Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ഹാര്‍ദിക് കരയും, കിരീടം സഞ്ജുവിന് തന്നെ! ഇതാ തെളിവുകള്‍

ഐപിഎല്‍ കിരീടമെന്ന സ്വപ്‌നത്തിന് കൈയെത്തുംദൂരത്ത് നില്‍ക്കുകയാണ് സഞ്ജു സാംസണും ഹാദിക് പാണ്ഡ്യയും. ക്യാപ്റ്റന്‍മാരെന്ന നിലയില്‍ കന്നി ട്രോഫി കൂടിയാണ് രണ്ടു പേരും ലക്ഷ്യമിടുന്നത്. താരമെന്ന നിലയില്‍ നേരത്തേ മുംബൈ ഇന്ത്യന്‍സിനൊപ്പം കിരീടമുയര്‍ത്താന്‍ ഹാര്‍ദിക്കിനു ഭാഗ്യമുണ്ടായിട്ടുണ്ട്. പക്ഷെ സഞ്ജുവിന് അതു കഴിഞ്ഞിട്ടില്ല. അദ്ദേഹം താരമെന്ന നിലയില്‍ ഫൈനല്‍ പോലും കളിക്കുന്നത് ഇതാദ്യമായിട്ടാണ്.

എന്നാല്‍ ഇത്തവണ കളിക്കാരനെന്ന നിലയില്‍ മാ്ത്രമല്ല ക്യാപ്റ്റനെന്ന നിലയിലും സഞ്ജു കിരീടം ഏറ്റുവാങ്ങുമെന്ന് കണക്കുകള്‍ പറയുന്നു. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള ചരിത്രമാണ് ഫൈനലില്‍ ടൈറ്റന്‍സാവില്ല, മറിച്ച് റോയല്‍സ് കിരീടം നേടുകയെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഇത് എങ്ങനെയാണെന്നറിയാം.

1

ഐപിഎല്ലിന്റെ ഇതുവരെയുള്ള 14 സീസുകളുടെ ചരിത്രമെടുക്കുകയാണെങ്കില്‍ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായ 10 ടീമുകള്‍ക്കാണ് ഫൈനലില്‍ കളിക്കാന്‍ സാധിച്ചത്. ശേഷിച്ച നാലു സീസണുകളിലും പോയിന്റ് പട്ടികയില്‍ തലപ്പത്തെത്തിയ ടീമിനു ഫൈനലിലെത്താനായിട്ടില്ല.
ഏറ്റവും അവസാനമായി കഴിഞ്ഞ സീസണില്‍ ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത് റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സായിരുന്നു. പക്ഷെ പ്ലേഓഫില്‍ രണ്ടു മല്‍സരങ്ങളും തോറ്റ് അവര്‍ ഫൈനലിലെത്താതെ പുറത്തായി.

2

പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടീമുകള്‍ ഫൈനല്‍ കളിച്ച 10 സീസണുകള്‍ നോക്കിയാല്‍ ഇത്തവണ ഗുജറാത്ത് ടൈറ്റന്‍സ് ഭയക്കാന്‍ വകയുണ്ട്. കാരണം ഇങ്ങനെ തലപ്പത്ത് ഫിനിഷ് ചെയ്ത ടീമുകളില്‍ നാലെണ്ണത്തിനു മാത്രമേ ഫൈനലില്‍ ജയിച്ച് കിരീടം നേടാനായിട്ടുള്ളൂ. ശേഷിച്ച ശേഷിച്ചവയിലെല്ലാം പോയിന്റ് പട്ടികയില്‍ രണ്ട് മുതല്‍ നാലു വരെ സ്ഥാനങ്ങളിലുള്ളവരാണ് ചാംപ്യന്‍മാരായത്. അതുകൊണ്ടു തന്നെ ഇത്തവണ ടൈറ്റന്‍സിനെ വീഴ്ത്തി സഞ്ജു സാംസണും സംഘവും കിരീടം നേടാനുള്ള സാധ്യത കൂടുതലാണ്.

3

2011നു ശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് ഫിനിഷ് ചെയ്ത് ഫൈനലിലെത്തിയ ശേഷം ജേതാക്കളായ ഏക ടീം രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് മാത്രമാണ്. മുംബൈയ്ക്കു മൂന്നു തവണ ഇതിനു സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2017, 2019, 2020 സീസണുകളിലാണ് മുംബൈ ഈ നേട്ടം കൈവരിച്ചത്.
അതേസമയം, പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ച ടീം 11 തവണ ഫൈനലില്‍ കളിച്ചിട്ടുണ്ട്. മാത്രമല്ല ഏഴു തവണയും ചാംപ്യന്‍മാരാവുകയും ചെയ്തു. ഇവ നോക്കുമ്പോള്‍ ഈ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനു തീര്‍ച്ചയായും ആഹ്ലാദിക്കാന്‍ വകയുണ്ട്.

4

അതു മാത്രമല്ല, ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകള്‍ ഐപിഎല്ലിന്റെ ഫൈനലില്‍ കളിക്കുന്നത് ഇതു എട്ടാം തവണയാണ്. ഇതില്‍ അഞ്ചിലും ജേതാക്കളായത് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത ടീമുകളുമാണ്. ശേഷിച്ച മൂന്നെണ്ണത്തില്‍ മാത്രമേ ഒന്നാംസ്ഥാനക്കാരായ ടീം വെന്നിക്കൊടി പാറിച്ചിട്ടുള്ളൂ. എല്ലാം മുംബൈ ഇന്ത്യന്‍സിനു മാത്രം അവകാശപ്പെട്ടതാണ്.

5

അതേസമയം, ഈ സീസണില്‍ രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്താന്‍ ഗുജറാത്ത് ടൈറ്റന്‍സിനു സാധിച്ചിട്ടുണ്ടെന്നു കാണാം. ഫൈനലില്‍ ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതും ഇതു തന്നെയായിരിക്കും.
കഴിഞ്ഞ മാസം ലീഗ് ഘട്ടത്തിലായിരുന്നു ടൈറ്റണ്‍സും റോയല്‍സും ആദ്യമായി ശക്തി പരീക്ഷിച്ചത്. അന്നു 37 റണ്‍സിനു ജിടി വിജയിക്കുകയായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്കു മുമ്പ് സെമി ഫൈനലിനു തുല്യമായ രണ്ടാം ക്വാളിഫയറില്‍ ഇരുടീമും വീണ്ടും ഏറ്റുമുട്ടി. അന്നും ജയിച്ചത് ടൈറ്റന്‍സാണ്. റണ്‍ചേസില്‍ ഏഴു വിക്കറ്റിനായിരുന്നു ഹാര്‍ദിക്കിന്റെയും സംഘത്തിന്റെയും വിജയം.

Story first published: Sunday, May 29, 2022, 17:37 [IST]
Other articles published on May 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+