For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: സോറി കോലീ, ഫൈനല്‍ ടിക്കറ്റ് സഞ്ജു ഇങ്ങെടുക്കും! ഇതാ തെളിവ്

ക്വാളിഫയര്‍ രണ്ടില്‍ ഇരുടീമും ഏറ്റുമുട്ടും

ഐപിഎല്ലില്‍ സഞ്ജു സംസണിന്റെ രാജസ്ഥാന്‍ റോയല്‍സും ഫഫ് ഡുപ്ലെസിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള പോരാട്ടം നടക്കാനിരിക്കുകയാണ്. ഈ മല്‍സരത്തില്‍ വിജയിക്കുന്നവരായിരിക്കും ഞായറാഴ്ചത്തെ കലാശപ്പോരില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികള്‍. ടൈറ്റന്‍സും ബാംഗ്ലൂരുമാണ് ഫൈനലില്‍ മുഖാമുഖം വരുന്നതെങ്കില്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ പുതിയൊരു ചാംപ്യനെ നമുക്കു കാണാന്‍ സാധിക്കും.

1

പക്ഷെ 2008ലെ പ്രഥമ സീസണിലെ ജേതാക്കളായ റോയല്‍സായിരിക്കും ഫൈനലില്‍ കടക്കുകയെന്നാണ് ചരിത്രം പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആര്‍സിബിക്കു ഒരു സീസണ്‍ കൂടി കിരീടമില്ലാതെ നിരാശപ്പെടേണ്ടി വരും. ക്വാളിഫയര്‍ രണ്ടില്‍ ഫഫ് ഡുപ്ലെസിയുടെ ആര്‍സിബിക്കെതിരേ സഞ്ജുവിന്റെ റോയല്‍സാണ് ഫേവറിറ്റുകളെന്നു പറയാനുള്ള കാരണമെന്താണെന്നറിയാം.

2

2008ല്‍ തുടക്കമിട്ട ടൂര്‍ണമെന്റില്‍ 2010 വരെ സെമി ഫൈനല്‍, മൂന്നാംസ്ഥാനത്തിനായുള്ള പ്ലേഓഫ്, ഫൈനല്‍ എന്ന സ്ഥിരം രീതിയിലായിരുന്നു ഫോര്‍മാറ്റ്. പക്ഷെ 2011 മുതല്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഫോര്‍മാറ്റിലേക്കു ഐപിഎല്‍ മാറി. അതായത് ക്വാളിഫയര്‍ 1, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2, ഫൈനല്‍ എന്ന രീതിയിലായി നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങള്‍.

3

പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ ക്വാളിഫയര്‍ വണ്ണിലും മൂന്നും നാലും സ്ഥാനക്കാര്‍ എലിമിനേറ്ററിലും ഏറ്റുമുട്ടും. ക്വാളിഫയര്‍ വണ്ണില്‍ ജയിക്കുന്നര്‍ ഫൈനലില്‍ കടക്കും. തോല്‍ക്കുന്നവരും എലിമിനേറ്ററിലെ വിജയികളും തമ്മിലായിരിക്കും ക്വാളിഫയര്‍ 2. ഇതില്‍ ജയിക്കുന്ന ടീമായിരിക്കും ഫൈനലിലെ രണ്ടാമത്തെ ടീം.

4

2011ല്‍ പ്ലേഓഫ് പുതിയ രീതിയിലേക്കു മാറിയ ശേഷമുള്ള കണക്കുകളെടുത്താല്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തിട്ടുള്ള ടീം എല്ലായ്‌പ്പോഴും ഫൈനലിലേക്കു യോഗ്യത നേടിയിട്ടുള്ളതായി കാണാം. അതായത് ക്വാളിഫര്‍ വണ്ണില്‍ തോറ്റാലും പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരായ ടീം എലിമിനേറ്റര്‍ ജയിച്ച് ഫൈനലിലെത്തിയിട്ടുണ്ടെന്നു ചുരുക്കം.
ഈ ചരിത്രം നോക്കിയാല്‍ സഞ്ജു സാംസണിനും രാജസ്ഥാന്‍ റോയല്‍സിനും ഇത്തവണ ആഹ്ലാദിക്കാന്‍ വകയുണ്ട്. കാരണം പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് അവര്‍ പ്ലേഓഫില്‍ കടന്നത്. അതുകൊണ്ടു തന്നെ പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായ ആര്‍സിബിയെ തുരത്തി റോയല്‍സ് ഫൈനലിലുണ്ടാവുമെന്നുറപ്പിക്കാം.

5

2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. അവര്‍ തന്നെ കിരീടവും സ്വന്തമാക്കി. 2012ല്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും 2013ലെ രണ്ടാംസ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും 2014ല്‍ രണ്ടാമതെത്തിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സും തൊട്ടടുത്ത വര്‍ഷം മുംബൈ ഇന്ത്യന്‍സും കപ്പുയര്‍ത്തി.
പക്ഷെ 2016ലെ രണ്ടാംസ്ഥാനക്കാരായ റൈസിങ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തൊട്ടടുത്ത സീസണില്‍ രണ്ടാമതെത്തിയ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും ഫൈനലില്‍ പരാജയപ്പെട്ടു.

6

2018ലെ രണ്ടാംസ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു ചാംപ്യന്‍മാര്‍. 2019ല്‍ രണ്ടാമതെത്തിയ സിഎസ്‌കെയും 2020ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും ഫൈനലില്‍ തോറ്റു. ഏറ്റവും അവസാനമായി കഴിഞ്ഞ സീസണല്‍ ജേതാക്കളായത് രണ്ടാംസ്ഥാനക്കാരായ ചെന്നൈയായിരുന്നു. ഒന്നാമതെത്തിയ ഡിസി പ്ലേഓഫില്‍ പുറത്താവുകയും ചെയ്തു.

7

ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു ലീഗ് ഘട്ടത്തില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു കുതിച്ചത്. 14 മല്‍സരങ്ങളില്‍ 10 എണ്ണത്തില്‍ ജയിച്ച അവര്‍ നാലെണ്ണത്തില്‍ പരാജയപ്പെട്ടു. 20 പോയിന്റാണ് ടൈറ്റന്‍സിനു ലഭിച്ചത്. രാജസ്ഥാന്‍ റോയല്‍സ് 18 പോയിന്റോടെ റണ്ണറപ്പുകളായി. 14 മല്‍സരങ്ങളില്‍ ഒമ്പതെണ്ണത്തില്‍ ജയിച്ച അവര്‍ അഞ്ചെണ്ണത്തില്‍ പരാജയപ്പെട്ടു. 18 പോയിന്റാണ് റോയല്‍സിനു ലഭിച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും ഇത്ര തന്നെ ജയവും തോല്‍വിയുമടക്കം 18 പോയിന്റ് തന്നെ ലഭിച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മൂന്നാംസ്ഥാനക്കാരായി. മികച്ച നെറ്റ് റണ്‍റേറ്റാണ് റോയല്‍സിനെ രണ്ടാംസ്ഥാനക്കാരാക്കിയത്. റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റ് +0.298ഉം ലഖ്‌നൗവിന്റേത് +0.251ഉം ആയിരുന്നു.

Story first published: Friday, May 27, 2022, 14:05 [IST]
Other articles published on May 27, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+