Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ചിലര്‍ ഡികെയെ ബെസ്റ്റ് ഫിനിഷറെന്ന് വിളിച്ചു, ധോണി അത് തിരുത്തിയെന്ന് അജയ് ജഡേജ

മുംബൈ: സീസണിലെ ഏഴാം തോല്‍വിക്ക് മുംബൈക്ക് സമ്മാനിച്ച മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ധോണി ലോകത്തിന് ഒരിക്കല്‍ കൂടി കാണിച്ച് കൊടുത്തിരിക്കുകയാണ്, തന്നെക്കൊണ്ട് എന്തൊക്കെ പറ്റുമെന്ന്. അദ്ദേഹത്തെ എഴുതി തള്ളിയവര്‍ക്കൊക്കെയുള്ള മറുപടിയാണ് ധോണിയുടെ ബാറ്റിംഗില്‍ കണ്ടതെന്നും ജഡേജ പറഞ്ഞു. മത്സരത്തില്‍ അവസാന നാല് പന്തില്‍ 16 റണ്‍സാണ് താരം അടിച്ചെടുത്തത്. ജയദേവ് ഉനദ്കട്ടായിരുന്നു അവസാന ഓവര്‍ എറിഞ്ഞത്. മുംബൈയുടെ തട്ടകത്തില്‍ വെച്ച് തന്നെയായിരുന്നു ചെന്നൈയുടെ വിജയം. സീസണില്‍ രണ്ടാം ജയമാണ് ചെന്നൈ നേടിയത്. മുംബൈ തുടരെ ഏഴ് കളികള്‍ തോല്‍ക്കുന്ന ആദ്യ ടീമായും മാറി.

ഡികെയാണ് ബെസ്റ്റ് ഫിനിഷര്‍

അവസാന നാല് ഓവര്‍ ബാക്കി നില്‍ക്കുമ്പോള്‍ മുംബൈ വിജയം ഉറപ്പിച്ചിരുന്നു. ആ ഘട്ടത്തില്‍ എംഎസ് ധോണിക്ക് മാത്രമേ കളി ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. മുംബൈ ഇന്ത്യന്‍സിന്റെ കൈയ്യിലായിരുന്നു മത്സരം. അവര്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വമ്പനൊരു താരം അവരെ പരാജയപ്പെടുത്തി. ഇത് പക്ഷേ ആദ്യത്തെ തവയണല്ല, എംഎസ് ധോണി അദ്ദേഹത്തിന്റെ കരുത്ത് കാണിക്കുന്നു. ചിലയാളുകള്‍ അതൊക്കെ മറന്നുപോയിട്ടുണ്ടെന്ന് തോന്നുന്നു. ദിനേഷ് കാര്‍ത്തിക്കാണ് ബെസ്റ്റ് ഫിനിഷര്‍ എന്നൊക്കെ ആളുകള്‍ പറയാനും, അത്തരത്തില്‍ പാടി പുകഴ്ത്താനും തുടങ്ങിയിരുന്നു. ഇപ്പോള്‍ ആ പുകഴ്ത്തിയവരൊക്കെ ധോണിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയെന്നും അജയ് ജഡേജ പറഞ്ഞു.

ധോണി വന്നാല്‍ മുട്ടിടിക്കും

ധോണിക്കുള്ള പ്രത്യേകത എന്താണെന്ന് വെച്ചാല്‍, അദ്ദേഹം ക്രീസിലെത്തിയാല്‍ ബൗളര്‍മാര്‍ക്ക് പേടിയാണ്. എന്താണ് ധോണി ചെയ്യാന്‍ പോകുന്നതെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. ഒരുപാട് പരിചയസമ്പത്തിലൂടെയാണ് ധോണി ഫിനിഷിംഗ് ആര്‍ജിച്ചെടുത്തത്. എല്ലാ സമയത്തും ധോണി സമ്മര്‍ദത്തില്‍ കളിക്കേണ്ട കാര്യമില്ല. കാരണം പലപ്പോഴും സമ്മര്‍ദം ബൗളര്‍മാര്‍ക്കായിരിക്കും. അത് ധോണിക്കെതിരെ പന്തെറിയുന്നത് കൊണ്ടാണ്. ധോണിക്കെതിരെ ഉനദ്കട്ട് എറിഞ്ഞ ഓവറില്‍ കണ്ടത് അതാണ്. ബൗളര്‍മാരുടെ മനസ്സിലേക്ക് ധോണി കൊണ്ടുവരുന്ന ഒരു ഭയം അത് ശരിക്കും പ്രത്യേകതകള്‍ നിറഞ്ഞതാണ്. അതുകൊണ്ട് കൂടിയാണ് എതിരാളികള്‍ക്കെതിരെ അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സടിക്കാന്‍ ധോണിക്ക് സാധിക്കുന്നതെന്നും ജഡേജ വ്യക്തമാക്കി.

