
മുന്‍ സീസണുകളിലേതു പോലെ ശക്തമായൊരു ടീമിനെ ലേലത്തിനു ശേഷം വാര്‍ത്തെടുക്കാന്‍ മുംബൈയ്ക്കായില്ലെന്നും ഹോഗ് പറയുന്നു. രണ്ടു പേര്‍ക്കു വേണ്ടിയാണ് ലേലത്തില്‍ മുംബൈ ഏറ്റവുമധികം പണം ചെലവഴിച്ചത്. മുന്‍ താരവും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെ തിരിരെ വാങ്ങാന്‍ 15.15 കോടിയാണ് മുംബൈയ്ക്കു ചെവവഴിക്കേണ്ടി വന്നത്. ഇത്തവണത്തെ ലേലത്തിലെ ഏറ്റവും വില കൂടിയ താരവും ഇഷാനായിരുന്നു.

ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്കായി എട്ടു കോടി രൂപ ചെലവഴിക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനത്തെയും ബ്രാഡ് ഹോഗ് ചോദ്യം ചെയ്തു. ആര്‍ച്ചര്‍ക്കു എട്ടു കോടി രൂപ നല്‍കിയത് വലിയ റിസ്‌ക്ക് തന്നെയാണ്. പ്രത്യേകിച്ചും ഇഷാന്‍ കിഷനു വേണ്ടി 15 കോടി മുടക്കിയതിനാല്‍ ഇത്രയും വലിയ തുകയ്ക്കു ആര്‍ച്ചറെ വാങ്ങിക്കരുതായിരുന്നു. കഴിഞ്ഞ 18 മാസത്തിനിടെ രണ്ടു തവണയാണ് ആര്‍ച്ചര്‍ കൈമുട്ടിന്റെ ശസ്ത്രക്രിയക്കു വിധേയനായത്. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം പരിക്കാണിതെന്നും ഹോഗ് തന്റെ യൂട്യൂബ് ചാനലില്‍ വിലയിരുത്തി.

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍നിര ബാറ്റിങ് ശക്തമാണ്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ് എന്നിവര്‍ ആദ്യ നാലില്‍ കളിക്കും. എങ്കിലും നാലാം നമ്പറില്‍ ഡേവിഡ് റിസ്‌ക്ക് തന്നെയാണ്. അഞ്ചാം നമ്പറില്‍ ആരായിരിക്കും ബാറ്റ് ചെയ്യുകയെന്നത് വലിയ ചോദ്യം തന്നെയാണെന്നും ബ്രാഗ് ഹോഡ് നിരീക്ഷിച്ചു.

ബൗളിങ് വിഭാഗത്തിലാണ് മുംബൈ ഇന്ത്യന്‍സിന്റെ തലവേദനയാരംഭിക്കുന്നത്. അവരുടെ ബൗളിങിന് ആഴമില്ലെന്നു കാണാം. മികച്ച സ്പിന്‍ ബൗളര്‍മാരും കുറവാണ്. പാണ്ഡ്യ ബ്രദേഴ്‌സിനെപ്പോലെയുള്ള ഫിനിഷര്‍മാരും മുംബൈ ടീമിലില്ല. ഇതുവരെ നടന്നതില്‍ വച്ച് മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശം ലേലങ്ങളിലൊന്ന് തന്നെയാണ് ഇത്തവണത്തേതെന്നും ബ്രാഡ് ഹോഗ് വിമര്‍ശിച്ചു.
ട്രെന്റ് ബോള്‍ട്ട്, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍ തുടങ്ങിയ മുന്‍ താരങ്ങളെയൊന്നും ലേലത്തില്‍ തിരികെ കൊണ്ടു വരാന്‍ മുംബൈയ്ക്കു സാധിച്ചിരുന്നില്ല.

ലേലത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയത് പുതിയ ഫ്രാഞ്ചൈസികളിലൊന്നായ ഗുജറാച്ച് ടൈറ്റന്‍സാണെന്നു ബ്രാഡ് ഹോഗ് ചൂണ്ടിക്കാട്ടി. പത്തു ഫ്രാഞ്ചൈസികളില്‍ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ലേലത്തില്‍ ഏറ്റവും മോശം. മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കു വേണ്ടി അവര്‍ കഠിനമായി ശ്രമിച്ചു. പക്ഷെ രാഹുല്‍ തെവാത്തിയ ഒമ്പതു കോടി അര്‍ഹിക്കുന്നുണ്ടോ? അദ്ദേഹം നല്ല ഓള്‍റൗണ്ടര്‍ തന്നെയാണ്. പക്ഷെ ഇത്രയും വലിയൊരു തുക നേടാനുള്ളതൊന്നും തെവാത്തിയ കാഴ്ചവച്ചിട്ടില്ലെന്നും ഹോഗ് വിലയിരുത്തി.

ഗുജറാത്ത് ടൈറ്റന്‍സിന്റെ ബാറ്റിങ് വിഭാഗത്തില്‍ ഒരുപാട് വിടവുകളുള്ളതായി കാണാന്‍ സാധിക്കും. ബൗളിങിനു വേണ്ടത്ര ആഴവുമില്ല. റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ക്കു മികച്ച ഓപ്ഷനുകളുമില്ല. വരാനിരിക്കുന്ന ഐപിഎല്ലിന്റെ 15ാം സീസണില്‍ അവസാന സ്ഥാനത്തായിരിക്കും ടൈറ്റന്‍സ് ഫിനിഷ് ചെയ്യുകയെന്നും ഹോഗ് പ്രവചിച്ചു.
ലേലത്തിനു മുമ്പ് മൂന്നു മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ഗുജറാത്തിനായിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരെയാണ് ലേലത്തിനു മുമ്പ് ഗുജറാത്ത് വാങ്ങിയത്. ഹാര്‍ദിക്കിനെ ടീമിന്റെ ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











