോമ്പാ വരുന്നു, ഉമ്രാന്‍ മാലിക്ക് ഇന്ത്യന്‍ ടീമിലേക്ക്!
ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പേസ് സെന്‍സേഷനായി മാറിയിരിക്കുന്ന ഉമ്രാന്‍ മാലിക്ക് ദേശീയ ടീമിലേക്ക്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി തീപ്പൊരി ബൗളിങ് കാഴ്ചവയ്ക്കുന്ന 22 കാരനെ സെലക്ടര്‍മാര്‍ നോട്ടമിട്ടു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 കിമിക്കു മുകളില്‍ പല തവണ ബൗള്‍ ചെയ്തതോടയാണ് മാലിക്ക് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
പല മുന്‍ താരങ്ങളും എംപി ശശി തരൂരുമടക്കം നിരവധി പേര്‍ മാലിക്കിനെ ദേശീയ ടീമിലുള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മാലിക്ക് നേരത്തേ ഒരു തവണ ഇന്ത്യന്‍ ക്യാംപിന്റെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തില്‍ താരം ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനമായിരുന്നു മാലിക്കിനെ ഇന്ത്യന്‍ ക്യാംപിലെത്തിച്ചത്.

ഐപിഎല്ലിനു ശേഷം ജൂണില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ മാലിക്കിനെയും പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതോടെ ജസ്പ്രീത് ബുംറ- മാലിക്ക് മാരക കോംബോ ആദ്യമായി ഒരുമിച്ച് കളിക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ക്കു കാണാനായേക്കും.
ഉമ്രാന്‍ മാലിനിക്കോളം വേഗതയില്‍ പന്തെറിയുന്ന ഏതൊരു ബൗളറും സ്‌പെഷ്യല്‍ ടാലന്റ് തന്നെയാണ്. എല്ലാവര്‍ക്കും താരത്തിന്റെ വേഗതയില്‍ വലിയ മതിപ്പാണുള്ളത്. മാലിക്ക് തീര്‍ച്ചയായും സെലക്ടര്‍മാരുടെ റഡാറിലുണ്ടായിരിക്കുമെന്നു ഒരു സെലക്ഷന്‍ കമ്മിറ്റിയംഗത്തെ ഉദ്ധരിച്ചു കൊണ്ട് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് യെ്തു.

ഐപിഎല്ലില്‍ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കളിച്ച ആറു മല്‍സരങ്ങളിലും മാലിക്ക് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. ഒമ്പതു വിക്കറ്റുകളാണ് താരത്തിനു ലഭിച്ചത്. വേഗത കൊണ്ട് പല ബാറ്റര്‍മാരെയും വിറപ്പിക്കാന്‍ മാലിക്കിനായിരുന്നു.
സ്ഥിരമായി 152 കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നുവെന്നതാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഫാസ്റ്റ് ബൗളറെ അപകടകാരിയാക്കി മാറ്റുന്നത്. അതുകൊണ്ടു തന്നെ പേസ് ബൗളിങിനെ തുണയ്ക്കുന്ന വിദശത്തെ പിച്ചുകളില്‍ എതിര്‍ ടീമിനെ വിറപ്പിക്കാന്‍ മാലിക്കിനു കഴിയുമെന്നുറപ്പാണ്.

മേയ് അവസാനത്തോടെയാണ് ഐപിഎല്ലിന്റെ 15ാം സീസണ്‍ അവസാനിക്കുന്നത്. അതിനു ശേഷം ഇന്ത്യന്‍ ടീം വീണ്ടും അന്താരാഷ്ട്ര മല്‍സരങ്ങളുടെ തിരക്കിലാവും. ജൂണ്‍ ആദ്യ വാരം ടി20 പരമ്പരയ്ക്കായി സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയിലെത്തും. നേരത്തേ സൗത്താഫ്രിക്കയില്‍ നടക്കേണ്ടിയിരുന്ന പരമ്പരയായിരുന്നു ഇത്. എന്നാല്‍ പിന്നീട് പര്യടനം പുനക്രമീകരിച്ചതോടെ ടി20 പരമ്പര മാറ്റിവയ്ക്കുകയായിരുന്നു. ടെസ്റ്റ്,

ഏകദിന പരമ്പരകളായിരുന്നു സൗത്താഫ്രിക്കയില്‍ ഇന്ത്യ കളിച്ചത്. രണ്ടിലും ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. ഈ തോല്‍വികള്‍ക്കു ടി20 പരമ്പരയില്‍ കണക്കുതീര്‍ക്കുകയായിരിക്കും ഇനി ഇന്ത്യയുടെ ലക്ഷ്യം. ജൂണ്‍ 9, 12, 14, 17, 20 തിയ്യതികളിലായിട്ടാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള ടി20 മല്‍സരങ്ങള്‍ നടക്കുന്നത്. അതിനു ശേഷം ഇന്ത്യന്‍ ടീം അയര്‍ലാന്‍ഡില്‍ രണ്ടു ടി20കള്‍ കളിക്കും. ജൂണ്‍ 26, 28 തിയ്യതികളിലാണിത്.

ജൂലൈ ആദ്യവാരം ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് പര്യടനത്തിനായി യാത്ര തിരിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ചില പ്രമുഖ താരങ്ങള്‍ക്കു ഇന്ത്യ വിശ്രമം നല്‍കാനും സാധ്യതയുണ്ട്. ഇതു ഉമ്രാന്‍ മാലിക്കിന്റെ സാധ്യതകള്‍ കൂടുതല്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനായി ഫാസ്റ്റ് ബൗര്‍മാരുടെ വലിയൊരു സംഘത്തെ തയ്യാറാക്കാനാണ് ബിസിസിഐയുടെ നീക്കം. ഓസ്‌ട്രേലിയന്‍ പിച്ചുകള്‍ ഫാസ്റ്റ് ബൗളിങിനെ തുണയ്ക്കുന്നത് ആയതിനാല്‍ തന്നെ മാലിക്കിനെക്കൂടാതെ ഐപിഎല്ലില്‍ ഉജ്ജ്വല പ്രകടനം നടത്തുന്ന ടി നടരാജനെയും ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications