ധോണിയെ ഇത്രക്ക് വാഴ്ത്തണോ ? നായകനായി ഗാംഗുലിയോളം വരില്ല, അഞ്ച് കാരണങ്ങളിതാ

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച നായകനാരാണെന്നത് സംബന്ധിച്ച് പല അഭിപ്രായങ്ങളുണ്ട്. 1983ല്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച കപില്‍ ദേവാണ് മികച്ച നായകനെന്ന് ഒരു പറ്റം ആളുകള്‍ വാദിക്കുമ്പോള്‍ വിരാട് കോലിയാണെന്ന് മറ്റൊരു വിഭാഗം വാദിക്കും. എംഎസ് ധോണി, സൗരവ് ഗാംഗുലി എന്നിവരാണ് ഇന്ത്യയുടെ മികച്ച നായകന്മാരുടെ പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. ഇവരിലാരാണ് കേമനെന്നതാണ് കണ്ട് പിടിക്കാന്‍ പ്രയാസം. കിരീടം നോക്കുമ്പോള്‍ എംഎസ് ധോണിക്ക് എതിരാളികളില്ല. എന്നാല്‍ മറ്റ് ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ ഗാംഗുലിക്ക് മുന്‍തൂക്കം നല്‍കേണ്ടി വരും. ധോണിയേക്കാള്‍ മികച്ച നായകന്‍ ഗാംഗുലിയാണെന്ന് പറയാനുള്ള അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒത്തുകളി വിവാദത്തിന് ശേഷം ടീമിനെ നയിച്ചു
ഇന്ത്യന്‍ ക്രിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുള്ള പല പ്രമുഖ താരങ്ങളും കളം നിറഞ്ഞാടുന്ന സമയത്താണ് ഒത്തുകളി വിവാദം ഉണ്ടാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ സംഭവത്തോടെ ടീം തകര്‍ന്നടിഞ്ഞു. വലിയ സമ്മര്‍ദ്ദത്തിലൂടെയാണ് പിന്നീട് ടീം കടന്ന് പോകുന്നത്. 2000ല്‍ ലെ വിവാദ സംഭവത്തോടെ സൗരവ് ഗാംഗുലിയെ ബിസിസി ഐ നായകസ്ഥാനത്തേക്കെത്തിച്ചു. തകര്‍ന്നടിഞ്ഞ ടീമിനെ പൂജ്യത്തില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്ന ഗാംഗുലി 2003ലെ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിപ്പിച്ചു. ധോണി നായകനായപ്പോള്‍ ടീമിലുണ്ടായിരുന്ന പ്രമുഖരെല്ലാം ഗാംഗുലിക്ക് കീഴില്‍ കളിച്ച് വളര്‍ന്നവരാണ്.

വിദേശത്തെ റെക്കോഡുകള്‍
ഒരു നായകന്റെ മികവ് വിലയിരുത്തപ്പെടുന്നതില്‍ വിദേശത്തെ പ്രകടനങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്. ഗാംഗുലിയുടെ വിദേശത്തെ പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. 28 ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യയെ വിദേശത്ത് നയിച്ച ഗാംഗുലി 11 ജയം നേടിക്കൊടുത്തു. 39.3 ആണ് വിജയ ശരാശരി. അതേ സമയം ധോണി 28 മത്സരം നയിച്ചപ്പോള്‍ 6 ജയമാണ് നേടിക്കൊടുത്തത്. വിജയ ശരാശരി 21.4 ആണ്. വിദേശത്ത് ഗാംഗുലിക്ക് ധോണിയെക്കാള്‍ മികച്ച വിജയ ശരാശരിയുണ്ടെന്ന് ഈ കണക്കില്‍ നിന്ന് വ്യക്തം.

മികച്ച താരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നു
ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ താരങ്ങളെന്ന് വിളിക്കാവുന്ന പലരും ഗാംഗുലിക്ക് കീഴില്‍ വളര്‍ന്നവരാണെന്ന് പറയാം. അവരെയെല്ലാം മികച്ച പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവരാന്‍ നായകനെന്ന നിലയില്‍ ഗാംഗുലിക്ക് സാധിച്ചു. ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ്, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, മുഹമ്മദ് കൈഫ് തുടങ്ങി പല പ്രമുഖരേയും വളര്‍ത്തിക്കൊണ്ടുവരാന്‍ ഗാംഗുലിക്ക് സാധിച്ചു. ധോണി നായകസ്ഥാനത്തേക്കെത്തിയപ്പോള്‍ മികച്ചൊരു ടീമിനെത്തന്നെ ലഭിച്ചിരുന്നുവെന്ന് പറയാം.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായ മാറ്റി
ഒത്തുകളി വിവാദത്തില്‍ പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ നാണക്കേടാണ് നേരിട്ടത്. ഈ അവസ്ഥയെ മറികടക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യന്‍ ടീം മിന്നും പ്രകടനം നടത്തി ശക്തമായി തിരിച്ചുവന്നു. ടീമിന്റെ ആത്മവിശ്വാസം വീണ്ടെടുക്കുകയും ശക്തമായ തിരിച്ചുവരവിന് പ്രചോദനം നല്‍കുകയും ചെയ്തത് ഗാംഗുലിയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ഗാംഗുലി നേരിട്ട പോലുള്ള വെല്ലുവിളി മറ്റൊരു ഇന്ത്യന്‍ നായകനും നേരിട്ടട്ടില്ലെന്ന് തന്നെ പറയാം.

വിദേശത്തെ ബാറ്റിങ് പ്രകടനം
സൗരവ് ഗാംഗുലിയുടെ വിദേശത്തെ മാറ്റി പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. എംഎസ് ധോണി ഇന്ത്യക്ക് പുറത്ത് ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടിയിട്ടില്ല. എന്നാല്‍ ഗാംഗുലി ഇംഗ്ലണ്ടില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയാണ് വരവറിയിച്ചത്. ടോപ് ഓഡറില്‍ ടീമിന്റെ രക്ഷകനാവാന്‍ വിദേശ പര്യടനങ്ങളില്‍ ഗാംഗുലിക്ക് പല തവണ സാധിച്ചിട്ടുണ്ട്. എന്നാല്‍ ധോണിക്ക് ഈ നേട്ടം വിദേശത്ത് അധികം സാധിച്ചിട്ടില്ല. വിദേശത്ത് ധോണിയുടെ പ്രകടനങ്ങള്‍ ശരാശരിക്ക് താഴെയായിരുന്നവെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications