Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: സൂപ്പര്‍ ഫാസ്റ്റ് മാലിക്ക്- വേഗമേറിയ ബോള്‍, സ്വന്തം റെക്കോര്‍ഡ് തിരുത്തി!

1

മുംബൈ: ഐപിഎല്ലിന്റെ 15ാം സീസണിലെ ഏറ്റവും വേഗമേറിയ ബോളിന്റെ അവകാശിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ സ്വന്തം റെക്കോര്‍ഡ് മെച്ചപ്പെടത്തുത്തിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തിലായിരുന്നു താരത്തിന്റെ തീപാറുന്ന ബോള്‍. ഈ സീസണിലെ വേഗമറിയ ബോളെന്ന റെക്കോര്‍ഡ് നേരത്തേ തന്നെ മാലിക്കിന്റെ പേരിലായിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയിലായിരുന്നു ഇത്. അന്നു 152.4 കിമി വേഗതയിലായിരുന്നു ചതാരം പന്തെറിഞ്ഞത്.

ഇന്നു ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ മാലിക്ക് ഈ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. 153.1 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു താരം സ്വന്തം സമയം മെച്ചപ്പെടുത്തിയത്. കളിയില്‍ തന്റെ രണ്ടാം ഓവറിലായിരുന്നു മാലിക്കിന്റെ അതിവേഗ ബോള്‍. ഇതു നേരിട്ടത് സിഎസ്‌കെയുടെ അമ്പാട്ടി റായുഡുവാണ്. ഇന്‍സൈഡ് എഡ്ജായതോടെ റായുഡു സിംഗിളെടുക്കുകയും ചെയ്തു. ഈ ബോളോടെ വമ്പനൊരു റെക്കോര്‍ഡിനും മാലിക്ക് അവകാശിയായിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 153 കിമിക്കു മുകളില്‍ ബൗള്‍ ചെയ്ത ആദ്യത്തെ ഇന്ത്യന്‍ താരമായാണ് 22കാരന്‍ മാറിയത്. കൂടാതെ ടൂര്‍ണമെന്റലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ ബോളും മാലിക്കിന്റെ പേരിലായി.

2

ജമ്മു കാശ്മീരില്‍ നിന്നുള്ള മാലിക്ക് കഴിഞ്ഞ സീസണില്‍ ഹൈദരാബാദിലൂടെ തന്നെയാണ് ഐപിഎല്ലില്‍ അരങ്ങേറിയത്. പരിക്കേറ്റ ടി നടരാജന്റെ പകരക്കാരനായാണ് താരം ടീമിലേക്കു വന്നത്. അവസാനത്തെ ചില മല്‍സരങ്ങളില്‍ മാത്രമേ കളിച്ചുള്ളൂവെങ്കിലും അതിശയിപ്പിക്കുന്ന വേഗത കൊണ്ട് മാലിക്ക് ശ്രദ്ധിക്കപ്പെട്ടു. സീസണിനു ശേഷം ഓറഞ്ച് ആര്‍മി നിലനിര്‍ത്തിയ മൂന്നു താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. നാലു കോടി രൂപയാണ് ഇതിനു വേണ്ടി ഹൈദരാബാദിനു മുടക്കേണ്ടിവന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വേഗത കൊണ്ട് റെക്കോര്‍ഡിട്ടെങ്കിലും മാലിക്ക് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചില്ല. മൂന്നോവറില്‍ 29 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല.

ഹൈദരാബാദിനു ആദ്യ വിജയം

നിലവലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിനു തകര്‍ത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. സിഎസ്‌കെ തുടര്‍ച്ചയായി നാലാമത്തെ കളിയിലാണ് തോല്‍വിയേറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട സിഎസ്‌കെ ഏഴു വിക്കറ്റിനു 154 റണ്‍സാണ് നേടിയത്. 48 റണ്‍സെടുത്ത മോയിന്‍ അലിയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 35 ബോളില്‍ താരം മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സറുമടിച്ചു. അമ്പാട്ടി റായുഡു (27), നായകന്‍ രവീന്ദ്ര ജഡേജ (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

റണ്‍ചേസില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ (75) കന്നി ഫിഫ്റ്റി ഹൈദരാബാദിനെ അനായാസം വിജയത്തിലെത്തിച്ചു. 17.4 ഓവറില്‍ വെറും രണ്ടു വിക്കറ്റിനു എസ്ആര്‍എച്ച് ലക്ഷ്യം കാണുകയായിരുന്നു. 50 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും താരം നേടി. രാഹുല്‍ ത്രിപാഠി (39*), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (32) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

Story first published: Saturday, April 9, 2022, 20:36 [IST]
Other articles published on Apr 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+