എന്താണ് മനസ്സിലുള്ളതെന്ന് അറിയില്ല

ധോണി കളിച്ച രീതിയെ ലോകം മുഴുവന്‍ സല്യൂട്ട് ചെയ്യുകയാണ്. ധോണിയുടെ മികവ് അവസാനിച്ചെന്ന് പലരും പറയും. പക്ഷേ എപ്പോാഴാണ് അത് കുറഞ്ഞിട്ടുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ധോണിയുടെ ബാറ്റിംഗ് പൊസിഷനെ എല്ലാവരും ചോദ്യം ചെയ്യും. എന്നാല്‍ എന്താണ് ധോണിയുടെ മനസ്സിലുള്ളതെന്നും, എന്താണ് കളിക്കാന്‍ പോകുന്നതെന്നും ആര്‍ക്കും അറിയില്ല. ഇത് ആദ്യമായിട്ടല്ല ധോണി കളി ജയിപ്പിക്കുന്നത്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലത്ത് ധോണി കളി ജയിപ്പിക്കുന്നുണ്ട്. ഇവിടെ മുംബൈ ബൗളര്‍മാര്‍ എറിഞ്ഞ പന്തുകളെ നിങ്ങള്‍ ചോദ്യം ചെയ്യേണ്ടതെന്നും ജഡേജ പറഞ്ഞു. അവസാന പന്തില്‍ ബൗണ്ടറിയടിച്ചായിരുന്നു ധോണി മുംബൈക്കെതിരെ മത്സരം ജയിപ്പിച്ചത്.

ആ കളി കണ്ട് ചാടിയെണീറ്റ് പോയി

ഞാന്‍ ആ സമയം കിടക്കയിലായിരുന്നു. ടിവി നോക്കി ഉച്ചത്തില്‍ ഞാന്‍ വിളിച്ച് കൂവി. അത്രയ്ക്കും ഗംഭീരമായിരുന്നു ധോണിയുടെ ഫിനിഷിംഗ്. അവസാന പന്ത് വരെ കളി നീണ്ടു. വളരെ സ്‌പെഷ്യല്‍ മത്സരമായിരുന്നു അത്. ധോണി വളരെ ശാന്തനായിരുന്നു. ആ ഘട്ടത്തില്‍ എനിക്ക് ശാന്തനായിരിക്കാന്‍ ആവില്ലെന്നും ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞു. രണ്ട് മൂന്ന് തവണ പ്രിട്ടോറിയസ് ഇല്ലാത്ത റണ്ണിനായി ഓടാന്‍ നോക്കിയിരുന്നു. അത് സമ്മര്‍ദം കാരണമായിരുന്നു. ഉനദ്കട്ട് എറിഞ്ഞതെല്ലാം നല്ല പന്തുകളായിരുന്നു. എന്നാല്‍ ആ സ്‌ട്രെയിറ്റ് സിക്‌സ് ധോണിയുടെ അപാരമായ കളിയായിരുന്നു. അപാരമായ കരുത്ത് ആ ഷോട്ടിനായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ അത്തരമൊരു കളി ധോണിയില്‍ നിന്ന് കണ്ടിരുന്നില്ലെന്നും ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞു.

Story first published: Friday, April 22, 2022, 19:49 [IST]
Other articles published on Apr 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+