Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: 'ആരും അവനെ പ്രശംസിക്കുന്നില്ല', ശിഖര്‍ ധവാന്റെ പ്രകടനത്തെ വാഴ്ത്തി ആകാശ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ നിശബ്ദനായ പോരാളിയാണ് ശിഖര്‍ ധവാന്‍. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് (6086 റണ്‍സ്) ധവാനുള്ളത്. 6402 റണ്‍സുമായി വിരാട് കോലി തലപ്പത്താണ്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 6000ലധികം റണ്‍സ് നേടിയ രണ്ടാമത്തെ മാത്രം താരമാണ് ധവാന്‍. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും ടി20 താരമെന്ന നിലയില്‍ അര്‍ഹിച്ച പിന്തുണയല്ല ശിഖര്‍ ധവാന് ലഭിക്കുന്നത്. പലപ്പോഴും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നില്ല.

1

അവസാന സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്ന ശിഖര്‍ ധവാന്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തില്‍ പഞ്ചാബ് 11 റണ്‍സിന് ജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് ധവാന്റെ പുറത്താകാതെയുള്ള 88 റണ്‍സ് പ്രകടനമായിരുന്നു. 59 പന്ത് നേരിട്ട് 9 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ധവാന്റെ തകര്‍പ്പന്‍ ഫിഫ്റ്റി. എന്നാല്‍ പഞ്ചാബിന്റെ വിജയത്തില്‍ ബൗളര്‍മാര്‍ കൈയടി നേടിയപ്പോള്‍ ആരും തന്നെ ധവാന്റെ പ്രകടനത്തെ വാഴ്ത്തിയില്ല. ഇപ്പോഴിതാ ധവാന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആകാശ് ചോപ്ര.

1

'പിച്ചിന് വേഗം കുറവായിരുന്നു. ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ട്. അവിടെയാണ് ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ചത്. 6000ലധികം ഐപിഎല്‍ റണ്‍സ് അവന്‍ നേടി. 200ലധികം മത്സരം കളിച്ചു. സിഎസ്‌കെയ്‌ക്കെതിരേ 1000ലധികം റണ്‍സ് നേടി. ഇത്രയൊക്കെ ചെയ്തിട്ടും അവനെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. ഒട്ടുമിക്ക സീസണിലും 500-600 റണ്‍സ് നേടുന്നു. മികച്ച സംഭാവന ചെയ്യുന്നു. എന്നിട്ടും ഡല്‍ഹി അവനെ നിലനിര്‍ത്തിയില്ല. ഡല്‍ഹിയുടെ നഷ്ടമാണ് പഞ്ചാബിന്റെ ലാഭമെന്നാണ് ഞാന്‍ പറയുന്നത്'- ആകാശ് ചോപ്ര പറഞ്ഞു.

ധവാന്‍ പൊതുവേ വലിയ ഷോട്ടുകള്‍ കളിക്കുന്ന താരമല്ല. പതിയെ തുടങ്ങി ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്തുന്നു. ആരാധകരെ ത്രസിപ്പിക്കുന്ന വമ്പന്‍ സിക്‌സറുകള്‍ പൊതുവേ ധവാന്‍ പറത്താറില്ല. എന്നാല്‍ ടീമിനായി സ്ഥിരതയോടെ റണ്‍സ് നേടുന്നു. ഇത് അദ്ദേഹത്തിന്റെ കണക്കുകളില്‍ നിന്ന് വ്യക്തം. എന്നാല്‍ ഇതിനൊത്ത അംഗീകാരം ധവാന് ലഭിക്കുന്നില്ല. ധവാനെ ഇന്ത്യ ടി20 ടീമില്‍ നിന്ന് തഴഞ്ഞിട്ട് നാളുകളേറെയായിരിക്കുന്നു. ടി20 ലോകകപ്പ് വരാനിരിക്കെ ധവാന്റെ മടങ്ങിവരവ് സാധ്യതയും വളരെ കുറവാണ്.

1

ധവാന്‍ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകുന്ന രീതിയെ ആകാശ് പ്രശംസിച്ചു. 'ധവാന്‍ വളരെ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. തുടക്കത്തിലേ സിംഗിളുകള്‍ മാത്രം. പിച്ച് അത്ര എളുപ്പമായിരുന്നില്ലെന്ന് മായങ്കിന്റെ പുറത്താകലില്‍ നിന്ന് വ്യക്തം. ബനുഷ്‌ക രജപക്‌സെയും നന്നായി കളിച്ചു. ധവാന്‍ പതിയെ തുടങ്ങി പിന്നീടങ്ങോട്ട് റണ്‍സുയര്‍ത്തി. ഓഫ് സ്റ്റംപിലേക്ക് കയറി ലെഗ് സൈഡിലേക്കും സ്‌ട്രെയ്റ്റും ഷോട്ട് കളിക്കുന്നു. പിച്ച് അല്‍പ്പം കൂടി പിന്തുണച്ചിരുന്നെങ്കില്‍ സെഞ്ച്വറി പിന്നിടുമായിരുന്നു'- ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, April 26, 2022, 17:57 [IST]
Other articles published on Apr 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+