Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ഈ ആറ് പേര്‍ സൂപ്പര്‍', ഇൗ സീസണിലെ മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ഗാംഗുലി

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ഫൈനലിലേക്കടുക്കുകയാണ്. 29നാണ് കലാശപ്പോരാട്ടം. ആദ്യ ക്വാളിഫയര്‍ ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ ടിക്കറ്റെടുത്തപ്പോള്‍ എതിരാളികളെ ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആര്‍സിബി പോരാട്ടം തീരുമാനിക്കും. എല്ലാ സീസണിലും ഐപിഎല്‍ മികച്ച യുവതാരങ്ങളെ സൃഷ്ടിക്കാറുണ്ട്. ഇന്നത്തെ ഇന്ത്യന്‍ ടീമിലേക്ക് നോക്കിയാല്‍ ഐപിഎല്ലിലൂടെ വളര്‍ന്നു വന്നവരാണ് കൂടുതല്‍ താരങ്ങളെന്ന് വ്യക്തമാകും.

രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഹര്‍ദിക് പാണ്ഡ്, ജസ്പ്രീത് ബുംറ ഇങ്ങനെ വലിയൊരു പട്ടിക തന്നെ ഐപിഎല്ലിലൂടെ വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ താരങ്ങളുടേതായി ചൂണ്ടിക്കാട്ടാനാവും. ഇന്ത്യയുടെ ഭാവി താരങ്ങളെന്ന് വിളിക്കാവുന്ന താരങ്ങള്‍ ഇത്തവണത്തെ സീസണിലും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഈ സീസണിലെ ഭാവി ഇന്ത്യന്‍ താരങ്ങളെന്ന് വിളിക്കാവുന്ന ആറ് പേരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ ബിസിസി ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി.

1

ഉമ്രാന്‍ മാലിക്കാണ് ഗാംഗുലി തിരഞ്ഞെടുത്ത യുവതാരങ്ങളിലൊരാള്‍. അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിക്കുന്ന ഉമ്രാനെ ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന ഉമ്രാന്‍ 157 വേഗം കുറിച്ചാണ് എല്ലാവരെയും ഞെട്ടിച്ചത്. ഇന്ത്യന്‍ താരങ്ങളില്‍ ഇത്രയും വേഗത്തിലെറിയുന്ന മറ്റാരും ഇല്ലെന്ന് തന്നെ പറയാം. 'ഉമ്രാന്റെ ഭാവി അവന്റെ കൈയില്‍ത്തന്നെയാണ്. ഇതേ വേഗത്തില്‍ എറിയാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും സാധിച്ചാല്‍ ദീര്‍ഘ ഭാവി അവനുണ്ട്' എന്നാണ് ഗാംഗുലി പറഞ്ഞത്.

ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളിലും ഉമ്രാനുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഉമ്രാന്റെ പ്രകടനം നിര്‍ണ്ണായകമാവും. ഓസ്‌ട്രേലിയയില്‍ അതിവേഗ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നതിനാല്‍ ഉമ്രാനില്‍ ഇന്ത്യ പ്രതീക്ഷവെക്കുന്നു. 14 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് ഈ സീസണില്‍ ഗാംഗുലി നേടിയത്. എന്നാല്‍ ഇക്കോണമി 9.03 ആണ്.

2

ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിച്ചില്ലെങ്കിലും ഗാംഗുലിയുടെ പ്രശംസ രാഹുല്‍ ത്രിപാഠി പിടിച്ചുപറ്റി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗംഭീര പ്രകടനം നടത്തുന്ന താരമാണ് ത്രിപാഠിയെങ്കിലും പലപ്പോഴും അര്‍ഹിച്ച പരിഗണന അദ്ദേഹത്തിന് ലഭിക്കാറില്ല. ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്ന ത്രിപാഠി 14 മത്സരത്തില്‍ നിന്ന് 413 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്ന താരം തന്നെയാണ് അദ്ദേഹമെന്ന് പറയാം.

3

രാഹുല്‍ തെവാത്തിയയാണ് ഗാംഗുലിയെ അത്ഭുതപ്പെടുത്തിയ മറ്റൊരു താരം. ഗുജറാത്ത് ടൈറ്റന്‍സ് താരമായ തെവാത്തിയ ഇത്തവണ ഫിനിഷര്‍ റോളില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഒരു തവണ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിരുന്നെങ്കിലും കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. ഇനിയും ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് തെവാത്തിയ. 15 മത്സരങ്ങളില്‍ നിന്ന് 217 റണ്‍സാണ് തെവാത്തിയ നേടിയതെങ്കിലും നേടിയ റണ്‍സ് വളരെ വിലപ്പെട്ടതായിരുന്നു.

4

മൊഹ്‌സിന്‍ ഖാനാണ് ഗാംഗുലിയുടെ പ്രശംസ പിടിച്ചുപറ്റിയ മറ്റൊരു യുവതാരം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഇടം കൈയന്‍ പേസര്‍ ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 9 മത്സരത്തില്‍ നിന്ന് 14 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇക്കോണമി 5.96 ആണ് എന്നതാണ് എടുത്തു പറയേണ്ടത്. ഇന്ത്യന്‍ ടീമില്‍ ഇടം കൈയന്‍ പേസറുടെ അഭാവമുള്ളതിനാല്‍ അധികം വൈകാതെ മൊഹ്‌സിന്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

5

പഞ്ചാബ് കിങ്‌സിന്റെ അര്‍ഷദീപ് സിങ്ങാണ് മറ്റൊരു താരം. ഇടം കൈയന്‍ പേസര്‍ അവസാന ഓവറുകളില്‍ കൃത്യതയുള്ള ബൗളറാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിലും അര്‍ഷദീപ് ഇടം പിടിച്ചിട്ടുണ്ട്. തിലക് വര്‍മയാണ് ഗാംഗുലി തിരഞ്ഞെടുത്ത ആറാമന്‍. ഇത്തവണ മുംബൈ ഇന്ത്യന്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് തിലക് കാഴ്ചവെച്ചത്. മധ്യനിരയിലെ വിശ്വസ്തനായി ഇതിനോടകം മാറാന്‍ തിലക് വര്‍മക്ക് സാധിച്ചിട്ടുണ്ട്.

Story first published: Friday, May 27, 2022, 10:41 [IST]
Other articles published on May 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+